ലുലു മാളിന് മുകളിൽ കയറി തുണി പൊക്കി കാണിക്കുന്നതാണ് നല്ലത്! എന്നിട്ടും ബിഗ് ബോസിലൂടെ എല്ലാം നേടിയത് അഖിൽ മാരാർ

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച റിയാലിറ്റി ഷോ യാണ് ബിഗ് ബോസ്. മറ്റ് ഭാഷകളിലെ പോലെ തന്നെ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഷോ ആറ് സീസണുകള്‍ പൂര്‍ത്തിയായി. ഈ വര്‍ഷം ജൂലൈയിലോ ഓഗസ്റ്റിലോ ബിഗ് ബോസിന്റെ ഏഴാം പതിപ്പ് വരുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട യാതൊരു സ്ഥിരീകരണവും ഇതുവരെ വന്നിട്ടില്ല. സാധാരണഗതിയില്‍ ഷോ തുടങ്ങേണ്ട സമയം കഴിഞ്ഞെങ്കിലും ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ഇതിനിടെ ബിഗ് ബോസില്‍ മത്സരിക്കാന്‍ പോയ താരങ്ങള്‍ക്ക് സംഭവിച്ച അബദ്ധങ്ങളെ പറ്റി പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. നടിമാരായ ആര്യ, വീണ നായര്‍, മഞ്ജു പത്രോസ്, തുടങ്ങിയ പലരുടെയും ദാമ്പത്യ ജീവിതം തകര്‍ന്നതിന് കാരണം പോലും ബിഗ് ബോസ് ആണെന്നാണ് അഷ്‌റഫ് പറയുന്നത്. പലര്‍ക്കും സംഭവിച്ചതെന്താണെന്നും അതിന് ബിഗ് ബോസ് കാരണമായത് എങ്ങനെയാണെന്നുമൊക്കെ സംവിധായകന്‍ സൂചിപ്പിച്ചു.

akhil-marar

ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനും രജിത് കുമാറുമൊക്കെ ബിഗ് ബോസിലേക്ക് വന്ന് വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ലക്ഷക്കണക്കിന് ആരാധകരെയും ഇവര്‍ സ്വന്തമാക്കി. എന്നാല്‍ ബിഗ് ബോസ് കൊണ്ട് സകലതും നേടിയതും അത് ജീവിതത്തില്‍ വലിയൊരു നേട്ടമാക്കിയതും അഖില്‍ മാരാര്‍ ആണെന്നാണ് അഷ്‌റഫ് വ്യക്തമാക്കുന്നത്.

മലയാളം ബിഗ് ബോസിന്റെ അഞ്ചാം സീസണിലാണ് അഖില്‍ മാരാര്‍ മത്സരിക്കുന്നത്. ആ ഷോയുടെ തുടക്കം മുതലെ ഒന്നാമനായി നിന്ന അഖില്‍ വിജയം സ്വന്തമാക്കിയത് മാത്രമല്ല പണം വാരിക്കൂട്ടാനും പ്രശസ്തിയുമൊക്കെ അദ്ദേഹത്തിന് ലഭിച്ചു. മാത്രമല്ല ബിഗ് ബോസിലേക്ക് പോകുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് അതിനെക്കാളും രസകരമായൊരു കാര്യമാണെന്നാണ് അഷ്‌റഫ് ഓര്‍മ്മപ്പെടുത്തുന്നത്.

'ബിഗ് ബോസ് ഹൗസില്‍ പോകുന്നതിനെ പറ്റി മുന്‍പ് ചോദിച്ചപ്പോള്‍ അവിടെ പോകുന്നതിനെക്കാളും നല്ലത് ലുലുമാളിന് മുകളില്‍ കയറി നിന്ന് തുണിപൊക്കി കാണിക്കുന്നതാണെന്നാണ്. ബിഗ് ബോസിനെ പരിഹസിച്ച ആള്‍ തന്നെ ബിഗ് ബോസിലേക്ക് പോയി അവിടെയും തുണി പൊക്കി കാണിച്ചു. എന്നാല്‍ വാചക കസര്‍ത്ത് കൊണ്ട് ജനങ്ങളെ കൈയ്യിലെടുത്ത് വോട്ടും നേടി കപ്പും കരസ്ഥമാക്കി. ബിഗ് ബോസ് കൊണ്ട് ഏറ്റവും ഉയര്‍ച്ച നേടാന്‍ സാധിച്ചത് അഖില്‍ മാരാര്‍ക്കാണ്. വട്ടപൂജ്യത്തില്‍ നിന്നും കൊട്ടക്കണക്കിന് പണമുണ്ടാക്കാനും അതിനൊപ്പം പ്രശസ്തി നേടാനും അഖിലിന് സാധിച്ചു.

ചെറുപ്പത്തിന്റെ ചുറുചുറുക്കുള്ള ആ ചെറുപ്പക്കാരന്‍ പറയുന്നത് ജനങ്ങള്‍ക്കൊപ്പം നിന്ന് ശരികള്‍ക്ക് വേണ്ടി പോരാടുമെന്നാണ്. ചില അഭിപ്രായങ്ങളുടെ കാര്യത്തില്‍ കണക്ക് കൂട്ടലുകള്‍ തെറ്റുമെങ്കിലും സൂക്ഷിച്ച് ശ്രദ്ധയോടെ മുന്നേറിയാല്‍ ഇനിയും ഉയരങ്ങള്‍ കയറാന്‍ സാധിക്കും. സ്വയം പ്രഖ്യാപിത ബുദ്ധിജീവി ചമയാതെ ഇരുന്നാല്‍ മാത്രം മതി. ജീവിതത്തില്‍ വേദനിപ്പിക്കുന്ന പ്രതിസന്ധികളും പരീഷണങ്ങളുമൊക്കെ ഉണ്ടാവും. അവിടെ നമ്മള്‍ അസ്വസ്ഥരാവരുത്. അനുഭവങ്ങള്‍ നമ്മളെ കൂടുതല്‍ കരുത്തരാക്കും,കുറ്റപ്പെടുത്തലുകള്‍ നമ്മളെ പ്രാപ്തരാക്കും, എതിര്‍പ്പുകള്‍ നമ്മളെ ശക്തരാക്കും, അപവാദങ്ങള്‍ നമ്മളെ ശ്രദ്ധാലുവാക്കുമെന്നുമാണ്' ആലപ്പി അഷ്‌റഫ് പറയുന്നത്.

വളരെ സാധാരണക്കാരനായിരുന്ന അഖില്‍ മാരാര്‍ രാഷ്ട്രീയത്തിലും സിനിമയിലുമൊക്കെ പ്രവര്‍ത്തിച്ചിരുന്നു. ഒരു സിനിമയും അഖിലിന്റെ സംവിധാനത്തില്‍ പിറന്നു. എന്നാല്‍ ബിഗ് ബോസില്‍ മത്സരിച്ച ശേഷം സാമ്പത്തികമായി വലിയ നേട്ടമാണ് അഖിലിനുണ്ടായത്. ആഡംബര വാഹനങ്ങളും ഫ്‌ളാറ്റുമൊക്കെ അഖില്‍ സ്വന്തമാക്കി. ഇതോടെ താരത്തിന്റെ സാമ്പത്തിക സ്രോതസ്സിനെ പറ്റി നിരവധി ചോദ്യങ്ങളും വന്നിരുന്നു. ഇതോടെ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി താരം രംഗത്ത് വരികയും ചെയ്തു.

ജിഎസ്ടി ഉള്‍പ്പെടെ അടച്ചിട്ടാണ് താന്‍ മുന്നോട്ട് പോകുന്നതെന്നും ഓരോ പരിപാടികളിലൂടെ തനിക്ക് ലഭിക്കുന്ന തുക എത്രയാണെന്നുമൊക്കെ അഖില്‍ വെളിപ്പെടുത്തി. മാത്രമല്ല ആഡംഭര വാഹനങ്ങള്‍ വാങ്ങിയപ്പോള്‍ എത്ര തുകയായെന്നും അതിനൊക്കെ നികുതി അടച്ചതിനെ പറ്റിയുമൊക്കെ താരം വ്യക്തമാക്കിയിരുന്നു.

Read more about: akhil marar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X