അവരെ ക്ഷണിച്ചത് താങ്കളുടെ അറിവോടെയല്ലേ? വിളിച്ചുവരുത്തി അപമാനിച്ചത് ശരിയല്ല! മറുപടി പറഞ്ഞേ തീരൂ

ആദിലയേയും നൂറയേയും എന്റെ വീട്ടില്‍ കയറ്റില്ലെന്ന് ലക്ഷ്മി പറഞ്ഞത് വന്‍വിവാദമായിരുന്നു. ബിഗ് ബോസില്‍ ഏറെ ചര്‍ച്ചയായിരുന്നു ഇത്. ഞാനിവരെ എന്റെ വീട്ടില്‍ കയറ്റുമെന്ന മോഹന്‍ലാലിന്റെ വാക്ക് കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഇവരെ വീട്ടിലേക്ക് കയറ്റാന്‍ കൊള്ളാമോ, കൊള്ളില്ലേയെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഫൈസല്‍ എകെയുടെ ഗൃഹപ്രവേശന ചടങ്ങില്‍ ഇവര്‍ പങ്കെടുത്തിരുന്നു. തന്റെ അറിവോടെയല്ല അവര്‍ ആ ചടങ്ങില്‍ പങ്കെടുത്തതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യുവതലമുറയ്ക്ക് തെറ്റായ സന്ദേശം നല്‍കിയെന്ന ആരോപണത്തെ മുഖവിലക്കെടുക്കുന്നു. ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നുമായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. സെലിബ്രിറ്റികളടക്കമുള്ളവര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു.

സംഭവം വിവാദമായതോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അഖില്‍ മാരാര്‍. ഫൈസലിക്ക, നിങ്ങള്‍ നല്ലൊരു മനുഷ്യനാണെന്ന് എനിക്ക് വ്യക്തിപരമായിട്ട് അറിയാം. എല്ലാവരെയും സ്‌നേഹിക്കുകയും, സഹായിക്കുകയും ചെയ്യുന്ന ആളാണെന്ന് എനിക്കറിയാം. രണ്ട് കാര്യങ്ങളില്‍ എനിക്ക് ഇക്കയോട് വിയോജിപ്പുണ്ട്. ഇക്കയുടെ അറിവോട് കൂടെയല്ല അവര്‍ വന്നതെന്ന് പറയുന്നു. അതുപോലെ സമൂഹത്തിന് മുന്നില്‍ അവരെങ്ങനെയാണ് തെറ്റുകാരാവുന്നത്. പൊതുസമൂഹത്തിന് മുന്നില്‍ തെറ്റാണ് എന്നാണ് താങ്കളെഴുതിയത്. മതത്തിന്റെ ചട്ടക്കൂടുകള്‍ക്ക് പുറത്ത് ജീവിക്കുന്നവരോട് അങ്ങയ്ക്ക് യോജിക്കാം, വിയോജിക്കാം. പക്ഷേ, പൊതുസമൂഹത്തില്‍ അങ്ങനെയൊരു കാഴ്ചപ്പാടില്ല. അവര്‍ക്ക് താല്‍പര്യമുള്ളിടത്തോളം കാലം അവര്‍ക്ക് ഒന്നിച്ച് ജീവിക്കാം. അവരുടെ ജീവിതരീതികളോടോ, അത്തരം കാഴ്ചപ്പാടുകളോ എനിക്ക് യോജിപ്പൊന്നുമില്ല. പക്ഷേ, അതിനര്‍ത്ഥം അവര്‍ക്ക് ഈ നാട്ടില്‍ ജീവിക്കാന്‍ അവകാശമില്ലെന്നല്ല. രണ്ട് പെണ്‍കുട്ടികള്‍ ഒന്നിച്ച് ജീവിക്കുന്നു എന്ന് കരുതി എല്ലാവരും അത് ഫോളോ ചെയ്യണമെന്നില്ല. ആദിലയും നൂറയും ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തോട് പൂര്‍ണമായും വിയോജിച്ച് കൊണ്ട്, അവരെ വിളിച്ച് വരുത്തി അപമാനിച്ചത് ഒരുകാരണവശാലും അംഗീകരിക്കാനാവുന്നതല്ല.

akhil marar video
Photo Credit: Nooradhila/Facebook

താങ്കളുടെ മാനേജേഴ്‌സാണ് അവരെ ക്ഷണിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് താങ്കളുടെ അറിവോടെയല്ലെങ്കില്‍ അവരെ ജോലിയില്‍ നിന്നും പറഞ്ഞുവിടണം. താങ്കളുടെ അറിവോടെയാണ് അവര്‍ വന്നതെങ്കില്‍ അവരെ തള്ളിപ്പറഞ്ഞത് ശരിയായില്ല. പൊതുസമൂഹത്തില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള സെലിബ്രിറ്റികളാണ് അവര്‍. അവരുടെ വേദനയില്‍ പങ്കുചേരുകയാണ് ഞാന്‍ എന്നുമായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. എനിക്കും ക്ഷണമുണ്ടായിരുന്നു പരിപാടിയിലേക്ക്. ചില വിവേചനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഞാന്‍ മാറിനിന്നത്. അത് അദ്ദേഹത്തോട് പറഞ്ഞിട്ടുമുണ്ട്.

അവരുടെ കാര്യത്തില്‍ താല്‍പര്യമില്ല. പക്ഷേ, വിളിച്ച് വരുത്തി അപമാനിച്ചത് ശരിയായില്ല. ബിഗ് ബോസ് അവസാന സമയത്ത് അനുവിനെ കരയിച്ച് വിട്ടതാണ് ഇവളുമാര്‍. അന്ന് അനു പറയുന്നുണ്ട് ഇതിനൊക്കെ അവള്‍ അനുഭവിക്കും. ആ കര്‍മയാണ് ഇവിടെ നടന്നത്. കര്‍മ്മഫലം, അപമാനം സ്വയം അനുഭവിക്കുമ്പോഴേ അതിന്റെ വേദന മനസിലാവൂ. പുള്ളി മാന്യമായി തന്നെയാണ് അവരോട് പെരുമാറിയത്. എന്നാല്‍ കുറേ ആളുകള്‍ കുറ്റപ്പെടുത്തിയപ്പോഴാണ് അദ്ദേഹം തളര്‍ന്നുപോയത്. അവര്‍ മുന്നോട്ട് വെക്കുന്ന ആശയം ഇഷ്ടമല്ലെങ്കില്‍ അവരെ ക്ഷണിക്കാതെ ഇരിക്കാനുള്ള മര്യാദ കാണിക്കണമായിരുന്നു, തുടങ്ങി ആദിലയേയും നൂറയേയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് വീഡിയോയുടെ താഴെയുള്ളത്.

More from Filmibeat

Read more about: akhil marar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X