അദ്ദേഹത്തിന് ഞങ്ങളെ അറിയാമായിരുന്നു, അപ്പൂപ്പനെ പോലെ തോന്നി; മോദിയെക്കുറിച്ച് അഹാന കൃഷ്ണ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുടുംബ സമേതം സന്ദർശിച്ച അനുഭവം പങ്കുവെച്ച് നടി അഹാന കൃഷ്ണ. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണാൻ പറ്റുകയെന്നത് എല്ലാവർക്കും എപ്പോഴും കിട്ടുന്ന അവസരമല്ല. ഒരു പൊതുവേദിയിൽ വെച്ച് മീറ്റ് ചെയ്യുന്നത് പോലെയല്ലല്ലോ ഒരു പ്രധാനമന്ത്രിയുടെ റെഡിസൻസിയിൽ വെച്ച് കാണുന്നത്. ഞങ്ങളും ശ്രീ നരേന്ദ്ര മോദി സാറും മാത്രമിരുന്ന 40 മിനുട്ട്. വളരെ പേഴ്സണൽ ലെവലിൽ ഉള്ള സംഭാഷണം വളരെ നല്ലതായിരുന്നു.
വേറെ ആരുമില്ല. നമ്മൾ റൂം തുറന്ന് ചെല്ലുമ്പോൾ അദ്ദേഹം വെൽക്കം, ആ ജായിയെ എന്ന് പറഞ്ഞു. വളരെ സ്വീറ്റായിരുന്നു. ലോകത്തിലെ തന്നെ വളരെ സ്വാധീനമുള്ള നേതാവിന് മുന്നിലാണ് ഇരിക്കുന്നതെന്ന് ഞങ്ങൾ തോന്നിയില്ല. അദ്ദേഹം ഞങ്ങളെ വളരെ കംഫർട്ടബിൾ ആക്കി. ഒരു അപ്പൂപ്പനെ പോലെ തോന്നി. സംസാരിക്കാൻ വളരെ ഫ്രീയായി തോന്നി. അങ്ങനെയൊരു എനർജിയാണ് അദ്ദേഹം ക്രിയേറ്റ് ചെയ്തത്. ഇങ്ങനെയാെക്കെ സംഭവിച്ചോ എന്ന് തോന്നി.

വളരെ റെസ്പെക്ട്ഫുൾ മീറ്റിംഗ് ആയിരുന്നു. അദ്ദേഹത്തിന് ഞങ്ങളെ അറിയാമായിരുന്നു. ഞങ്ങൾ സോഷ്യൽ മീഡിയയിൽ പോപ്പുലറാണ് എന്ന് അദ്ദേഹത്തിന് അറിയാം. മീറ്റ് ചെയ്യുന്നതിന് മുമ്പ് ഞങ്ങളെക്കുറിച്ച് ഒരു സ്റ്റഡി നടത്തിയിരുന്നു എന്നത് വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തെക്കുറിച്ച് ഒരുപാട് വ്യക്തമാക്കുന്നെന്നും അഹാന കൃഷ്ണ പറഞ്ഞു. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ദൈവീകം ഈ ബന്ധം...ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു.
ഭാരതത്തിന്റെ ഈ കർമ്മയോഗിക്ക് സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ജയ്‌ഹിന്ദ് എന്നാണ് കൃഷ്ണകുമാർ പ്രധാനമന്ത്രിയെ സന്ദർശിച്ച ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചത്.


Click it and Unblock the Notifications