സുമിത്രയോ അതോ വേദികയോ? കുടുംബവിളക്കിലെ എന്‍ട്രിയെക്കുറിച്ച് അജു, സുമിത്രയെ കൈവിടല്ലേയെന്ന് ആരാധകര്‍
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ കുടുംബവിളക്കിലേക്ക് അജു വര്‍ഗീസും എത്തുന്നുണ്ട്. അടുത്തിടെയായിരുന്നു ഈ വിവരം പുറത്തുവന്നത്. സുമിത്രയുടെ ജീവിതത്തിലെ വഴിത്തിരിവിന് തുടക്കമിടാനെത്തുന്ന സിനിമാതാരം അജുവാണെന്ന് അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്. കുടുംബവിളക്കിലേക്ക് താനെത്തുന്നുണ്ടെന്ന് താരവും പറഞ്ഞിരുന്നു. സുമിത്രയുടെ കട ഉദ്ഘാടനം ചെയ്യാനായാണ് താരമെത്തുന്നതെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഭര്‍ത്താവ് സി്ദ്ധാര്‍ത്ഥിനും കാമുകിയും സഹപ്രവര്‍ത്തകയുമായ വേദികയ്ക്കും വാശി കൂടിയത്.
പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിനായി അജു വര്‍ഗീസിനെ തന്നെ കൊണ്ടുവരുമെന്നും തങ്ങളുടെ ഓഫീസിലേക്കാണ് അജു എത്തുന്നതെന്നുമാണ് ഇവര്‍ പറയുന്നത്. അജുവിന്റെ ഡേറ്റ് ഉറപ്പാക്കി തരുന്നതിനായി 7 ലക്ഷം രൂപയാണ് ഇവര്‍ മുടക്കുന്നത്. സുമിത്ര നല്‍കുന്നതിനേക്കാളും കൂടുതല്‍ പ്രതിഫലം തരാമെന്ന് പറഞ്ഞതോടെയായിരുന്നു താരത്തിന്റെ ഡേറ്റ് ഉറപ്പിച്ച് തരാമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. തന്റെ ഓഫീസ് ഉദ്ഘാടനത്തിനായി എത്തണമെന്ന് സിദ്ധാര്‍ത്ഥ് സുമിത്രയോട് പറഞ്ഞിരുന്നു.
കുടുംബവിളക്ക് പരമ്പരയിലേക്ക് താനെത്തുന്നുണ്ടെന്ന സന്തോഷം പങ്കുവെച്ച് അജു വര്‍ഗീസും എത്തിയിരുന്നു. സുമിത്രയുടെയോ അതോ വേദികയുടെയോ എന്ന ക്യാപ്ഷനുമായി പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതറിയാനായാണ് തങ്ങളും കാത്തിരിക്കുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സുമിത്രയുടെ കട ഉദ്ഘാടനം ചെയ്‌തോളണമെന്നായിരുന്നു ചിലര്‍ അജുവിനോട് പറഞ്ഞത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.

സുമിത്രയുടെ അടുത്ത് പോവുന്നതായിരിക്കും അജു ഏട്ടന് നല്ലത്.. അല്ലെങ്കിൽ ഇനി മുതൽ അജു ഏട്ടൻ ഇടുന്ന പോസ്റ്റിന് ഒക്കെ ഹേറ്റേഴ്സിന്‍റെ പ്രവാഹം ആയിരിക്കും. പറഞ്ഞില്ലെന്ന് വേണ്ടാ. സുമിത്രയുടെ ഷോപ്പ് ഉദ്ഘടനം ചെയ്‌തില്ല എങ്കിൽ ഞാൻ ഇനി അജു ചേട്ടന്റെ സിനിമ കാണുലെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.
സിൽമാ നടൻ ആദ്യം വേദികയുടെ പരിപാടിക്ക് പോകും. അപ്പോൾ സുമിത്രേച്ചി വിഷമിച്ചു ബോധം ഒക്കെ കെടും. വേദികയുടെ പരിപാടി പെട്ടെന് തീർത്തു സിൽമാ നടൻ സുമിത്രേച്ചിയുടെ കട ഉദ്ഘാടനത്തിന് എത്തും. അപ്പൊ സുമിത്രേച്ചിയും ഹാപ്പിയാവും. ഓഫീസ് അടുത്ത് അടുത്ത് ആയോണ്ട് രണ്ടിടത്തും പോകാലോയെന്നായിരുന്നു വേറൊരാള്‍ ചോദിച്ചത്.


Click it and Unblock the Notifications