വല്യമ്മ എന്ന വിളി കേൾക്കാൻ സുഖമില്ല, അവൻ എന്നെ വിളിക്കേണ്ട പേര് ഞാൻ പഠിപ്പിക്കും; ഇഷാനിക്ക് പിന്നാലെ അഹാനയും!
സഹോദരി ദിയ കൃഷ്ണ ഗർഭിണിയായിരുന്ന സമയത്ത് വായിൽ നിന്നും വീണുപോയൊരു വാക്കിന്റെ പേരിൽ ഇപ്പോഴും ട്രോളും കളിയാക്കലുകളും ഏറ്റുവാങ്ങുന്നയാളാണ് ഇഷാനി കൃഷ്ണ. ഒരു വീഡിയോയിൽ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ദിയയുടെ കുഞ്ഞ് കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ തന്നെ വിളിക്കുന്നത് താൽപര്യമില്ലെന്ന് ഇഷാനി പറഞ്ഞത്. അതിനുശേഷം ഇഷാനി ഏത് വീഡിയോ പങ്കുവെച്ചാലും ഫോട്ടോ പോസ്റ്റ് ചെയ്താലും ഒന്നോ രണ്ടോ കമന്റുകൾ ഇഷാനി കുഞ്ഞമ്മേയെന്ന് വിളിച്ചുകൊണ്ട് ഉണ്ടാകും.
ഇഷാനിക്ക് മാത്രമല്ല അഹാനയ്ക്കും വല്യമ്മ എന്ന വിളിയോട് താൽപര്യമില്ല. രേഖ മേനോന് നൽകിയ അഭിമുഖത്തിൽ താരം അത് തുറന്ന് പറഞ്ഞു. വീട്ടിലെ രാജാവിപ്പോൾ ദിയയുടെ മകനാണെന്നും അവനെ ചുറ്റിപറ്റിയാണ് എല്ലാവരുടേയും ലോകമെന്നും അഹാന പറയുന്നു.

അവൻ എന്നെ വല്യമ്മ എന്ന് ഒന്നും വിളിക്കാൻ പ്രായമായിട്ടില്ല. എന്റെ പ്ലാൻ അവനെ കൊണ്ട് അമ്മുവെന്ന് വിളിപ്പിക്കണം എന്നാണ്. കാരണം എന്റെ കസിന്റെ മകൻ വന്നപ്പോൾ അവൻ എന്നെ അമ്മു എന്നാണ് വിളിച്ചിരുന്നത്. ആന്റി എന്നൊക്കെ ഓമിക്ക് വിളിക്കാൻ താൽപര്യമുണ്ടെങ്കിൽ വിളിച്ചോട്ടെ. പക്ഷെ വല്യമ്മ എന്നത് വേണ്ട. കാരണം ഒരു സുഖമില്ല അത് കേൾക്കാൻ. പിന്നെ അവന്റെ ഇഷ്ടമാണ്.
ഓമി ഒറ്റ ദിവസം കൊണ്ട് ഞങ്ങളുടെ എല്ലാം ലൈഫിലെ മെയിൻ ക്യാരക്ടറായി. ഉച്ചയ്ക്ക് ഓസി ഫുഡ് കഴിക്കാൻ വരുന്നതിന് ഞങ്ങൾ കാത്തിരിക്കും. അവരുടെ കാർ വന്നുവെന്ന് കണ്ടാൽ എല്ലാവരും കൂടി ഗേറ്റിലേക്ക് ഓടും. അവനെ എടുക്കാൻ വേണ്ടി ഞങ്ങൾ എല്ലാവരും തമ്മിൽ അടിയാണ്. ആദ്യമായി കുടുംബത്തിൽ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് കിട്ടുന്ന ബെനിഫിറ്റാണ് ഓമിക്ക് ഇപ്പോൾ ലഭിക്കുന്നത്.
ഞാനും ഇത് അനുഭവിച്ചിട്ടുണ്ട്. ഓമി മെയിൻ ക്യാരക്ടറായതുപോലെയാണ് ഞാനുമെന്ന് അനിയത്തിമാരോട് പറയും പക്ഷെ അവർക്ക് അത് ഇഷ്ടപ്പെടാറില്ല. വേറെ ആർക്കും കുഞ്ഞുങ്ങളില്ലല്ലോ. എല്ലാവരും ഫ്രീയുമാണ് അഹാന പറഞ്ഞു. ദിയ ഓമിക്ക് ജന്മം നൽകിയ നിമിഷം മുതൽ അഹാന ഒപ്പമുണ്ട്. ആശുപത്രിയിൽ വെച്ച് കുഞ്ഞിനെ ഏറ്റവും കൂടുതൽ ടേക്ക് കെയർ ചെയ്തതും അഹാനയാണ്.
അമ്മു ഉണ്ടെങ്കിൽ തനിക്ക് പോലും ഓമിയെ വിരളമായി മാത്രമെ എടുക്കാൻ കിട്ടുകയുള്ളുവെന്ന് ദിയ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. അഹാന എടുക്കുമ്പോഴും കൊഞ്ചിക്കുമ്പോഴും ഓമി വളരെ കംഫേർട്ടുമാണ്. മുപ്പത് വർഷങ്ങൾക്കുശേഷം കൃഷ്ണകുമാറിന്റെ കുടുംബത്തിലേക്ക് എത്തിയ ആൺതരിയാണ് ഓമി എന്ന് വിളിപ്പേരുള്ള നിയോം അശ്വിൻ കൃഷ്ണ.

താഴത്തും തലയിലും വെക്കാതെയാണ് ദിയയുടെ സഹോദരിമാർ ഓമിയെ കൊണ്ടുനടക്കുന്നത്. ദിയയുടെ വീട്ടിലെത്തിയാൽ പിന്നെ ആരും ഓമിയെ നിലത്ത് വെക്കാറില്ല. ഓമിയോട് അഹാനയ്ക്കുള്ള സ്നേഹവും അടുപ്പവും കുറച്ച് കൂടി നിഷ്കളങ്കമായി തോന്നിയിട്ടുണ്ടെന്നാണ് ആരാധകരും കുറിക്കാറുള്ളത്. അതേസമയം അഹാനയുടെ വിവാഹം ഈ വർഷമുണ്ടായേക്കും.
നിമിഷുമായി താരം പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് അമ്മ സിന്ധു കൃഷ്ണ പങ്കുവെച്ചൊരു വീഡിയോയിൽ കുടുംബസുഹൃത്തിനോട് വിവാഹത്തെ കുറിച്ച് അഹാന സംസാരിക്കുന്നത് വൈറലായിരുന്നു. കരിയറിൽ ശ്രദ്ധ കേന്ദ്രകരീക്കുന്നതിനാൽ ഇപ്പോൾ വിവാഹം കഴിക്കുന്നില്ലെന്ന് അഹാന പറഞ്ഞതുകൊണ്ടാണ് ചേച്ചിയെ നിർത്തികൊണ്ട് ദിയ വിവാഹം ചെയ്തത്.
അശ്വിനുമായി ദിയയുടെ പ്രണയ വിവാഹമായിരുന്നു. നിമിഷും അഹാനയും തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമാണ്. അഹനായുടെ പുതിയ മ്യൂസിക്ക് വീഡിയോ പൂക്കളുടെ ഛായാഗ്രഹണം നിർവഹിച്ചതും നിമിഷ് രവിയാണ്. തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള ഛായാഗ്രഹകനാണ് നിമിഷ്.


Click it and Unblock the Notifications


