പണവും പ്രതാപവുമുള്ള കുടുംബത്തിൽ നിന്നിറങ്ങിയ അമ്മ, മനസിലാക്കിയത് അഹാന; കുടുംബത്തിന്റെ ഗതി മാറ്റി
30ാം പിറന്നാൾ ആഘോഷിക്കുന്ന നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയ്ക്ക് ഏറ്റവും ഹൃദ്യമായ പിറന്നാൾ ആശംസ അറിയിച്ചത് സുഹൃത്തുക്കളോ സഹപ്രവർത്തകരോ അല്ല. സ്വന്തം കുടുംബം തന്നെയാണ്. മാതാപിതാക്കളും സഹോദരങ്ങളും പിറന്നാൾ ദിനത്തിൽ അഹാനയെ സ്നേഹം കൊണ്ട് പൊതിഞ്ഞു. അഹാന തന്റെ ജീവിതത്തിലെ സൗഭാഗ്യമാണെന്നാണ് അമ്മ സിന്ധു കൃഷ്ണ പറയുന്നത്.
എന്റെ കൂട്ടുകാരിയും സംരക്ഷകയുമായി മൂന്ന് പതിറ്റാണ്ട് മുമ്പ് എന്നിലെ ഒരു ഭാഗം എനിക്ക് പുറത്ത് വളർന്നു. അവളുടെ സ്വപ്നങ്ങളേക്കാൾ മുമ്പ് എന്റെ എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യമാകണമെന്ന് ആഗ്രഹിക്കുന്നയാൾ. വളരെ നേരത്തെയാണ് നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത്. പക്ഷെ അതായിരുന്നു എന്റെ വിവാഹ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം. എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പരമാവധി ശ്രമിക്കുന്ന, എന്നെ നോക്കുന്ന ഫെയറി ഗോഡ് മദറെ എനിക്ക് മകളായി ലഭിക്കാനായിരുന്നു വിധി.

സ്ട്രോങും സപ്പോർട്ടീവുമായ മകളായതിനും പേരക്കുട്ടിയായതിനും സഹോദരിയായതിനും നന്ദി അമ്മൂ. തങ്ങളുടെ ജീവിതത്തിൽ ഒരു അമ്മു ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചെന്ന് ഒരുപാട് അമ്മമാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. സന്തോഷത്തോടെയും ആരോഗ്യത്തോടെയുമിരിക്കൂ. എപ്പോഴും ചെയ്യുന്നത് പോലെ പോസിറ്റിവിറ്റി പരത്തൂ. എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി നീ ചെയ്ത ഓരോ ചെറിയ കാര്യങ്ങൾക്കും നന്ദി. എന്റെ ബക്കറ്റ് ലിസ്റ്റ് കഴിഞ്ഞു. ഇനി വരാനുള്ളത് ജീവിതത്തിലെ ചെറിയ ബോണസാണ്. നിന്നോടൊപ്പം ഇനിയും ഓർമകളുണ്ടാക്കാൻ കാത്തിരിക്കുന്നു. ഹാപ്പി ബർത്ത്ഡേ അമ്മുക്കൂട്ടി എന്നാണ് സിന്ധു കൃഷ്ണയുടെ പോസ്റ്റ്.
ആഹാനക്ക്, ഞങ്ങളുടെ അമ്മുവിന് ഇന്ന് 30 വയസ്സ്.. അമ്മുവിനോപ്പം ഞാനും, ഇന്ന് 30 താം പിറന്നാൾ ആഘോഷിക്കുന്നു. ആഹാന ജനിക്കുന്നത് വരെ ഞാൻ സിന്ധുവിന്റെ ഭർത്താവ് മാത്രമായിരുന്നു. അമ്മു ജനിച്ചപ്പോൾ ഞാനൊരു അച്ഛനായി. എന്നിലെ പിതാവ് ജനിച്ചു. ഇന്ന് ആഹാനയുടെ 30ാം പിറന്നാൾ. ഒപ്പം എന്നിലെ അച്ഛന്റെ 30ാം വർഷവും ഒരുമിച്ചാഘോഷിക്കുന്നു. ഈ സന്തോഷം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ആരോഗ്യവും ആയുസ്സും തന്ന ദൈവത്തിനു നന്ദി എന്നാണ് അഹാനയുടെ പിതാവ് കൃഷ്ണകുമാറിന്റെ പോസ്റ്റ്.

സിന്ധു കൃഷ്ണയുടെ പിറന്നാൾ ആശംസ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. മകൾക്കുള്ള പിറന്നാൾ ആശംസയിലും തന്നെക്കുറിച്ചാണ് സിന്ധു കൂടുതലും പരാമർശിക്കുന്നതെന്നും ഇത് ശരിയായില്ലെന്നും അഭിപ്രായമുണ്ട്. എന്നാൽ ഈ വാദം അംഗീകരിക്കാത്തവരുമുണ്ട്. ധനിക കുടുംബത്തിൽ ജനിച്ച് വളർന്നയാളാണ് സിന്ധു കൃഷ്ണ.
ഊട്ടിയിലെ സ്കൂളിൽ പഠിച്ച, എല്ലാവിധ സുഖ സൗകര്യങ്ങളോടെയും ജീവിച്ചയാൾ. ധനികരുടെ വിവാഹ ആലോചനകൾ വന്നെങ്കിലും കരിയറിൽ സ്ട്രഗിൾ ചെയ്യുന്ന നടനായ കൃഷ്ണകുമാറിനെ സിന്ധു വിവാഹം ചെയ്തു. അടുത്ത സുഹൃത്തുക്കളായ സുലുവിനും ഹസീനയ്ക്കും ലൂയിസ് വിറ്റണിന്റെ ബാഗുകൾ 20 വർഷം മുമ്പേ ഉണ്ടായിരുന്നു. സിന്ധു അപ്പോൾ സിന്ധു അധികം വിലയില്ലാത്ത ബാഗാണ് ഉപയോഗിച്ചത്.
തനിക്ക് വേണ്ടി യിരുന്ന ജീവിതം അനുഭവിക്കണമെന്ന് സിന്ധു കൃഷ്ണ ആഗ്രഹിച്ചിരുന്നു. അഹാന കൃഷ്ണ ആ സ്വപ്നം സഫലമാക്കിക്കൊടുത്തു. അഹാന തന്റെ കുടുംബത്തിന് വേണ്ടി യൂട്യൂബ് ഗെയിം തുടങ്ങി. കുടുംബത്തിന്റെ ഗതി തന്നെ മാറി. ഇപ്പോൾ സിന്ധു കൃഷ്ണ എപ്പോഴും ഡിസെെനർ വസ്ത്രങ്ങളും ബാഗുകളും ആഭരണങ്ങളുമാണ് ധരിക്കാറെന്ന് നെറ്റിസൺ പറയുന്നു. ജയറാം, കാളിദാസ് ജയറാം, ആശ ശരത്ത് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.


Click it and Unblock the Notifications