ഒരു അവസരം വന്നാൽ സാധാരണക്കാരെ അവഗണിച്ച് അഹാന പോകും, പക്ഷെ ആ സ്വപ്നം നടക്കില്ല; കാരണം
ആദ്യം സ്ബ്സ്ക്രിപ്ഷന് വേണ്ടി അപേക്ഷിച്ച് പിന്നീട് ജനശ്രദ്ധ നേടിക്കഴിഞ്ഞാൽ സ്വയം താരങ്ങളായി പ്രഖ്യാപിക്കുന്നവരാണ് ഇൻഫ്ലുവൻസേർസെന്ന് പൊതുവെ അഭിപ്രായമുണ്ട്. വന്ന വഴി മറക്കാനുള്ള ശ്രമം അഹാന കൃഷ്ണയുടെ ഭാഗത്ത് നിന്ന് തുടരെ ഉണ്ടാകുന്നു എന്നാണ് നെറ്റിസൺസ് ഇപ്പോൾ പറയുന്നത്. ഇതിന് കാരണവുമുണ്ട്. അടുത്തിടെയാണ് അഹാന ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ തുടങ്ങിയത്. മാസം 260 രൂപ നൽകിയാൽ അഹാനയുടെ എക്സ്ക്ലൂസീവ് സ്റ്റോറികൾ കാണാം.
തുടക്കത്തിൽ നിരവധി സബ്സ്ക്രെെബേർസ് അഹാനയ്ക്കുണ്ടായിരുന്നു. ക്രമേണ ഇത് കുറഞ്ഞു. ഇതിനിടെ യൂട്യൂബ് ചാനലിൽ അഹാന സജീവമല്ലാതായി. സബ്സ്ക്രിപ്ഷൻ കണ്ടന്റിലേക്ക് മാറാൻ അഹാന ആഗ്രഹിച്ചിരുന്നെന്ന് വ്യക്തമാണ്. വർഷങ്ങളായി യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് അഹാന കൃഷ്ണ.
ജീവിത നിലവാരം മാറാൻ ഇതുപകരിച്ചെങ്കിലും അഹാനയുടെ ഏറ്റവും വലിയ സ്വപ്നം സിനിമയായിരുന്നു. സോഷ്യൽ മീഡിയയിൽ നിരന്തരം കണ്ട് അഹാനയുടെ ഫേസ് വാല്യു നഷ്ടപ്പെട്ടെന്നും ഇത് സിനിമാ കരിയറിന് വിനയായെന്നും പാെതുവെ അഭിപ്രായമുണ്ട്. യൂട്യൂബിൽ പഴയത് പോലെ വ്ലോഗുകൾ പങ്കുവെക്കാൻ അഹാന ഇന്ന് താൽപര്യപ്പെടുന്നില്ലെന്ന് നെറ്റിസൺസ് പറയുന്നുണ്ട്.

ഇതിനിവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് അഹാനയുടെ പുതിയ വ്ലോഗ് ആണ്. ട്രാവൽ വ്ലോഗിൽ പലർക്കും അതൃപ്തിയുണ്ടായി. അഹാനയുടെ പഴയ വ്ലോഗുകളിലെ മാജിക് ഇപ്പോഴില്ലെന്ന് വ്യൂവേർസ് പറയുന്നത്. ഇനി ആ മാജിക്കുണ്ടാകില്ലേയെന്നും ചോദ്യങ്ങളുണ്ട്. കാരണം അഹാനയ്ക്ക് ഈയിടെയായി സാധാരണക്കാരായ വ്യൂവേർസിനോടും ആരാധകരോടും വലിയ താൽപര്യമില്ലാതായെന്നാണ് വാദം. അടുത്തിടെയാണ് അഹാനയും അമ്മയും സഹോദരിമാരും സാരികളുടെ ഓൺലെെൻ വിൽപ്പന തുടങ്ങിയത്.
അഹാന ധരിക്കുന്നത് പോലെയുള്ള മനോഹരമായ വസ്ത്രങ്ങൾ ധരിക്കാമെന്ന് പലരും കരുതി. എന്നാൽ വില കണ്ട് ഇവരെല്ലാം ഞെട്ടി. സാധാരണക്കാരിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത വിലയാണ് പല സാരികൾക്കും. സാധാരണക്കാരെ അവഗണിച്ച് മുന്നോട്ട് പോകാൻ അഹാന നടത്തിയ രണ്ടാമത്തെ ശ്രമമായിരുന്നു സബ്സ്ക്രിപ്ഷനെന്നാണ് വാദം. എന്നാൽ അത് പാളി. സബ്സ്ക്രിപ്ഷനിൽ വലിയ വർധനയില്ല. വരുമാനത്തിന് വേണ്ടി അഹാനയ്ക്ക് യൂട്യൂബ് ചാനലിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമായി തുടർന്നേ പറ്റൂവെന്ന് വ്യക്തം.


Click it and Unblock the Notifications











