'അഹാനയുടെ വിവാഹം ഉടനെ, കുടുംബത്തിൽ എല്ലാവരും സൂചന തന്നു'; ഒരുക്കങ്ങൾ തുടങ്ങി? ചർച്ചകൾ
നടി എന്നതിലുപരി ഇൻഫ്ലുവൻസറായാണ് അഹാന കൃഷ്ണയ്ക്ക് ജനപ്രീതി നേടനായത്. വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഹാന അഭിനയിച്ചിട്ടുള്ളൂ. ഓരോ സിനിമ കഴിയുമ്പോഴും വലിയ ഗ്യാപ്പും കരിയറിൽ വന്നു. എന്നാൽ ഒരു മുൻനിര നായിക നടിക്ക് ഇന്ന് ലഭിക്കുന്നതിനേക്കാൾ ജനശ്രദ്ധയും ആരാധക പിന്തുണയും അഹാനയ്ക്കുണ്ട്. അഹാനയെ മാതൃകയായി കാണുന്നവർ ഏറെയാണ്. താരകുടുംബത്തിലെ ഏറ്റവും പക്വതയും ഉത്തരവാദിത്വവുമുള്ള ആളായാണ് അഹാനയെ ആരാധകർ കാണുന്നത്.
ചെയ്യുന്ന കാര്യങ്ങളിലെല്ലാം അഹാനയുടേതായ സ്റ്റെെൽ ഉണ്ടെന്ന് ഇവർ പറയുന്നു. സഹോദരിമാരെല്ലാം ഇൻഫ്ലുവൻസേർസ് ആണ്. എന്നാൽ വ്ലോഗുകളിൽ അഹാനയുടെ സ്റ്റോറി ടെല്ലിംഗ് രീതിയാണ് ഏവർക്കുമിഷ്ടം. അനിയത്തി ദിയ കൃഷ്ണയുടെ വിവാഹം ചെയ്ത് അമ്മയായിക്കഴിഞ്ഞു. എന്നാൽ ചേച്ചിയായ അഹാനയുടെ വിവാഹം കഴിഞ്ഞിട്ടില്ല. അഹാനയുടെ വിവാഹം ഉടനെ ഉണ്ടായേക്കും എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

ഇതിന്റെ സൂചനകൾ അഹാനയും കുടുംബവും തന്നിട്ടുണ്ടെന്നാണ് വാദം. അടുത്തിടെയാണ് അഹാനയും കുടുംബവും താമസിക്കുന്ന വീട് പുതുക്കി പണിതത്. വിവാഹത്തിന് മുന്നോടിയായിട്ടായിരിക്കാം ഇതെന്നാണ് വാദം. തന്റെ 30ാം പിറന്നാളിന് മുമ്പ് ആഗസ്റ്റ് മാസത്തിലോ സെപ്റ്റംബർ മാസത്തിലോ അഹാനയുടെ വിവാഹം നടന്നേക്കും എന്നാണ് റെഡിറ്റിൽ ഒരാൾ കമന്റ് ചെയ്തത്. ഇത്തരത്തിൽ പല വാദങ്ങളും വരുന്നുണ്ട്. അടുത്തിടെയാണ് അഹാന കൃഷ്ണയുടെ അമ്മ സിന്ധു കൃഷ്ണ ജിമ്മിൽ ചേർന്ന് വർക്കൗട്ട് തുടങ്ങിയത്. വിവാഹത്തിന് മുമ്പ് വണ്ണം കുറയ്ക്കാനായിരിക്കും ഇതെന്നാണ് വാദം.
തന്റെ കുഞ്ഞിന് അഹാനയുടെ കല്യാണത്തിന് സ്യൂട്ട് ധരിക്കാമെന്ന് ദിയ കൃഷ്ണ ഒരു വ്ലോഗിൽ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കൂട്ടിവായിച്ചാണ് അഹാനയുടെ വിവാഹം ഉടനെയെന്ന വാദം വരുന്നത്. സിനിമോട്ടോഗ്രാഫർ നിമിഷ് രവിയുമായി അഹാന കൃഷ്ണ പ്രണയത്തിലാണെന്ന് ഏറെക്കാലമായി സംസാരമുണ്ട്. അതേസമയം അഹാന ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

അഹാനയുടെ വിവാഹത്തെക്കുറിച്ച് നേരത്തെ പിതാവ് കൃഷ്ണകുമാർ സൂചിപ്പിച്ചിരുന്നു. ദിയ ജീവനക്കാരികളോട് ജാതീയ വേർതിരിവ് കാണിച്ചു എന്ന ആരോപണത്തിനെതിരെ സംസാരിക്കവെയായിരുന്നു പരാമർശം. ഞാനും എന്റെ ഭാര്യയും രണ്ട് ജാതിയാണ്. എന്റെ മകൾ കല്യാണം കഴിച്ചത് വേറൊരു ജാതിയിൽ നിന്നാണ്. മൂത്ത മകൾ കല്യാണം കഴിക്കുന്നത് വേറെ മതത്തിൽ നിന്നാണെന്ന് കേൾക്കുന്നു. എന്നെ ഒരിടത്തും ബാധിക്കാത്ത കാര്യങ്ങളാണിതെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.
കൃഷ്ണകുമാറും കുടുംബവുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ദിയ കൃഷ്ണയുടെ പ്രസവം, ജീവനക്കാരികൾ ബിസിനസിൽ നടത്തിയ തട്ടിപ്പ് തുടങ്ങിയവയെല്ലാം താരകുടുംബത്തെ വാർത്തകളിൽ നിറച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ ഈ കുടുംബം കാണിക്കുന്ന ഐക്യം ഏവരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷമായിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. ആഘോഷ പൂർവം നടന്ന വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. അഹാനയുടെ വിവാഹമായിരിക്കും അടുത്തതെന്ന് താരകുടുംബം അന്ന് വ്യക്തമാക്കിയതാണ്. അഹാനയുടെ വിവാഹം കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. ചേച്ചി കരിയറിലേക്ക് ശ്രദ്ധ നൽകുന്നതിനാലാണ് താൻ ചേച്ചിക്ക് മുമ്പേ വിവാഹം ചെയ്യുന്നതെന്ന് ദിയ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേശിനും ആൺകുഞ്ഞ് പിറന്നത്. ദിയ കൃഷ്ണയുടെ ഡെലിവറി വ്ലോഗായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലൊട്ടാകെ വലിയ ചർച്ച.


Click it and Unblock the Notifications











