For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ലിപ് ലോക്ക് അവരും കണ്ടിരുന്നു! അച്ഛനും അമ്മയും പറഞ്ഞത് ഇങ്ങനെ! അഹാന കൃഷ്ണയുടെ തുറന്നുപറച്ചില്‍!

  |
  Ahana Krishna talks about luca movie

  ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ഒന്നും ഒന്നും മൂന്ന്. ഇടവേള അവസാനിപ്പിച്ച് പരിപാടിയുമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് റിമി ടോമി. കഴിഞ്ഞ ദിവസമായിരുന്നു സീസണ്‍ 4 ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ജഡ്ജായി ഓടി നടക്കുന്നതിനിടയില്‍ വീണ്ടും അവതാരകയായി റിമി എത്തിയപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. കൃഷ്ണകുമാറും കുടുംബവുമായിരുന്നു പരിപാടിയില്‍ അതിഥികളായി എത്തിയത്. മക്കളുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളെക്കുറിച്ചായിരുന്നു സിന്ധുവും കൃഷ്ണകുമാറും സംസാരിച്ചത്.

  വിശേഷങ്ങള്‍ മാത്രമല്ല ഗെയിമിലും ഇവര്‍ മത്സരിച്ചിരുന്നു. അച്ഛന് പിന്നാലെയായി മക്കളും സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. ആ സന്തോഷമാണ് കൃഷ്ണകുമാര്‍ പങ്കുവെച്ചത്. കാലമെത്ര കഴിഞ്ഞാലും ഇവരുടെയെല്ലാം പേരിനൊപ്പം കൃഷ്ണകുമാറുണ്ടല്ലോ അങ്ങനെ അറിയപ്പെടുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒന്നും ഒന്നും മൂന്നിലെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഇരുവരും ചേര്‍ന്നുനില്‍ക്കുമ്പോള്‍ കാണാനെന്തൊരു ഭംഗിയാണെന്നായിരുന്നു റിമി ടോമി ആദ്യം പറഞ്ഞത്. ചേര്‍ന്ന് നില്‍ക്കാതെ തന്നെ നാല് പിള്ളേരായി, ഇനി വേണ്ടെന്നാണ് തീരുമാനം. ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചായിരുന്നില്ല തങ്ങള്‍ ഇങ്ങനെ ചെയ്തതെന്ന് ഇരുവരും പറഞ്ഞിരുന്നു. ചൈനീസ് കലണ്ടറിന്റെ കാര്യത്തെക്കുറിച്ചൊക്കെ പലരും പറഞ്ഞിരുന്നു. ഇപ്പോ സിനിമയൊക്കെ കുറവാണല്ലേ, എന്നിട്ട് പതുക്കെ ചോദിക്കും. നാല് പെണ്‍കുട്ടികളാണല്ലോ അല്ലേ എന്ന് വിഷമത്തോടെ പലരും ചോദിക്കാറുണ്ടെന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.

  5 പെണ്ണുങ്ങളുടെ കൂടെയിരിക്കാന്‍ ഭയങ്കര പാടാണ്. വീട്ടിലെ പെണ്ണുങ്ങളുടെ കൂടെയിരിക്കുന്ന കാര്യത്തെക്കുറിച്ചാണ് പറഞ്ഞത്. കാശ്മീരമെന്ന സിനിമയിലൂടെയായിരുന്നു കൃഷ്ണകുമാര്‍ തുടക്കം കുറിച്ചത്. തന്റെ അച്ഛനും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അത്ര അറിയപ്പെടുന്ന താരമൊന്നുമല്ലെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടി ചിത്രമായ വണ്ണിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

  കോളേജില്‍ പഠിക്കുന്ന സമയത്ത് തന്നെ കൃഷ്ണകുമാറിനെ അറിയാമായിരുന്നു. ദൂരദര്‍ശനില്‍ ന്യൂസ് റീഡറായിരുന്നുവല്ലോ അദ്ദേഹം. അന്ന് കുറച്ച് ആണുങ്ങളേ ചാനലിലുണ്ടായിരുന്നുള്ളൂ, അക്കൂട്ടത്തില്‍ ഒരേയൊരു ചെറുപ്പക്കാരനേയുള്ളൂ. അന്ന് ഞങ്ങളുടെ സീനിയര്‍ കിച്ചുവിന്റെ കൂടെ സീരിയലിലും അഭിനയിച്ചിരുന്നു. അപ്പാ ഹാജയുടെ കടയില്‍ ഇരിക്കുന്ന സമയത്താണ് സിന്ധുവിനെ കണ്ടത്. അന്ന് അവിടെ വെച്ച് പരിചയപ്പെട്ടു. അന്നത്തെ പരിചയമാണ് പ്രണയമായി മാറിയത്.

  ആദ്യ സിനിമ കഴിഞ്ഞതിന് പിന്നാലെയായി ഡിഗ്രി കംപ്ലീറ്റ് ചെയ്യാന്‍ പോയതായിരുന്നു അഹാന. നമ്പറിലല്ല കാര്യം നല്ല സിനിമകള്‍ തിരഞ്ഞെടുക്കുകയെന്നുള്ളതാണ്. ഇടയ്ക്ക് മാറിനിന്നുവെങ്കിലും നല്ല സിനിമയിലൂടെ തിരിച്ചുവരാനുള്ള അവസരമാണ് അഹാനയ്ക്ക് ലഭിച്ചത്. ഇക്കാര്യത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവരെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്.

  മുന്‍പൊരു അഭിമുഖത്തിനിടയില്‍ എല്ലാവരും ഒരു മുറിയിലാണ് കിടക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു. ഇപ്പോഴും അങ്ങനെത്തന്നെയാണ്. ആരെങ്കിലും ഒരാളുടെ കല്യാണം കഴിയുന്നതിനായി കാത്തിരിക്കുകയാണ് മറ്റുള്ളവര്‍. ഇങ്ങനെയാവുമ്പോള്‍ കറന്റ് ബില്‍ സേവ് ചെയ്യാമെന്നാണ് അച്ഛന്‍ പറഞ്ഞുതന്നിട്ടുള്ളതെന്നും അഹാന പറഞ്ഞിരുന്നു. രണ്ട് റൂമില്‍ ഫാന്‍, രണ്ട് റൂമില്‍ എസി അതൊന്നും വേണ്ടല്ലോ. മക്കളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നുണ്ട്, പുറത്തുനിന്ന് ആളെ വെക്കേണ്ടല്ലോ.

  ഉപ്പും മുളകും 1000 എപ്പിസോഡിലേക്ക്! അടിപൊളിയാക്കുമെന്ന് ബാലു! സര്‍പ്രൈസും ട്വിസ്റ്റുകളുമേറെയാണ്!

  നല്ല കാശുള്ള വീട്ടിലെ പയ്യന്‍മാര വളച്ചുകൊണ്ടുവരണമെന്ന് ഉപദേശം കൊടുക്കുന്നുണ്ട്.. പ്രാക്ടിക്കലായി ജീവിക്കാന്‍ പഠിക്കണം. മക്കളുടെ വിവാഹത്തെക്കുറിച്ച് ചോദിപ്പോഴായിരുന്നു അഹാന രസകരമായ കമന്റ് പറഞ്ഞത്. എല്ലാവരും നന്നായി അറ്റാച്ച്ഡ് ആയതിനാല്‍ ഒരാള്‍ കല്യാണം കഴിഞ്ഞ് പോവുമ്പോള്‍ സങ്കടമായിരിക്കും. വീട്ടിലെ ചട്ടമ്പി അഹാനയാണ്. സുരാജ് വെഞ്ഞാറമൂടാണ് റോസി. മൂന്നാമത്തെയാളായ ഇഷാനിയും വാ തുറന്നാല്‍ കോമഡിയാണ്. വീട്ടിലെ പെറ്റാണ് ഹന്‍സിക.

  മമ്മൂട്ടിയും പൃഥ്വിരാജും മഞ്ജു വാര്യറിന് മുന്നില്‍ പതറുമോ? ക്രിസ്മസ് താരപോരാട്ടം കടുക്കും!

  ഒരുപാട് സന്തോഷിക്കുകയു വിഷമിക്കുകയും ചെയ്യുന്ന പ്രകൃതക്കാരല്ല തങ്ങള്‍. മുന്‍പൊരിക്കല്‍ ലേസര്‍ സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ടെസ്റ്റുകളെല്ലാം നടത്തി അത് ചെയ്യാനുള്ള ദിവസവും ഫിക്‌സ് ചെയ്തിരുന്നു. ഇതേക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലിടാനുള്ള പോസ്റ്റ് വരെ മനസ്സില്‍ പ്ലാന്‍ ചെയ്തിരുന്നു. എ്ന്നാല്‍ ഡോക്ടറുടെ അടുത്ത് പോയപ്പോള്‍ ഇത് ചെയ്യനാവില്ലെന്ന് പറയുകയായിരുന്നു. അതിപ്പോ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ, കൊടുക്കാന്‍ പറ്റുന്ന കാര്യമാണെങ്കില്‍ കൊടുക്കുമായിരുന്നു. അത് കേട്ട് കണ്ണ് നിറഞ്ഞുവെന്ന് അഹാന പറയുന്നു. പരീക്ഷയ്ക്കിടയിലെ കാര്യങ്ങളെക്കുറിച്ചായിരുന്നു രണ്ടാമത്തെ മകള്‍ പറഞ്ഞത്.

  വിവാഹമോചനത്തിന് ശേഷവും സുഹൃത്തുക്കളാണ്! സ്നേഹയ്ക്ക് ആശംസയുമായി മുന്‍ഭര്‍ത്താവ്!

  സെറ്റില്‍ സാധാരണക്കാരനായാണ് ടൊവിനോ ഇടപഴകിയത്. ചിത്രത്തിലെ ലിപ് ലോക്കിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ അച്ഛനും അമ്മയും എങ്ങനെ പ്രതികരിച്ചതെന്നായിരുന്നു റിമി ചോദിച്ചിരുന്നു. സിനിമ കണ്ടപ്പോഴാണ് ലിപ് ലോക്കുണ്ടെന്ന് അറിഞ്ഞതെന്നായിരുന്നു സിന്ധു കൃഷ്ണകുമാര്‍ പറഞ്ഞത്. സിനിമയെ സിനിമയായി കാണുന്നവരാണ് വീട്ടിലെല്ലാവരുമെന്നം അഹാന പറഞ്ഞിരുന്നു.

  English summary
  Ahaana Krishna about her parent's reaction after watching Luca lip Lok scene.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X