നീ എന്റെ ബാധ്യതയാണെന്ന് പറഞ്ഞത് കേട്ടപ്പോൾ അമ്പരന്നു, ഞാൻ വരില്ലെന്ന് ടീം കരുതി, രേണു ചേച്ചിയെ വിളിക്കാറില്ല!
ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തി പിന്നീട് സീരിയലുകളിലൂടെയും സ്റ്റാർ മാജിക്ക് ഷോയിലൂടെയും ആരാധകരെ സമ്പാദിച്ച താരമാണ് ഐശ്വര്യ രാജീവ്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഒന്നര വർഷം മുമ്പായിരുന്നു നടിയുടെ വിവാഹം. കല്യാണത്തിനുശേഷം ഭർത്താവിനൊപ്പം ദുബായിലേക്ക് പറന്ന താരം അടുത്തിടെ നടൻ ബിനീഷ് ബാസ്റ്റിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇരുവരും ഏറെ നാളുകളായി അടുത്ത സുഹൃത്തുക്കളായിരുന്നു.
ഐശ്വര്യ വരില്ലെന്നാണ് ബിനീഷ് കരുതിയത്. അതുകൊണ്ട് തന്നെ ബിനീഷും വധുവും ഒരുപോലെ സർപ്രൈസ്ഡായി. ടീം ഞങ്ങളുടെ എല്ലാം സഹോദരനെപ്പോലെയാണ്. ഞങ്ങൾ എല്ലാവരും ഒരുപാടുനാൾ ഒരുമിച്ച് വർക്ക് ചെയ്തവരാണ്. അതുകൊണ്ട് എല്ലാവർക്കും പരസ്പരം നന്നായി അറിയാം.

ആ ഒരു ബോണ്ട് എപ്പോഴുമുണ്ടാകുമല്ലോ. ടീം ഞങ്ങൾക്ക് എല്ലാവർക്കും സ്പെഷ്യലാണ്. അതുകൊണ്ടാണ് ടീമിന്റെ കല്യാണം കൂടാൻ സർപ്രൈസായി വരാമെന്ന് തീരുമാനിച്ചത്. ഞാൻ തിരികെ ദുബായിൽ എത്തിയിട്ട് രണ്ട്, മൂന്ന് മാസം ആകുന്നതേയുള്ളു. മാത്രമല്ല ഡാൻസ് ക്ലാസുകളുമുണ്ട്. ചേട്ടനോട് കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോൾ ആഗ്രഹമാണെങ്കിൽ പോയിട്ട് വാ എന്നാണ് പറഞ്ഞത്.
ഞാൻ ചേട്ടനൊപ്പം പോയശേഷമായിരുന്നു ഷിയാസിക്കയുടേയും ഡയാനയുടേയും എല്ലാം വിവാഹം. അവിടെ ഇരുന്ന് ഇവരുടെ വിവാഹ വീഡിയോസ് കാണുമ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന തോന്നലും വിഷമവും വരുമായിരുന്നു. അതുകൊണ്ട് തന്നെ ടീമിന്റെ വിവാഹമായപ്പോൾ എന്തായാലും കുഴപ്പമില്ല വിവാഹത്തിന് പങ്കെടുക്കാൻ വരണമെന്ന് തീരുമാനിക്കുകയായിരുന്നു.
വിവാഹത്തിന് രണ്ട്, മൂന്ന് ദിവസം മുമ്പ് ടീം എന്നെ വിളിച്ചിരുന്നു. നീ വരുമോ?, വരാൻ പറ്റത്തില്ലല്ലേ?, വരില്ലായിരിക്കും അല്ലേ എന്നൊക്കെ ഇങ്ങനെ രണ്ട് മൂന്ന് പ്രാവശ്യം ചോദിച്ചു. എങ്ങനെ വരാനാണ് ടീമേ? കുറച്ച് നാൾ കൂടി കഴിഞ്ഞിട്ടായിരുന്നുവെങ്കിൽ എങ്ങനെ എങ്കിലും ഞാൻ വന്നേനെ. ഞാൻ വന്നില്ലെങ്കിലും എന്റെ പ്രാർത്ഥനയുണ്ടാകും എല്ലാ മംഗളങ്ങളും നേരുകയും ഞാൻ ചെയ്തിരുന്നു. താരയോടും സംസാരിച്ചിരുന്നു.
അതുകൊണ്ടാണ് ഞാൻ വരുമെന്ന് ടീം ഒട്ടും പ്രതീക്ഷിക്കാതിരുന്നത് വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു. വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ചും താരം മനസ് തുറന്നു. വിവാഹശേഷമുള്ള ജീവിതം വളരെ വ്യത്യസ്തമാണ്. എല്ലാവർക്കും അങ്ങനെയാകുമെന്ന് തോന്നുന്നു. നേരത്തെ എഴുന്നേറ്റ് തുടങ്ങി. അതാണ് പ്രധാന മാറ്റം. മുമ്പ് അമ്മ വന്ന് വിളിച്ചാലും ഞാൻ എഴുന്നേൽക്കാറില്ലായിരുന്നു. പിന്നെ ഡാൻസ് ക്ലാസുമുണ്ട്.

കലയുമായി മുന്നോട്ട് പോകുന്നത് കൊണ്ട് തന്നെ മീഡിയയിൽ നിന്നും മുഴുവനായി മാറി നിൽക്കുന്നുവെന്ന തോന്നലില്ല. വലിയ ഐറ്റംസ് ഒന്നും കുക്ക് ചെയ്യുന്നയാളല്ല ഞാൻ. ചേട്ടൻ നല്ലൊരു കുക്കാണ്. ഫ്രൈഡ് റൈസ് പോലുള്ളവയെല്ലാം ഉണ്ടാക്കി തരും. അമ്മായിയമ്മയ്ക്ക് മന്തി അടക്കമുള്ള അറബിക്ക് ഫുഡ് ഉണ്ടാക്കാനാണ് കൂടുതൽ ഇഷ്ടം. അമ്മായിയമ്മ ചിൽ വൈബാണ്. ചേട്ടനെ സ്നേഹിക്കുന്നത് പോലെയാണ് എന്നേയും സ്നേഹിക്കുന്നത്.
ഭയങ്കര സപ്പോർട്ടീവാണ്. ഉയരമുള്ള ചെറുക്കനെ കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. അതുപോലെ സംഭവിച്ചു. ചേട്ടന് മലയാളം എഴുതാനും വായിക്കാനും അറിയില്ല. പക്ഷെ സംസാരിക്കാൻ കഴിയും. മംഗീഷ് പോലും വായിക്കാൻ അറിയില്ല. ജനിച്ചതും വളർന്നതുമെല്ലാം ഹൈദരാബാദിലായിരുന്നു. അതുകൊണ്ടാണ് മലയാളം അറിയാത്തത്. സംസാരിക്കുമെങ്കിലും പ്രയോഗിക്കുമ്പോൾ മാറിപ്പോകും. കല്യാണത്തിന് മുമ്പുള്ള സംസാരത്തിന് ഇടയിൽ നീ എന്റെ ബാധ്യതയാണെന്ന് പറയുന്നത് കേട്ടപ്പോൾ ഞാൻ അമ്പരന്നു.
പിന്നീട് എനിക്ക് മനസിലായി പുള്ളി ഉദ്ദേശിച്ചത് മാറിപ്പോയതാണെന്ന്. കല്യാണശേഷം സീരിയലിൽ നിന്നും അവസരങ്ങൾ വന്നിരുന്നു. പക്ഷെ വിദേശത്ത് നിന്ന് പോയി വരിക എന്നത് ബുദ്ധിമുട്ടായതുകൊണ്ട് സ്വീകരിച്ചില്ല. ടിവി ഷോ പോലെ എന്തെങ്കിലും വന്നാൽ ചെയ്യാമെന്ന പ്ലാനിലാണ് ഐശ്വര്യ പറഞ്ഞു. കൊല്ലം സുധിയുമായുള്ള ബോണ്ടിനെ കുറിച്ചും നടി സംസാരിച്ചു. സ്റ്റാർ മാജിക്കിൽ വന്നശേഷമാണ് ഞാൻ സുധി ചേട്ടനെ ആദ്യം കാണുന്നത്.
പുള്ളി നിന്നിരുന്നത് കോട്ടയത്താണ്. അതുകൊണ്ട് ഞങ്ങൾ ഒരുമിച്ചാണ് ഷൂട്ടിന് പോയിരുന്നതും ഷൂട്ടിന് വന്നിരുന്നതും. ഷൂട്ടിന് സമയം ആകുമ്പോൾ മാത്രം സ്റ്റേജിലേക്ക് വരും. അല്ലാത്തപ്പോൾ മൂലയ്ക്ക് മാറി ഇരിക്കും. വയ്യായ്കയുണ്ടെങ്കിലും ഷൂട്ടിന് സമയമാകുമ്പോൾ തയ്യാറായി വരും. ഗെയിം കളിക്കുന്ന സമയം ആകുമ്പോൾ തീരെ വയ്യായിരിക്കും. എന്നാലും വന്ന് പങ്കെടുക്കും. എന്റെ കല്യാണ സമയത്ത് രേണു ചേച്ചിയെ ഞാൻ വിളിച്ചിരുന്നു. പിന്നെ കോൺടാക്ടുണ്ടായിട്ടില്ല ഐശ്വര്യ പറഞ്ഞു.


Click it and Unblock the Notifications











