വെര ചെറുക്കൻ കേട്ടോ! ഹൻസികയ്ക്കൊപ്പമുള്ള ആൺകുട്ടിയെ ഇഷ്ടപ്പെടാതെ അഹാന; കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ വലിയ ആരാധക വൃന്ദമുള്ള താരകുടുംബമാണ് അഹാന കൃഷ്ണയുടേത്. കേരളത്തിൽ ഏറെ ചർച്ചയാകുന്ന യൂട്യൂബേർസ്. സോഷ്യൽ മീഡിയ ഇവരുടെ ജീവിതം തന്നെ മാറ്റി മറിച്ചു. എവിടെയും എപ്പോഴും ഇവർ ജനശ്രദ്ധ നേടുന്നു. വീഡിയോകൾക്ക് മില്യൺ കണക്കിനാണ് വ്യൂസ്. അതേസമയം ആരാധകരെ പോലെ തന്നെ ഹേറ്റേഴും താരകുടുംബത്തിനുണ്ട്. ഇടയ്ക്കിടെ ഇവർ വിവാദങ്ങളിൽ അകപ്പെടാറുമുണ്ട്. വ്ലോഗുകളിലും പോസ്റ്റുകളിലും വരുന്ന നെഗറ്റീവ് കമന്റുകൾ അഹാനയും സിന്ധു കൃഷ്ണയുമെല്ലാം ഡിലീറ്റ് ചെയ്യും. ക്ലീൻ ഇമേജ് നിലനിർത്താൻ ഇവർ ശ്രദ്ധിക്കുന്നു.
എന്നാൽ അഹാനയ്ക്കും കുടുംബത്തിനും എപ്പോഴും തലവേദനയാകുന്ന ഒരു കാര്യമുണ്ട്. റെഡിറ്റിൽ നടക്കുന്ന ചർച്ചകൾ. തങ്ങളുടെ കമന്റ് ബോക്സിലെ നെഗറ്റീവ് കമന്റുകൾ ഒഴിവാക്കാൻ ഇവർക്ക് കഴിയും. എന്നാൽ റെഡിറ്റിൽ അതല്ല സാഹചര്യം. റെഡിറ്റിൽ അഹാനയുടെയും കുടുംബത്തിന്റെയും മറ്റൊരു വശം എപ്പോഴും ചർച്ചയാകാറുണ്ട്. ഇവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവർ ഏറെയാണ്.

ഇപ്പോഴിതാ താരകുടുംബത്തെക്കുറിച്ച് നടക്കുന്ന പുതിയൊരു ചർച്ചയാണ് വെെറലാകുന്നത്. ദിയ കൃഷ്ണയുടെ സംസാര രീതി ശരിയല്ലെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. പിന്നാലെ അഹാനയെക്കുറിച്ചും അഭിപ്രായം വന്നു. ദിയ കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നു. എന്നാൽ അഹാനയും സിന്ധു കൃഷ്ണയുമെല്ലാം ഇമേജ് നോക്കുന്നവരാണെന്നും വളരെ ശ്രദ്ധാ പൂർവം മീഡിയ ഇമേജ് ക്രിയേറ്റ് ചെയ്യുന്നവരാണെന്ന് അഭിപ്രായങ്ങൾ വന്നു. അതേസമയം ഒരിക്കൽ അഹാനയുടെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നെന്നും കമന്റ് വന്നു.
ഒരു വർഷം മുമ്പ് സിന്ധു കൃഷ്ണ ഒരു വ്ലോഗ് പങ്കുവെച്ചിരുന്നു. അഹാനയ്ക്കൊപ്പം ഹൻസികയെ കോളേജിൽ നിന്നും പിക്ക് ചെയ്യാൻ പോയതായിരുന്നു ഇവർ. ഒരു പയ്യൻ ഹൻസികയോട് സംസാരിക്കാൻ ശ്രമിച്ച് കൊണ്ട് ഇറങ്ങി വരുന്നു. ഈ സമയത്ത് കാറിലാണ് അഹാനയും സിന്ധുവും. "വെര ചെറുക്കൻ കേട്ടോ" എന്ന് അഹാന നീരസത്തോടെ പറഞ്ഞു. ഈ പരാമർശം ചർച്ചയായതോടെ വ്ലോഗിൽ നിന്നും ഈ ഭാഗം നീക്കി. എന്നാൽ റെഡിറ്റ് അപ്പോഴേക്കും ഈ ഭാഗം ഷെയർ ചെയ്ത് ചർച്ചയാക്കി.

ഇതാണിപ്പോൾ അഹാനയെക്കുറിച്ചും ദിയയെക്കുറിച്ചും പുതിയ ചർച്ച വന്നപ്പോൾ വീണ്ടും പങ്കുവെച്ചിരിക്കുന്നത്. പൊതുവെ എപ്പോഴും നല്ല രീതിയിൽ സംസാരിക്കുന്ന അഹാനയെയാണ് ആരാധകർ കണ്ടിട്ടുള്ളത്. അഹാനയുടെ സ്വഭാവ രീതികൾക്ക് ആരാധകർ ഏറെയാണ്. എന്നാലിങ്ങനെയൊരു സംസാരം പലരെയും ഞെട്ടിച്ചു. അതേസമയം അഹാന തിരുവനന്തപുരം ശെെലിയിൽ സംസാരിച്ചതാണന്നും അനുകൂലിച്ച് അഭിപ്രായങ്ങൾ വന്നു.
അഹാനയും ദിയ കൃഷ്ണയും പഠന കാലത്ത് മറ്റ് വിദ്യാർത്ഥികളെ ബുള്ളി ചെയ്തിരുന്നു എന്ന ആരോപണം നേരത്തെ വന്നിരുന്നു. അഹാന ലൗ ലെറ്റർ ടു സെെബർ ബുള്ളീസ് എന്ന വീഡിയോ പുറത്ത് വിട്ട ശേഷമായിരുന്നു ആരോപണങ്ങൾ. പിന്നീടിവ കെട്ടടങ്ങി. ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന അഹാന കൃഷ്ണ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ. തനിക്ക് സിനിമകളിൽ അവസരം കുറവാണെന്ന് അഹാന തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് മുൻനിര നായിക നടിമാർക്ക് ലഭിക്കുന്നതിനേക്കാൾ ജനശ്രദ്ധ അഹാന കൃഷ്ണയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications











