ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ഭാര്യയ്ക്ക് ഇഷ്ടമാണ്, അവളാണ് തള്ളി വിടുന്നത്, ജഗദീഷേട്ടനും അതുതന്നെ പറഞ്ഞു!
കഴിഞ്ഞ ദിവസമാണ് അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ ചേർന്നത്. പൂർണമായും ബിജെപിയുമായി യോജിക്കാൻ കഴിയാത്തതിനാലാണ് താൻ നേരിട്ട് ബിജെപിയിലേക്ക് പോകാത്തതെന്നും താരം വെളിപ്പെടുത്തിയിരുന്നു. എൻഡിഎയുടെ ഭാഗമായി കൊട്ടാരക്കരയിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് അഖിൽ. സീറ്റ് ചർച്ചകൾ നടക്കുന്നു. അതിനിടയിൽ രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഭാര്യ നൽകിയ മറുപടി ആനീസ് കിച്ചണിൽ അതിഥിയായി എത്തിയപ്പോൾ അഖിൽ വെളിപ്പെടുത്തി.
ഭാര്യ ലക്ഷ്മിയും അഖിലിനൊപ്പം ഉണ്ടായിരുന്നു. സംവിധാനത്തിൽ നിന്നും വിട്ടുനിൽക്കുന്നതിനുള്ള കാരണവും അഖിൽ വെളിപ്പെടുത്തി. സിനിമയുടെ ഇപ്പോഴത്തെ പോക്ക് വെച്ച് നോക്കുമ്പോൾ നമുക്ക് അതൊരു സേഫ് സോണിൽ അല്ലല്ലോ. സിനിമയ്ക്കുള്ളിൽ നിന്നുള്ള സ്റ്റെബിലിറ്റി നമുക്ക് അത്ര സേഫല്ല.

പിന്നെ വേറെ വർക്കുകയും പ്രോഗ്രാമുകളും വരുന്നുണ്ട്. അതിൽ നിന്ന് വരുമാനവുമുണ്ട്. സാമ്പത്തികമായി വളരെ മോശം അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഞാൻ ബിഗ് ബോസിൽ പോകുന്നത്. ഭാര്യയും മക്കളും എപ്പോഴും സേഫായിരിക്കണമല്ലോ. അതുകൊണ്ട് ഞാൻ വിചാരിച്ചു... സംവിധാനം എപ്പോൾ വേണമെങ്കിലും ചെയ്യാം. നല്ലൊരു കഥയുണ്ടായാൽ മതി. ആർട്ടിസ്റ്റുകൾ അഭിനയിക്കാൻ സമ്മതം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷെ എന്നിട്ടും ഞാൻ സംവിധാനം ചെയ്യാത്തത് പ്രോഗ്രാമുകളും മറ്റുമായി തിരക്കിലായതുകൊണ്ടാണ്. തിയേറ്ററിൽ ഹിറ്റാകാൻ പാകത്തിന് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത്തരത്തിൽ ഒന്ന് വന്നിട്ടുണ്ട്. ചിലപ്പോൾ അതുമായി മുന്നോട്ട് പോകും. രാഷ്ട്രീയം എപ്പോഴും എനിക്കൊപ്പമുണ്ട്. ഞാൻ ഇത് പറഞ്ഞാൽ ആളുകൾ കളിയാക്കും.
പല മേഖലയിൽ ദൈവം ആർക്കും കഴിവ് കൊടുക്കരുത്. അതാണ് എനിക്ക് പറ്റിയ കുഴപ്പം. എവിടെ പോയാലും ഞാൻ അവിടെ പിടിച്ച് നിൽക്കും. അതിനുള്ള എല്ലാ പരിപാടിയും അറിയാം. പിന്നെ ചെല്ലുന്നിടത്തെല്ലാം ബെസ്റ്റാവുക എന്നത് സാധ്യമായിട്ടില്ല. അത് സാധിച്ചത് ബിഗ് ബോസിൽ മാത്രമാണ്. അവിടെ സംസാരം, കല, കായികം എല്ലാം ഉപയോഗിക്കാം. രാഷ്ട്രീയത്തിൽ ഇറങ്ങാൻ എനിക്ക് ഇഷ്ടമാണ്. കൂടുതൽ കാര്യങ്ങൾ നാടിന് വേണ്ടി ചെയ്യാൻ പറ്റും.
രാഷ്ട്രീയം അഖിലിന് വഴങ്ങുമെന്നാണ് ജഗദീഷേട്ടനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. ലക്ഷ്മിക്ക് ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ഇഷ്ടമാണ്. അവളാണ് എന്നെ തള്ളി വിടുന്നത്. അവൾ കാണുന്ന കാലത്ത് ഞാൻ ഖദറിട്ട് നടക്കുന്ന സമയമായിരുന്നു. മാത്രമല്ല രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള അടിയിൽ എനിക്ക് തലയ്ക്ക് അടി കിട്ടിയിരുന്നു.

അന്ന് ചോരയിൽ കുളിച്ച് വരുന്ന എന്നെ കണ്ട് അമ്മയും മോളും കയ്യടിച്ചിരുന്നു. എന്തിനെ കുറിച്ച് സംസാരിക്കുമ്പോഴും ഞാൻ അതിനെ കുറിച്ച് മനസിലാക്കിയിട്ടാണ് സംസാരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞശേഷം ഏഷ്യാനെറ്റിലെ വലിയൊരു പ്രോഗ്രാമിന് പോയപ്പോൾ അവിടുത്തെ പല കാര്യങ്ങളും എനിക്ക് വർക്കാകാതെ വന്നു.
ദയവ് ചെയ്ത് ചാടി കളിക്കട കുട്ടിരാമാ എന്ന് പറഞ്ഞ് നിങ്ങൾ എന്നെ വിളിക്കരുത് ഞാൻ ചാടി കളിക്കില്ല. ഞാൻ നിങ്ങളുടെ കയ്യിൽ കിടന്ന് കളിക്കുന്ന കുട്ടിരാമനുമല്ലെന്ന് തുറന്ന് പറഞ്ഞു. നിലപാടുകളും തെറ്റുകളും പറയുന്നതും ചൂണ്ടി കാണിക്കാനും ഞാൻ മടിക്കാറില്ലെന്നും അഖിൽ പറയുന്നു. അണ്ണൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് എനിക്ക് ഇഷ്ടമാണ്. ധൈര്യമുണ്ട്. മാൻലി ആറ്റിറ്റ്യൂഡുള്ളയാളാണ്.
സംസാരത്തിലും പ്രവൃത്തിയിലും സ്ട്രെയിറ്റ് ഫോർവേഡാണ്. വീട്ടിൽ ഞാനാണ് മെയിൻ എന്ന് ലക്ഷ്മിയും പറഞ്ഞു. മുമ്പ് അഖിൽ കോൺഗ്രസ് പാർട്ടിയിലെ പ്രവർത്തകനായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന അഖിൽ മാരാരിന് ആശംസകൾ അറിയിച്ച് നടൻ ഉണ്ണി മുകുന്ദനും കുറിപ്പുമായി എത്തിയിരുന്നു.


Click it and Unblock the Notifications











