അന്ന് താലിമാല വിറ്റ ഭര്‍ത്താവ്! ഇന്ന് ഡയമണ്ട് നെക്ലേസ് നല്‍കിയ അണ്ണന്‍! ഇത് ഏറെ സ്‌പെഷല്‍ എന്ന് അഖില്‍

യൂട്യൂബ് ചാനലിലൂടെയായി ജീവിത വിശേഷങ്ങള്‍ പങ്കിടാറുണ്ട് അഖില്‍ മാരാര്‍. എല്ലാവരുടെയും പുതുവര്‍ഷം ഞങ്ങള്‍ക്ക് പുതിയ ജീവിതം തുടങ്ങിയ ദിവസമാണെന്ന് അഖില്‍ പറയുന്നു. ഞങ്ങള്‍ ഒന്നിച്ചിട്ട് 11 വര്‍ഷമാവുകയാണ്. താലിമാല വിറ്റ ഭര്‍ത്താവില്‍ നിന്നും ഡയമണ്ട് നെക്ലേസും, ഡയമണ്ട് മോതിരവും ഗിഫ്റ്റായി നല്‍കുമ്പോള്‍ ഈ മെയ്ല്‍ ഷോവനിസ്റ്റിന് ഒരഭിമാനം എന്നായിരുന്നു അഖില്‍ പുതിയ വീഡിയോയുടെ ക്യാപ്ഷനായി കുറിച്ചത്. കുറച്ച് ഗിഫ്‌റ്റൊക്കെ വാങ്ങി ലക്ഷ്മിയുടെ അടുത്തേക്ക് പോവുകയാണ്, ഇതൊന്നും വാങ്ങുന്നതിനെക്കുറിച്ച് പറഞ്ഞിട്ടൊന്നുമില്ല. കയറി ചെല്ലുമ്പോഴറിയാം, എന്താണ് പ്രതികരണം എന്ന മുഖവുരയോടെയായിരുന്നു അഖില്‍ സംസാരിച്ചത്.

ആദ്യത്തെ വെഡ്ഡിംഗ് ആനിവേഴ്‌സറിക്ക് കൈയ്യില്‍ പൈസയൊന്നുമില്ലായിരുന്നു. എന്നിട്ടും ഞാനൊരു ഡയമണ്ട് റിംഗ് മേടിച്ചു, പക്ഷേ, അത് അധികകാലം മെയ്‌ന്റെയ്ന്‍ ചെയ്യാന്‍ ഞാന്‍ സമ്മതിച്ചില്ല. ഞാന്‍ തന്നെ അതെടുത്ത് വിറ്റു. ജീവിക്കണ്ടേ, എന്റേല്‍ പൈസയൊന്നുമില്ലായിരുന്നല്ലോ അന്ന് എന്നായിരുന്നു അഖിലിന്റെ കമന്റ്. നേരം വൈകിയാണ് ഞാന്‍ വീട്ടിലേക്ക് പോവുന്നത്. കുറേനേരമായി എന്നെ വിൡക്കുന്നുണ്ടായിരുന്നു. വാതില്‍ തുറന്നപ്പോഴും ലക്ഷ്മിക്ക് പ്രത്യേകിച്ച് ഭാവഭേദമൊന്നും ഉണ്ടായിരുന്നില്ല. ഫ്രഷായി വന്ന ശേഷമായിരുന്നു നമ്മളിപ്പോള്‍ കെളവനും, കെളവനുമായില്ലേ, ഇനിയെന്ത് സമ്മാനം എന്നായിരുന്നു ലക്ഷ്മിയുടെ ചോദ്യം.

Akhil Marar new video
Photo Credit: Akhil Marar / Facebook

ഒരു ജോഡി ഉടുപ്പായിരുന്നു ആദ്യം നല്‍കിയത്. കൊള്ളാം, സൂപ്പറെന്നായിരുന്നു പ്രതികരണം. ചെരിപ്പ് കവറിലായി കുറേ ക്രീമുകളും ഷവര്‍ ജെല്ലുമൊക്കെ നല്‍കിയിരുന്നു അഖില്‍. ചെരിപ്പായിരിക്കുമെന്നാണ് ഞാന്‍ ഓര്‍ത്തത്. ഇതിപ്പോള്‍ പതിനൊന്ന് സമ്മാനങ്ങളുണ്ടോയെന്നും ലക്ഷ്മി ചോദിക്കുന്നുണ്ടായിരുന്നു. പ്രിയപ്പെട്ട ബ്രാന്‍ഡിന്റെ പെര്‍ഫ്യൂമും ഗിഫ്റ്റായി നല്‍കിയിരുന്നു. ഒരു ആയിരത്തഞ്ഞൂറ് രൂപ അക്കൗണ്ടില്‍ ഇട്ടിരുന്നുവെങ്കില്‍ ഇതിലും സന്തോഷമായേനെ എന്നായിരുന്നു ഇടയ്ക്ക് ലക്ഷ്മി പറഞ്ഞത്. ന്യൂലി മാരീഡ് കപ്പിള്‍സ് ചെയ്യുന്നത് പോലെയൊക്കെ നമ്മള്‍ ഈ കെളവനും, കെളവിയും ചെയ്യുന്നത് ശരിയാണോയെന്നും ചോദിക്കുന്നുണ്ടായിരുന്നു.

ഞാനിപ്പോഴും കൊച്ച് ചെറുക്കനാണ്, നീ കെളവിയായെന്നായിരുന്നു അഖിലിന്റെ കമന്റ്. വെറൈറ്റി സമ്മാനങ്ങളാണ് ഞാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഈ ബാഗൊക്കെ എടുത്ത് ഞാന്‍ എങ്ങോട്ട് പോവാനാ. നീ ഉപയോഗിക്കുന്ന തരത്തിലുള്ള ചെരിപ്പുകളാണ് വാങ്ങിയത്. സൈസൊക്കെ കറക്റ്റാണെന്ന് തോന്നുന്നു. രണ്ട് ജോഡി ചെരുപ്പുകളായിരുന്നു അഖില്‍ വാങ്ങിയത്. എന്തൊക്കെയാണെന്ന് എനിക്കോര്‍മ്മയൊന്നുമില്ല. നീ തന്നെ എല്ലാം തുറന്ന് നോക്കൂ എന്നും അഖില്‍ പറഞ്ഞിരുന്നു. അവസാനമായാണ് ഡയമണ്ട് നെക്ലേസ് നല്‍കിയത്. 108 ഡയമണ്ടുണ്ട് അതില്‍ എന്ന് പറഞ്ഞപ്പോള്‍ ഒന്ന് വീഡിയോ കട്ട് ചെയ്‌തേ എന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. ഇത് കട്ട് ചെയ്ത് എന്നെ ചീത്ത വിളിക്കാനാണോ എന്നായിരുന്നു അഖില്‍ ചോദിച്ചത്. അന്ന് ഞാനൊരു ഡയണ്ട് റിംഗ് വിറ്റില്ലേ, ഇപ്പോള്‍ നോക്ക് നെക്ലേസും, റിംഗും ആയി എന്നും അഖില്‍ പറഞ്ഞിരുന്നു.

സമ്മാനങ്ങളെല്ലാം തുറന്നതിന് ശേഷമായി ലക്ഷ്മി അഖിലിനും ഒരു പൊതി നല്‍കിയിരുന്നു. എന്റെ പൈസ അടിച്ചുമാറ്റി എനിക്ക് തന്നെ ഗിഫ്റ്റ് തരുന്നോ എന്നായിരുന്നു ചോദ്യം. ത്രിശൂലം മോഡലില്‍ ഡയമണ്ട് കമ്മലായിരുന്നു ലക്ഷ്മി അഖിലിന് നല്‍കിയത്. കാത് കുത്തിയപ്പോള്‍ ഇട്ട കമ്മല്‍ ഇല്ലേ, അതെനിക്ക് ഇഷ്ടമായില്ല, അതാണ് ഇത് വാങ്ങിയതെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. കുടുംബ ജീവിതത്തില്‍ സന്തോഷത്തിനാണ് പ്രാധാന്യം. ജനുവരി ഒന്ന് എന്നെ സംബന്ധിച്ച് ഞാന്‍ കല്യാണം കഴിച്ച സമയമാണ്. ഞാന്‍ സംവിധായകനായ സമയമാണ്, എന്റെ ആദ്യ സിനിമ റിലീസ് ചെയ്ത സമയമാണ്. അങ്ങനെ കുറേ പ്രത്യേകതകളുള്ള ദിവസമാണ്.

More from Filmibeat

Read more about: akhil marar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X