അഹാനയുടെ കഴുത്തിന് വേദന! ഇതൊക്കെ കാണാൻ മാസം കൊടുക്കേണ്ടത് 260 രൂപ; വിമർശിച്ച് നെറ്റിസൺസ്

സോഷ്യൽ മീഡിയയുടെ എല്ലാ സാധ്യതകളും ഉപയോ​ഗിക്കാൻ ശ്രമിക്കുന്നയാളാണ് നടി അഹാന കൃഷ്ണ. സിനിമാ രം​ഗത്ത് അഹാനയ്ക്ക് ശ്രദ്ധിക്കപ്പെടാനായില്ല. ഒരു പതിറ്റാണ്ടിലേറെയായി അഹാന സിനിമാ രം​ഗത്തേക്ക് വന്നിട്ട്. ചെയ്തത് വിരലിൽ എണ്ണാവുന്ന സിനിമകൾ. ഇവയിൽ എടുത്ത് പറയാൻ വലിയ ഹിറ്റുകളുമില്ല. എന്നാൽ സിനിമാ ലോകം നൽകാത്ത താരമൂല്യം അഹാനയ്ക്ക് സോഷ്യൽ മീഡിയ നൽകി. ലക്ഷങ്ങളുടെ വരുമാനം അഹാനയ്ക്ക് ഇന്നുണ്ട്. നിരവധി പ്രൊഡക്ടുകൾ പ്രൊമോട്ട് ചെയ്യുന്നു. യൂട്യൂബ് ചാനലിലും മില്യൺ കണക്കിന് വ്യൂസ്.

ഇതിന് പുറമെ സാരികളുടെ ബിസിനസും ഇന്നുണ്ട്. ഇതെല്ലാം അഹാനയുടെ വരുമാനം കൂട്ടി. ഇതിനിടെയാണ് അഹാന ഇൻസ്റ്റ​ഗ്രാമിലൂടെ പണം നേടാനുള്ള മറ്റൊരു കാര്യം ഉപയോ​ഗിച്ചത്. തന്റെ എക്സ്ക്ലൂസീവ് സ്റ്റോറികൾക്കായി സബ്സ്ക്രിപ്ഷൻ തുടങ്ങിയിരിക്കുകയാണ് അഹാന. മാസം ഒരു സബ്സ്ക്രെെബർ നൽകേണ്ടത് 260 രൂപയാണ്. സബ്സ്ക്രെെബ് ചെയ്യാൻ അഭ്യർത്ഥിച്ച് അഹാന പങ്കുവെച്ച പോസ്റ്റാണിപ്പോൾ ചർച്ചയാകുന്നത്.

Ahaana Krishna

ഫ്ലെെറ്റിൽ കിടന്ന് ഉറങ്ങി. എഴുന്നേറ്റത് കഴുത്ത് വേദനയുമായി. ഇത് സബ്സ്ക്രെെബർ ഓൺലി പോസ്റ്റ് ആണ്. അതിനാൽ ഇത്തരം കൂടുതൽ പോസ്റ്റുകൾക്കായി സബ്സ്ക്രെെബ് ചെയ്യുക എന്നാണ് ഫോട്ടോ പങ്കുവെച്ച് കൊണ്ട് അഹാന കുറിച്ചത്. ഇത് പലരിലും കൗതുകമുണ്ടാക്കി. അഹാനയുടെ കഴുത്ത് വേദനയെക്കുറിച്ചും മറ്റും അറിയാൻ മാസം 260 രൂപ നൽകുന്നവരുണ്ടോ എന്നാണ് പലരുടെയും ചോദ്യം.

അതേസമയം 437 പേർ അഹാനയ്ക്ക് ഇപ്പോൾ സബ്സ്ക്രെെബേർസ് ആയുണ്ട്. മാസം പണം നൽകി അഹാനയുടെ സ്റ്റോറികൾ കാണുന്നവരാണിവർ. ഇൻഫ്ലുവൻസേർസിന് എത്രത്തോളം സ്വാധീനം ജനങ്ങൾക്കിടയിലുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആഡംബര ജീവിതമാണ് അഹാന നയിക്കുന്നത്. തന്റെ മുപ്പതാം പിറന്നാൾ 90 ലക്ഷത്തിന് മുകളിൽ വിലയുള്ള കാറാണ് അഹാന വാങ്ങിയത്.

Ahaana Krishna

അഹാനയുടെ പുതിയ വിശേഷങ്ങൾ അറിയാൻ എപ്പോഴും ആരാധകർക്ക് താൽപര്യമാണ്. വെെകാതെ അഹാനയുടെ വിവാഹമുണ്ടാകുമെന്ന് സോഷ്യൽ മീ‍ഡിയയിൽ സംസാരമുണ്ട്. ആരാധകരെ പോലെ ഹേറ്റേഴ്സും അഹാനയ്ക്ക് ഒരുപോലെയുണ്ട്. പല തവണ അഹാനയും കുടുംബവും വിവാദത്തിലായതുമാണ്. നെ​ഗറ്റീവ് കമന്റുകൾ അഹാന തന്റെ പേജിൽ നിന്ന് നീക്കം ചെയ്യാറുണ്ടെങ്കിലും റെഡിറ്റ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അഹാനയെ വിമർശിച്ച് പല ചർച്ചകളും നടക്കാറുണ്ട്. അടുത്ത കാലത്ത് അഹാനയ്ക്കും കുടുംബത്തിനും നേരെ ഒന്നിലേറെ തവണ വിമർശനങ്ങൾ വന്നിട്ടുണ്ട്.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X