എല്ലാത്തിനും പ്ലാനുകൾ, ‌കെട്ടിപ്പൊക്കുന്നത് മണിമാളികയോ, അഹാന വിവാഹ ജീവിതത്തിലേക്കെന്ന് ഉറപ്പിച്ച് ആരാധകർ

അഹാന കൃഷ്ണയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കാത്ത നാളുകൾ കുറവാണ്. പലരെയും അമ്പരപ്പിക്കുന്നതാണ് അഹാനയ്ക്കുള്ള ആരാധകവൃന്ദം. സിനിമാ കരിയറിൽ അഹാന പരാജയപ്പെടുകയാണുണ്ടായത്. എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അഹാനയ്ക്ക് തുണയായി. യൂട്യൂബ് ചാനലിൽ അഹാന തിളങ്ങി. സോഷ്യൽ മീഡിയയിലെ താരമായി അഹാന വളർന്നു. ലക്ഷങ്ങൾ വരുമാനമുള്ള ഇൻഫ്ലുവൻസറാണ് അഹാന കൃഷ്ണയിന്ന്.

സോഷ്യൽ മീഡിയയിൽ തന്റെ ജീവിതം തുറന്ന് കാണിക്കുന്നയാളാണ് അഹാനയെന്ന് പലരും കരുതുന്നുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ അഹാന സ്വകാര്യത കാത്ത് സൂക്ഷിക്കുന്നു. തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് അഹാന എവിടെയും തുറന്ന് പറഞ്ഞിട്ടില്ല. സിനിമോട്ടോ​ഗ്രാഫർ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്ന് ഏറെക്കാലമായി ​ഗോസിപ്പുണ്ട്. എന്നാൽ അഹാന ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. താരത്തിന്റെ വിവാഹം വെെകാതെയുണ്ടാകുമെന്നാണ് അഭ്യൂഹങ്ങൾ.

Ahaana Krishna

പുതിയൊരു ജീവിതത്തിലേക്കുള്ള ചുവട് വെപ്പുകൾ അഹാന നടത്തിക്കൊണ്ടിരിക്കുയാണ്. അഹാന പങ്കുവെച്ച പുതിയ റീലിലെ ഒരു ദൃശ്യമാണ് ഇതിനുദാഹരണമായി ചൂണ്ടിക്കാ‌ട്ടുന്നത്. പണി പൂർത്തിയായിട്ടില്ലാത്ത ഒരു വീട് റീലിൽ കാണാം. അഹാനയുടെയും നിമിഷിന്റെയും പുതിയ വീടാണിതെന്ന് നെറ്റിസൺസ് പറയുന്നു. അഹാന തന്റെ ലക്ഷ്യങ്ങളെല്ലാം ഓരോന്നായി നേടിയെടുക്കുകയാണെന്ന് നെറ്റിസൺസ് പറയുന്നു. അതേസമയം കെട്ടിടം വീട് തന്നെയാണോ എന്ന് വ്യക്തമല്ല.

ജീവിതത്തിലെ ഓരോ പടവും അഹാന നന്നായി കണക്ക് കൂട്ടിയാണ് മുന്നോട്ട് പോകുന്നതെന്ന് നെറ്റിസൺസ് പറയുന്നു. നിലവിൽ ഇൻഫ്ലുവൻസർ എന്നതിന് പുറമെ ബിസിനസുകാരിയുമാണ് അഹാന. സിനിമകളില്ലെങ്കിലും മുൻനിര നായിക നടിമാരെ പോലെ ലക്ഷ്വറി ജീവിതമാണ് അഹാന നയിക്കുന്നതെന്നും അഭിപ്രായമുണ്ട്.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X