ദിലീപേട്ടൻ വന്നപ്പോൾ സെൽഫിയെടുത്തത് ഓൺലൈൻ മീഡിയക്കാരനാണോ?, ആ സമയത്ത് നടിമാർ പരിശുദ്ധരാകും!
നടൻ സലിംകുമാറിന്റെ മരണാനന്തര ചടങ്ങുകൾ നടത്താൻ സൗകര്യമൊരുക്കാതെ തിക്കും തിരക്കും സൃഷ്ടിച്ച ജനക്കൂട്ടത്തോട് മകൻ ചന്തു സലിംകുമാർ ആക്രോശിച്ചത് വലിയ രീതിയിൽ വൈറലാവുകയും ചർച്ചയാവുകയും ചെയ്തിരുന്ന ഒന്നാണ്. എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ പകർത്താൻ എത്തിയ ഓൺലൈൻമീഡിയയാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന തരത്തിലായിരുന്നു ചന്തുവിന്റെ വീഡിയോ വൈറലായപ്പോൾ വന്ന വ്യാഖ്യാനം.
എന്നാൽ ഓൺലൈൻമീഡിയയുമായി ബന്ധപ്പെട്ട പല സത്യങ്ങളും പൊതുജനത്തിന് അറിയില്ലെന്ന് പറയുകയാണ് അവതാരകൻ അജിൻ വർഗീസ്. 24 ന്യൂസിലെ തമ്മിൽ തമ്മിൽ ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അജിൻ. നടിമാർ പോകുന്നിടത്തെല്ലാം ഓൺലൈൻ മീഡിയ എത്തുന്നുണ്ടെങ്കിൽ അത് അവർ ക്ഷണിച്ചിട്ടാണെന്ന് അജിൻ പറയുന്നു.

പല നടിമാരും അതിനായി ഓൺലൈൻമീഡിയയ്ക്ക് പണം നൽകാറുണ്ടെന്നും അജിൻ പറഞ്ഞു. ഫോൺ പൊക്കിപ്പിടിച്ച് നടക്കുന്ന എല്ലാവരും ഓൺലൈൻ മീഡിയക്കാരല്ല. സലീം കുമാറിന്റെ മരണാനന്തര ചടങ്ങിൽ സംഭവിച്ച ഒരു കാര്യമെന്ന് പറയുന്നത് എല്ലാവരും ഓൺലൈൻ മീഡിയക്കാരുടെ തലയ്ക്ക് അടിക്കുന്നുണ്ട് എന്നതാണ്. മുഖ്യമന്ത്രി വി.ഡി സതീശന് മാല ഇട്ടുകൊടുത്തത് ഓൺലൈൻ മീഡിയക്കാരനാണോ? ദിലീപേട്ടൻ വന്നപ്പോൾ സെൽഫിയെടുത്തത് ഓൺലൈൻ മീഡിയക്കാരനാണോ?
മകൻ ചന്തു ദേഷ്യപ്പെട്ട് പറയുന്നത് ഓൺലൈൻ മീഡിയക്കാരോടാണോ? ശ്രീകണ്ഠൻ നായർ സാറുൾപ്പെടെ ചിരിച്ചുകൊണ്ട് എല്ലാവർക്കും കൈ കൊടുത്ത് നടന്നുവരുന്ന ഒരു ദൃശ്യം ഞാൻ കണ്ടു. ശരിക്കും ഇതൊരു റിയാലിറ്റി ഷോയാണോ മരണാനന്തര ചടങ്ങാണോ? അപ്പോൾ പൂർണ്ണമായിട്ടും ഓൺലൈൻ മീഡിയക്കാരെ കുറ്റം പറയാനാവില്ല.
ഞാനൊരിക്കലും കുറ്റപ്പെടുത്തി പറഞ്ഞതല്ല. ചിരി മാത്രമല്ല... ഒരു യൂട്യൂബർ എന്നോട് ചോദിച്ചു അങ്ങേക്ക് പ്രതികരിക്കാമോയെന്ന് അതെ... അതാണ് ഞാൻ ചോദിച്ചത്. സാറേ ഞാൻ പറഞ്ഞത് അതായത് ഒരു അവാർഡ് ഷോയിൽ കാണുന്നതുപോലെ ജനങ്ങൾ അപ്പുറവും ഇപ്പുറവും നിൽക്കുന്നു. താരങ്ങൾ വരുമ്പോൾ കൈ കൊടുക്കുന്നു. ഒരു ബോഡി അവിടെ കിടപ്പുണ്ട് എന്നുള്ള ചിന്തയൊന്നുമില്ല. എല്ലാം ഓൺലൈൻ മീഡിയയുടെ പിടലിയ്ക്ക് വെക്കും.
എല്ലത്തിനും ഒന്നും ഓൺലൈൻ മീഡിയയെ കുറ്റം പറയാൻ പറ്റില്ല. പിന്നെ ഈ നടിമാരുണ്ടല്ലോ... അവർ പേഴ്സണലി ഈ പറയുന്ന പ്രമുഖ നടിമാർ ഓൺലൈൻ മീഡിയയിൽ ഓരോരുത്തരെയും വിളിച്ചിട്ട് ഞങ്ങൾ ഇത്ര മണിക്ക് വൈറ്റില ബസ് സ്റ്റാൻഡിൽ വരും ഞങ്ങൾ പതിനൊന്നരയ്ക്ക് ലുലു മാളിൽ വരുമെന്ന് പറയും. അത്തരക്കാരെ എനിക്ക് അറിയാം.

ഒരുപാട് പേർ അങ്ങനെ പറയാറുണ്ട്. സാറൊന്ന് ചിന്തിച്ച് നോക്കൂ... നടിമാർ ഈ സമയത്ത് ഇന്ന സ്ഥലത്ത് വരുമെന്ന് മുൻകൂട്ടി അറിയാൻ ഓൺലൈൻ മീഡിയക്കാർ എന്താ കണിയാന്മാരാണോ?. ഇന്ന് നടി 12.30 ക്ക് ലുലു മാളിൽ വരും, ഇന്ന് പ്രമുഖ നടി ഇന്ന സ്ഥലത്ത് വരുമെന്ന് അറിയാൻ. അവർ ഓൺലൈൻ മീഡിയയെ വിളിച്ചിട്ട് പറയും ഞങ്ങൾ എയർപോർട്ടിൽ ഇത്ര സമയത്ത് വരും. നിങ്ങൾ പത്ത് മീഡിയ അവിടെ കാണണം.
ഇത്ര രൂപ പ്രതിഫലമായി തരുമെന്ന്. ഞാൻ എന്ത് കൊടുക്കണം ഓൺലൈൻ മീഡിയക്കാർക്ക് എന്ന് ചോദിക്കുന്നവരുമുണ്ട്. എന്നിട്ട് ഇവർ വന്ന് കഴിയുമ്പോഴും വീഡിയോ പകർത്തി കഴിയുമ്പോഴേക്കും നടിമാരെല്ലാം പരിശുദ്ധരാകും. അതുപോലെ ഓൺലൈൻ മീഡിയ ചോദിക്കുന്ന ചോദ്യങ്ങളിലേക്ക് വന്നാൽ... ഞാൻ ഒരു ചോദ്യം പ്രമുഖ താരങ്ങളിൽ ആരോടെങ്കിലും ചോദിക്കുന്നു.
അവർ ഗസ്റ്റാണ്. ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് ഡിലീറ്റാക്കാൻ പറയാനുള്ള ഓപ്ഷനുണ്ട്. അല്ലെങ്കിൽ കേസിന് പോകാം. ചോദ്യം ചോദിക്കുന്നത് താൽപര്യമില്ലെങ്കിൽ അവരെ വീഡിയോ എടുക്കാനായി വിളിക്കാനും നിൽക്കരുത് എന്നും അജിൻ വർഗീസ് പറഞ്ഞു.


Click it and Unblock the Notifications


