മാസം നൽകേണ്ടത് 299 രൂപ! അഹാനയുടെ വിവാഹം സാധാരണക്കാർക്ക് കാണാനാകില്ലേ? ചോദ്യങ്ങളേറെ
സോഷ്യൽ മീഡിയയിൽ അഹാന കൃഷ്ണയ്ക്കുള്ള ജനപ്രീതി ഏവർക്കും അറിയാവുന്നതാണ്. ഇന്ന് ഒരു മുൻനിര സിനിമാ താരത്തിനുള്ളതിനേക്കാൾ ആരാധകർ അഹാനയ്ക്കുണ്ട്. നടിയായി ശ്രദ്ധിക്കപ്പെടാനായില്ലെങ്കിലും ഇൻഫ്ലുവൻസറായി അഹാന കേരളത്തിൽ തരംഗം സൃഷ്ടിച്ചു. അഹാനയുടെയും കുടുംബത്തിന്റെയും ജീവിതം മാറ്റി മറിക്കുന്നത് സോഷ്യൽ മീഡിയയാണ്. 30ാം പിറന്നാൾ ദിനത്തിൽ അഹാന സ്വയം സമ്മാനിച്ച സമ്മാനം 94 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യു എക്സ് 5 കാർ ആണ്.
സിനിമയിൽ നിന്നും അഹാനയുണ്ടാക്കിയ പണം കൊണ്ടല്ല ഈ ലക്ഷ്വറി ജീവിതം നയിക്കുന്നത്. അഹാനയുടെ അക്ഷയപാത്രമാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസമാണ് അഹാന ഇൻസ്റ്റഗ്രാമിൽ തന്റെ എക്സ്ക്ലൂസീവ് പോസ്റ്റുകൾക്കായി സബസ്ക്രിപ്ഷൻ തുടങ്ങിയത്. 299 രൂപയാണ് ഒരു മാസം സബ്സ്ക്രെെബേർസ് നൽകേണ്ടത്. ഇതുവരെ 134 സബ്സ്ക്രെെബേർസിനെ ലഭിച്ചു.

സോഷ്യൽ മീഡിയയിൽ പലർക്കുമിത് അത്ഭുതമായി. അഹാനയ്ക്ക് ഇനി എക്സ്ക്ലൂസീവായി എന്താണ് ആരാധകർക്ക് മുമ്പിലെത്തിക്കാനുള്ളതെന്നാണ് പലരുടെയും ചോദ്യം. വീട്ടിലെ റംബൂട്ടാൻ മുതലിങ്ങോട്ട് ചെറുതും വലുതുമായ വീട്ടിലെ എല്ലാ കാര്യങ്ങളും അഹാനയ്ക്ക് കണ്ടന്റായിരുന്നു. മാത്രവുമല്ല 299 രൂപ മാസം നൽകി അഹാനയിൽ നിന്ന് എന്താണ് സബ്സ്ക്രെെബേർസ് കാണാൻ ആഗ്രഹിക്കുന്നതെന്ന ചോദ്യവുമുണ്ട്.
അതേസമയം അഹാന വ്യക്തമായ പ്ലാനിംഗോടെയാണ് സബ്സ്ക്രിപ്ഷൻ അഹാന തുടങ്ങിയതെന്നാണ് മറ്റൊരു വാദം. അഹാനയുടെ വിവാഹം വെെകാതെയുണ്ടാകും എന്ന അഭ്യൂഹം കുറേ നാളുകളായുണ്ട്. വിവാഹത്തിന്റെ ഫോട്ടോകളും മറ്റും എക്സ്ക്ലൂസീവ് കണ്ടന്റായി സബ്സ്ക്രെെബേർസിന് മുമ്പിൽ എത്തിക്കാനയിരിക്കും അഹാനയുടെ പ്ലാൻ എന്നാണ് മറ്റൊരു വാദം.

അങ്ങനെയെങ്കിൽ സാധാരണക്കാരായ ആരാധകർക്ക് അഹാനയുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ കാണാനാകില്ലേയെന്ന ചോദ്യമുണ്ട്. പൊതുവെ തന്റെ വളരെ സ്വകാര്യമായ കാര്യങ്ങൾ അഹാന പങ്കുവെക്കാറില്ല. സിനിമാേട്ടോഗ്രാഫർ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്ന് ഏറെ നാളായി ഗോസിപ്പുകളുണ്ട്. ഇതേക്കുറിച്ച് ഇതുവരെയും അഹാന തുറന്ന് സംസാരിച്ചിട്ടില്ല.
ഒരുപക്ഷെ വിവാഹത്തിന്റെ എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ സബ്സ്ക്രെെബേർസിന് മാത്രമായിരിക്കും ലഭിക്കുക. എന്നാൽ തന്നെ ഈ നിലയിലെത്തിച്ച ആരാധകരെ അഹാന മാറ്റി നിർത്താനിടയില്ല. ആരാധകർക്ക് തന്നോടുള്ള സ്നേഹത്തെക്കുറിച്ച് അഹാന എപ്പോഴും സംസാരിക്കാറുണ്ട്. അഹാനയുടെ സഹോദരി ദിയ കൃഷ്ണയുടെ വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയതാണ്.
അശ്വിൻ ഗണേശ് എന്നാണ് ദിയയുടെ ഭർത്താവിന്റെ പേര്. അടുത്ത വിവാഹം അഹാനയുടേതാകാനാണ് സാധ്യതയെന്ന് കഴിഞ്ഞ വർഷം സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. അഹാന ഉടനെ വിവാഹിതയായേക്കുമെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ദിയ കൃഷ്ണയും പറഞ്ഞു. സോഷ്യൽ മീഡിയയിൽ ആക്ടീവാണെങ്കിലും വളരെ സ്വകാര്യമായ ചില കാര്യങ്ങൾ അഹാന വ്ലോഗുകളിലോ പോസ്റ്റുകളിലോ പങ്കുവെക്കാറില്ല. നിമിഷ് രവിയെ അഹാനയുടെ വ്ലോഗുകളിലും കാണാറില്ല.
അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണയും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നു. അതേസമയം ദിയ കൃഷ്ണ തന്റെ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമെല്ലാം സോഷ്യൽ മീഡിയയിൽ സംസാരിച്ചിട്ടുണ്ട്. ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെ 2014 ലാണ് അഹാന അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് വളരെ കുറച്ച് സിനിമകളിലേ അഹാനയെ കണ്ടിട്ടുള്ളൂ. അടി, നാൻസി റാണി എന്നീ സിനിമകളിലാണ് അഹാന കൃഷ്ണയെ അവസാനമായി നായികയായി കണ്ടത്.


Click it and Unblock the Notifications