For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണം ധൂര്‍ത്തടിച്ചും മദ്യപിച്ചും തീര്‍ത്തോ; ഇന്നത്തെ അവസ്ഥയിലേയ്ക്ക് എത്താനുള്ള കാരണം പറഞ്ഞ് ഐശ്വര്യ

  |

  തെന്നിന്ത്യന്‍ സിനിമ ലോകത്തും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നിന്നിരുന്ന താരമാണ് ഐശ്വര്യ ഭാസ്‌കര്‍. അമ്മ ലക്ഷ്മി നിര്‍മ്മിച്ച ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ മിന്നും താരമായി മാറുകയായിരുന്നു. അമ്മ ലഷ്മിയെ പോലെ തന്നെ ഭാഷ വ്യത്യാസമില്ലാതെ സിനിമയില്‍ സാന്നിധ്യം അറിയിക്കാന്‍ ഐശ്വര്യയ്ക്കും കഴിഞ്ഞു. ഉപരിപഠനത്തിനായ വിദേശത്ത് പോകാന്‍ ഇരിക്കുമ്പോഴാണ് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഒരുപരീക്ഷണത്തിന് വേണ്ടി ചെയ്തത് അവസാനം കരിയറായി മാറുകയായിരുന്നു.

  Also Read: ഐശ്വര്യയ്‌ക്കൊപ്പം റൊമാന്റിക് ഡാന്‍സ് ചെയ്യില്ല, നാണമില്ലേ നിങ്ങള്‍ക്ക്... ജയറാം ക്ഷോഭിച്ചതിനെ കുറിച്ച് നടി

  സിനിമ പോലെയായിരുന്നില്ല ഐശ്വര്യയുടെ ജീവിതം. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് സിനിമയ്ക്ക് അപ്പുറത്തെ ഐശ്വര്യയടെ ജീവിതത്തെ കുറിച്ച് പ്രേക്ഷകര്‍ അറിഞ്ഞത്. സിനിമയില്‍ ചെയ്തിരുന്ന കഥാപാത്രങ്ങളെ പോലെ സമ്പന്നതയിലായിരുന്നില്ല നടിയുടെ ജീവിതം. സോപ്പ് വിറ്റും ചെറിയ തൊഴിലുകള്‍ ചെയ്തുമാണ് ഇന്ന് ഐശ്വര്യ ജീവിക്കുന്നത്. ഇത് ഏറെ അഭിമാനത്തോടെയാണ് നടി പറയുന്നതും.

  Also Read: ജനക്കൂട്ടത്തിനിടയില്‍ നിന്ന് 'ഐസ് വരുന്നോ' എന്നൊരു ചോദ്യം, ദുരനുഭവം പങ്കുവെച്ച് ഐശ്വര്യ

  ഭാഷാവ്യത്യാസമില്ലാതെ സിനിമയില്‍ നിറഞ്ഞു നിന്ന ഐശ്വര്യയയ്ക്ക് പെട്ടെന്ന് ഇത് എന്ത് സംഭവിച്ചുവെന്നാണ് ആരാധക ഞെട്ടലോടെ തിരക്കിയത്. ഇപ്പോഴിത സാമ്പത്തിക ഞെരുക്കമുണ്ടായയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഐശ്വര്യ. തമിഴ് മാധ്യമമായ ഗലാ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  Also Read: വിവാഹ മോചനത്തിന് ശേഷം വീണ്ടും ഒന്നായി, പുതിയ സന്തോഷവുമായി രഞ്ജിത്തും പ്രിയ രാമനും

  സിനിമയില്‍ അധികമൊന്നും സമ്പാദിച്ചിട്ടില്ലെന്നാണ് ഐശ്വര്യ പറയുന്നത്.'ആകെ മൂന്ന് വര്‍ഷമാണ് കരിയറി തിളങ്ങിയത്. സിനിമയില്‍ ക്ലിക്കായി വന്നപ്പോഴേയ്ക്കും വിവാഹ കഴിഞ്ഞു. പിന്നെ മൂന്ന് വര്‍ഷത്തിന് ശേഷമാണ് തിരികെ എത്തുന്നത്. അപ്പോഴേയ്ക്കും തേടി എത്തുന്നതെല്ലാം അമ്മ വേഷങ്ങളായി.

  'നയന്‍താരയെ പോലെ ഗംഭീരറോളുകളൊന്നും നമുക്ക് ലഭിച്ചിരുന്നില്ല. തിരിച്ച് വന്നതിന് ശേഷവും മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു സിനിമ ലഭിച്ചത്. അങ്ങനെയുളള സാഹചര്യത്തില്‍ എങ്ങനെ സമ്പാദിച്ച് വയ്ക്കാനാണ്'; ഐശ്വര്യ ചോദിക്കുന്നു.

  'ആകെ മൂന്ന് വര്‍ഷമാണ് എന്റെ കരിയര്‍ഗ്രാഫ്. എല്ലാവരും എന്റെ സാമ്പാദ്യത്തെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് നേടിയതെല്ലാം അപ്പോള്‍ ത െതീര്‍ന്ന് പോയി'; താരം കൂട്ടിച്ചേര്‍ത്തു.

  'മദ്യപിച്ചും ധൂര്‍ത്തടിച്ചുമല്ല സമ്പാദ്യം നഷ്ടപ്പെട്ടത്. മദ്യപാന ശീലം തനിക്കുണ്ടായിരുന്നു. പക്ഷെ പണം പോയത അങ്ങനെയല്ല. എന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി തന്നെയാണ് പണം ചെലവാക്കിയത്'.

  'എന്റെ മകള്‍ക്ക് ജീവിതത്തില്‍ നല്ലത് നല്‍കണമെന്നായിരുന്നു എന്റെ ചിന്ത. കൂടാതെ എന്റെ അമ്മൂമ്മയ്ക്ക് ക്യന്‍സറായിരുന്നു. ഞ്‌നാണ് നോക്കിയത്'.

  'കൂടാതെ ആ നല്ല കാലത്ത് ഞാന്‍ ഷോപ്പംഗ് ഹോളിക്കായിരുന്നു. മാച്ചിങ് ബാഗും മാച്ചിങ് ഷൂസും മാത്രമേ ധരിക്കാറുള്ളൂ. ഒരിക്കല്‍ ഇട്ട ഡ്രസ്സ് പിന്നീട് ഇടാനും സാധിയ്ക്കില്ലായിരുന്നു, കാരണം അപ്പോള്‍ തന്നെ ഫോട്ടോകള്‍ എല്ലാം എടുത്ത് എല്ലായിടത്തും വന്ന് കഴിഞ്ഞു കാണും'; ഐശ്വര്യ പറയുന്നു.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  ഇപ്പോള്‍ സോപ്പ് വില്‍പ്പനയ്ക്ക് പുറമേ യൂട്യൂബില്‍ നിന്നും ഇപ്പോള്‍ വരുമാനം ലഭിക്കുന്നുണ്ട്. പക്ഷെ അത് കൃത്യമായി ലഭിക്കാറില്ല. മകള്‍ക്കും അമ്മയ്ക്കും ഭാരമാവരുതെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ട് അവരോട് പോയി കഷ്ടപ്പാടുകള്‍ പറയാറില്ല. ഞാന്‍ പൊരുതി ജീവിക്കുന്നതിനാല്‍ മകള്‍ക്ക് എന്നെ കുറിച്ച് അഭിമാനമാണ്'; ഐശ്വര്യ പറഞ്ഞ് നിര്‍ത്തി.

  ഒളിയമ്പുകള്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യ മലയാള സിനിമ. ജാക്ക്പോട്ട്, ബട്ടര്‍ഫ്ളൈസ്, നരസിംഹം, സത്യമേവ ജയതേ, ഷാര്‍ജ ടു ഷാര്‍ജ, പ്രജ, നോട്ട്ബുക്ക് തുടങ്ങി നിരവധി മലയാളം ചിത്രങ്ങളില്‍ ഐശ്വര്യ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ സജീവമായിരുന്നു. സീരിയല്‍ രംഗത്തും ഐശ്വര്യ സജീവമാണ്. മലയാളം, തെലുങ്ക്, തമിഴ് പരമ്പരകളിലെല്ലാം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. സീ കേരളം സംപ്രേക്ഷണം ചെയ്ത്
  ചെമ്പരത്തിയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാളം പരമ്പര.

  Read more about: aishwarya
  English summary
  Aishwarya Bhaskaran Opens Up About Her Financial stability, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X