യൂട്യൂബ് വരുമാനം കുറയുന്നോ, ഒരു മുഴം മുന്നേ എറിഞ്ഞ് അഹാന; ഇഎംഐയും വിവാഹചെലവും കണ്ടെന്ന് വാദം

നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ തന്റെ ജീവിതം സോഷ്യൽ മീഡിയയിലൂടെ തുറന്ന് കാണിക്കുന്നയാളാണ്. അധികം സിനിമകൾ അഹാന ചെയ്തിട്ടില്ല. സിനിമാ രം​ഗം തുണച്ചില്ലെങ്കിലും സോഷ്യൽ മീഡിയ അഹാനയ്ക്ക് പണവും പ്രശസ്തിയും ഒരുപോലെ നൽകി. ഇന്ന് ആഡംബര ജീവിതമാണ് അഹാന നയിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു അഹാനയുടെ 30ാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ അഹാന സ്വയം സമ്മാനിച്ചത് 94 ലക്ഷം രൂപ വരുന്ന കാറാണ്.

ഇതിനിടെ അഹാന ചെയ്ത മറ്റൊരു കാര്യവും ശ്രദ്ധ നേടി. ഇൻസ്റ്റ​ഗ്രാമിൽ അഹാന സബ്സ്ക്രിപ്ഷൻ തുടങ്ങി. അഹാന പങ്കുവെക്കുന്ന എക്സ്ക്ലൂസീവ് സ്റ്റോറികൾ സബ്സ്ക്രെെബേർസ് മാസം 299 രൂപ നൽകണം. അഹാനയുടെ ഈ നീക്കം പലരിലും കൗതുകമുണ്ടാക്കി. എക്സ്ക്ലൂസീവ് സ്റ്റോറികൾക്കായി 241 പേർ ഇതിനോടകം സബ്സ്ക്രെെബ് ചെയ്തു.

Ahaana Krishna

പലർക്കും ഇത് അത്ഭുതമായി. ഒടിടി പ്ലാറ്റ്ഫോമുകളിലോ മറ്റോ സബ്സ്ക്രെെബ് ചെയ്യുന്നത് മനസിലാക്കാൻ പറ്റുന്ന കാര്യമാണ്. എന്നാൽ മറ്റൊരാളുടെ ജീവിതത്തിലെ നിമിഷങ്ങൾ കാണാൻ മാസം 299 രൂപ നൽകുന്നതിൽ റെഡിറ്റിൽ പലരും ആശ്ചര്യപ്പെട്ടു. എന്തുകൊണ്ട് അഹാന സബ്സ്ക്രെെബിം​ഗ് കണ്ടന്റുകൾ തു‌ടങ്ങിയെന്ന ചോദ്യവും വന്നു.

സാമ്പത്തിക നേട്ടമാണ് അഹാന ലക്ഷ്യം വെക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. സിനിമകളില്ല, യൂട്യൂബ് മോണിറ്റെെസേഷൻ കുറയുന്നത് പോലെ തോന്നുന്നു. വിവാ​ദങ്ങൾ വരുമ്പോൾ മാത്രമാണ് റെലവന്റ് ആകുന്നത്. ബിഎംഡബ്ല്യുവിന്റെ ഇഎംഐ, വെെകാതെ വധുവാകുന്നു എന്നിവയെല്ലാം സബ്സ്ക്രിപ്ഷൻ തുടങ്ങാൻ കാരണമാണെന്നാണ് റെഡിറ്റിൽ വന്ന കമന്റുകളിലൊന്ന്. അതേസമയം സബ്സ്ക്രിപ്ഷനിൽ അഹാനയെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് അഭിപ്രായമുണ്ട്. തനിക്ക് പണം ലഭിക്കുന്ന വഴി അഹാന കണ്ടെത്തി. പല ഇൻഫ്ലുവൻസേർസും സിനിമാ താരങ്ങളും ഇങ്ങനെ ചെയ്യാറുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.

Ahaana Krishna

സിനിമകളിൽ തനിക്ക് അവസരം കുറവാണെന്ന് അഹാന തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അടി, നാൻസി റാണി എന്നീ സിനിമകളിലാണ് അഹാനയെ ഒടുവിൽ നായികയായി കണ്ടത്. ലോക എന്ന സിനിമയിൽ നിമിഷങ്ങൾ മാത്രം അഹാനയെ കണ്ടിരുന്നു. 2014 ൽ ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന അഹാനയ്ക്ക് ആദ്യ സിനിമയിലൂടെ തന്നെ ജനശ്ര​ദ്ധ ലഭിച്ചു. നടൻ കൃഷ്ണകുമാറിന്റെ മകൾ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഇതൊന്നും സിനിമാ കരിയറിൽ വളരാൻ അഹാനയ്ക്ക് ഉപകരിച്ചില്ല.

1.7 മില്യൺ സബ്സ്ക്രെെബേർസ് അഹാനയ്ക്ക് യൂട്യൂബിലുണ്ട്. എന്നാൽ സഹോദരിമാരെ പോലെയോ അമ്മയെ പോലെയോ അധികം ഫാമിലി വ്ലോ​ഗുകൾ അഹാന പങ്കുവെക്കാറില്ല. ഫാമിലി വ്ലോ​ഗുകൾക്കാണ് കൂടുതൽ വ്യൂവേർസ് എങ്കിലും അഹാന ഇത്തരം വ്ലോ​ഗുകൾ അടുത്ത കാലത്ത് കുറച്ചിട്ടുണ്ട്.

നിലവിൽ താരകുടുംബത്തിൽ യൂട്യൂബ് ചാനലിൽ ഏറ്റവും കൂടുതൽ ആക്ടീവ് സിന്ധു കൃഷ്ണയും ദിയ കൃഷ്ണയുമാണ്. ഹൻസിക കൃഷ്ണ പഠനത്തിന്റെ തിരക്കുകളിലും മറ്റുമാണ്. ഇഷാനി കൃഷ്ണയ്ക്കാണെങ്കിൽ യൂട്യൂബ് ചാനലിനോട് വലിയ താൽപര്യമില്ലെന്നാണ് ആരാധകർ പറയുന്നത്. നായികയായെത്തുന്ന ആശകൾ ആയിരം എന്ന ആദ്യ സിനിമയുടെ ഷൂട്ടിം​ഗ് തിരക്കുകളിലാണ് ഇഷാനി കൃഷ്ണ. സ്വന്തം ജീവിതം യൂട്യൂബ് സബ്സ്ക്രെെബേർസിന് മുന്നിൽ തുറന്ന് കാണിക്കാൻ ഇഷാനി കൃഷ്ണയ്ക്കും ഇഷ്ടമല്ലെന്ന് അഭിപ്രായമുണ്ട്. ഭാവിയിൽ ഇഷാനി സിനിമാ രം​ഗത്ത് ശോഭിക്കാൻ സാധ്യതയുമുണ്ട്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X