മമ്മൂട്ടിയും മോഹന്‍ലാലും ടൊവിനോയുമല്ല പൃഥ്വിരാജിനെ തിരഞ്ഞെടുത്ത് അഹാന, കാരണം ഇതാണെന്ന് താരം
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ സ്വാസിക അവതരിപ്പിക്കുന്ന റെഡ് കാര്‍പ്പറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരങ്ങളില്‍ നിരവധി പേരാണ് സ്വാസികയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തികളും റെഡ് കാര്‍പ്പറ്റിലേക്ക് എത്താറുണ്ട്. അടുത്തിടെ അഹാന കൃഷ്ണ ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.
അഹാന പങ്കെടുത്ത എപ്പിസോഡിലെ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അഭിനയം മാത്രമല്ല സംവിധാനത്തിലും അഹാനയ്ക്ക് ഭാവിയുണ്ടെന്ന് ഇതിനകം തന്നെ പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു. വൈകാതെ തന്നെ ആ സ്വപ്‌നം സഫലീകരിക്കും താനെന്നും അഹാന പറയുന്നു. അഹാന മാത്രമല്ല സഹോദരിമാരും പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. നൃത്ത വീഡിയോയും ടിക് ടോക് ഗാനങ്ങളുമൊക്കെയായി ഇവരെത്താറുണ്ട്.
അഭിനയമാണ് കുറച്ചൂടെ എളുപ്പമാണെന്നാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു അഹാന പറഞ്ഞത്. അഭിനയമാണ് കൂടുതലിഷ്ടം. നല്ല നല്ല കഥകള്‍ പറയണമെന്നുണ്ട്. ഷോര്‍ട്ട് ഫിലിമിനുള്ളൊരു കഥ മനസ്സിലുണ്ട്. കുറേനാളായി എഴുതണമെന്ന് കരുതുന്നു. മടിപിടിച്ച് ഇരിക്കുകയായിരുന്നു. അതിനിടയിലാണ് ലോക് ഡൗണ്‍ വന്നത്. അപ്പോള്‍ സമയം ധാരാളമുണ്ട്. 5 മാസത്തിന് ശേഷമായി ആ ഷോര്‍ട്ട് ഫിലിം എത്തുമെന്നും താരപുത്രി പറയുന്നു.

ടോവിനോ തോമസ്, പൃഥ്വിരാജ്, മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെ ഫോട്ടോയായിരുന്നു അഹാനയ്ക്കായി കാണിച്ചത്. പൃഥ്വിരാജിനെയായിരുന്നു അഹാന തിരഞ്ഞെടുത്തത്. പൃഥ്വിയെ തനിക്ക് പണ്ടേയിഷ്ടമാണെന്നായിരുന്നു താരം പറഞ്ഞത്. പൃഥ്വിരാജ് എന്ന് കേള്‍ക്കുമ്പോള്‍ വെരി സെന്‍സിബിള്‍ പേഴ്‌സണ്‍ എന്നാണ് തോന്നിയിട്ടുള്ളത്. വേറിട്ട പ്രണയനായകനായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഞാനൊക്കെ ചില പ്രശ്‌നങ്ങളിലൂടെ കടന്നുപോവുമ്പോള്‍ ചിലരൊക്കെ പറഞ്ഞിട്ടുണ്ട്, പൃഥ്വിരാജിനെ നോക്കൂ. എത്ര പ്രശ്‌നങ്ങളെ അതിജീവിച്ചാണ് പുള്ളി ഇങ്ങനെ നില്‍ക്കുന്നത്. ഭയങ്കര ബഹുമാനം തോന്നുന്നയാളാണ്.
ഇന്നിപ്പോള്‍ പൃഥ്വിരാജിനെ കേള്‍ക്കാനാളുണ്ട്. പുള്ളി പറയുന്നതില്‍ വല്ല കാര്യവുമുണ്ടാവും എന്ന് നമുക്ക് തന്നെ പ്രതീക്ഷയുണ്ട്. വര്‍ഷങ്ങളെടുത്ത് പുള്ളി ഉണ്ടാക്കിയെടുത്ത വ്യക്തിത്വമുണ്ട്. മറ്റ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് പൃഥ്വിരാജിനെ പരിചയപ്പെടുത്താന്‍ അഭിമാനമാണ്. ബോളിവുഡിലും തമിഴിലും തെലുങ്കിലുമെല്ലാം പുള്ളി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അഹാന പറയുന്നു. പൃഥ്വിരാജിനോടുള്ള ഇഷ്ടത്തെക്കുറിച്ച് നേരത്തെയും അഹാന വാചാലയായിരുന്നു.


Click it and Unblock the Notifications