എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ; അഹാന ഇത്തവണ പിന്നിലായി, ഇഷാനിയുടെ നാക്കുപിഴ വിനയായി, ദിയ ഭാഗ്യവതിയായ അമ്മ!
കൃഷ്ണകുമാറിന്റെ കുടുംബത്തിൽ എല്ലാവർക്കും യുട്യൂബ് ചാനൽ ഉള്ളതുകൊണ്ട് തന്നെ എന്ത് ആഘോഷം നടന്നാലും കുറഞ്ഞത് ഒരു നാല് വ്ലോഗ് എങ്കിലും യുട്യൂബിൽ പ്രത്യക്ഷപ്പെടും. സിന്ധു കൃഷ്ണയും മക്കളുമാണ് മിക്കപ്പോഴും വ്ലോഗുകൾ പങ്കിടാറുള്ളത്. ഇവരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് അഹാന കൃഷ്ണയുടെ വ്ലോഗുകൾക്കാണ്. ഒരു സിനിമ കാണുന്നതുപോലെ സുഖകരമാണ് അഹാനയുടെ വിവരണവും എഡിറ്റിങ്ങും. ദിയയുടെ ബേബി ഷവർ ആഘോഷങ്ങളും അഹാന വ്ലോഗായി പങ്കുവെച്ചിട്ടുണ്ട്.
മറ്റ് നാല് പേരും ഇതിനോടകം ബേബി ഷവർ ആഘോഷങ്ങളുടെ വീഡിയോ വ്ലോഗായി പങ്കുവെച്ച് കഴിഞ്ഞു. അവസാനമാണ് അഹാനയുടെ വ്ലോഗ് എത്തിയത്. പന്ത്രണ്ട് മിനിറ്റ് ദൈർഘ്യം മാത്രമുള്ള വീഡിയോയാണെങ്കിലും എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തുകയും കൃത്യമായി വിവരിക്കുകയും ചെയ്തിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദിയയുടെ വളകാപ്പ് ചടങ്ങ് ആഘോഷമായി നടത്തിയിരുന്നു.

അതോടെ ആഘോഷങ്ങൾ അവസാനിച്ചുവെന്നാണ് ദിയയും കരുതിയിരുന്നത്. എന്നാൽ മനോഹരമായ ബേബി ഷവർ പാർട്ടി നടത്തി മൂന്ന് സഹോദരിമാരും ദിയയെ സർപ്രൈസ് ചെയ്തു. സമാനമായ രീതിയിൽ ഒരു ബ്രൈഡൽ ഷവറും സഹോദരിമാർ ദിയയ്ക്ക് നൽകിയിരുന്നു. തിരുവനന്തപുരത്തെ ഒരു പ്രമുഖ ഹോട്ടലിലാണ് ബേബി ഷവർ ആഘോഷം നടന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പ്ലാനിന് പിന്നിൽ ഇഷാനിയും അഹാനയും ആയിരുന്നു. എല്ലാം ഭംഗിയായിരിക്കണം ഒന്നിനും കുറവുണ്ടാകരുതെന്ന് നിർബന്ധമുണ്ടായിരുന്നതുകൊണ്ട് തന്നെ എല്ലായിടത്തും അഹാന തന്നെയാണ് പരമാവധി ഓടി എത്തിയതും കാര്യങ്ങൾ നിയന്ത്രിച്ചതും. ബ്ലൂമിങ് ഗാർഡൺ തീമിലായിരുന്നു ബേബി ഷവർ ഡെക്കോർ.
ഓസി ബ്ലൂമിങ്ങാണല്ലോ. അതുകൊണ്ടാണ് വ്യത്യസ്തമായ ഈ തീം എടുത്തത്. ബേബി ഇൻ ബ്ലൂം എന്നാണ് പേരിട്ടത് എന്നാണ് അഹാന പറഞ്ഞത്. പേസ്റ്റൽ ബ്ലൂ നിറത്തിലുള്ള ഓഫ് ഷോൾഡർ ഗൗണായിരുന്നു അഹാനയുടെ വേഷം. ഗൗണിന് ഇണങ്ങുന്ന തരത്തിൽ ഹൈ മെസി ബൺ ഹെയർ സ്റ്റൈലായിരുന്നു ചെയ്തത്. ഒപ്പം ഒരു നെക്ക് പീസും കമ്മലും അഹാന ധരിച്ചിരുന്നു.
മെസി ബൺ ഹെയർസ്റ്റൈൽ രീതിയെ കുറിച്ച് അറിവില്ലാത്തതുകൊണ്ടാകാം... കാശ് കൊടുത്ത് മേക്കപ്പ് ചെയ്തിട്ടും മുടിയിലെ ജഡ ആരും കളഞ്ഞ് തന്നില്ലേയെന്ന സംശയമായിരുന്നു അഹാനയെ കണ്ടപ്പോൾ അമ്മമ്മയ്ക്ക് ഉണ്ടായത്. കൊച്ചുമക്കളുടെ പുതിയ ഫാഷൻ കണ്ട് അമ്മൂമ്മയും അമ്പരന്നു. താൻ ഹെയർസ്റ്റൈൽ ചെയ്ത് കഴിഞ്ഞുവെന്നും ഇതാണ് പുതിയ ഫാഷനെന്നും അമ്മമ്മയ്ക്ക് അഹാനയും ഇഷാനിയുമെല്ലാം പറഞ്ഞ് കൊടുക്കുന്നുണ്ടായിരുന്നു.

ഞങ്ങളുടെ ജീവിതത്തിലെ അടുത്ത അധ്യായം ആരംഭിക്കുന്നതിന് മുമ്പ് ഓർമ്മിക്കാൻ വേണ്ടി ഒരു ചെറിയ ഡോക്യുമെന്റേഷനായി എടുത്ത വ്ലോഗ് എന്നാണ് വീഡിയോക്ക് അഹാന നൽകിയ വിശദീകരണം. എന്നാൽ ബേബി ഷവറിന് അഹാന ധരിച്ച ഗൗൺ ഫോളോവേഴ്സ് ഇഷ്ടപ്പെട്ടില്ലെന്ന് വേണം കമന്റ് ബോക്സിൽ നിന്നും മനസിലാക്കാൻ. പൊതുവെ എല്ലാ ഫങ്ഷനും സ്കോർ ചെയ്യാറുള്ളത് അഹാനയാണ്.
പക്ഷെ ഇത്തവണ ഓഫ് ഷോർഡർ ഗൗൺ അഹാനയുടെ സൗന്ദര്യം നശിപ്പിച്ചുവെന്നാണ് കമന്റുകൾ. ബേബി ഷവറിൽ തിളങ്ങിയത് ഹൻസികയാണെന്നും കമന്റുകളുണ്ട്. ഓസിക്കൊപ്പമുള്ള കുട്ടിക്കാലത്തെ വീഡിയോകളും അഹാന വ്ലോഗിൽ ഉൾപ്പെടുത്തിയിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ എന്നാണ് കമന്റുകൾ വന്നത്. അതേസമയം കുടുംബത്തിലെ എല്ലാവരുടെയ വ്ലോഗിന് താഴെയും ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടത് ഇഷാനി കുഞ്ഞമ്മ പൊളിച്ചു എന്ന കമന്റാണ്.
അടുത്തിടെ ഒരു വീഡിയോയിൽ ദിയയുടെ കുഞ്ഞ് തന്നെ കുഞ്ഞമ്മ എന്ന് വിളിച്ചാൽ താൻ അംഗീകരിക്കില്ലെന്ന് ഇഷാനി പറഞ്ഞത് വൈറലായിരുന്നു. അതിനുശേഷം ഇഷാനിയുടെ സോഷ്യൽമീഡിയ പോസ്റ്റിലും വ്ലോഗിലുമെല്ലാം ഏറ്റവും കൂടുതൽ നിറയുന്നത് ഇഷാനി കുഞ്ഞമ്മ എന്ന കമന്റാണ്. ദിയ ഭാഗ്യവതിയായ പെൺകുട്ടിയാണെന്നും കമന്റുകളുണ്ട്.


Click it and Unblock the Notifications