ബിഗ് ബോസിലേക്ക് പോകുന്നവര്‍ പന്തിന് അനുസരിച്ച് കളിക്കുക! മുന്‍ മത്സരാര്‍ഥികളുടെ വാക്ക് കേള്‍ക്കരുതെന്ന് അഖില്‍
ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണ്‍ തുടങ്ങാന്‍ ഒരു ദിവസം കൂടി അവശേഷിക്കുകയാണ്. ഇതിന് മുന്നോടിയായി മുന്‍മത്സരാര്‍ഥികളും രംഗത്ത് വന്നിരുന്നു. അതില്‍ നടന്‍ ഷിജു എആറും അഖില്‍ മാരാറും പങ്കുവെച്ച കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. അഞ്ചാം സീസണിലെ മത്സരാര്‍ഥികളാണ് ഇരുവരും. ഇതേ സീസണില്‍ മത്സരിച്ച വിഷ്ണു ജോഷിയുടെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു താരങ്ങള്‍.
ഇനി ബിഗ് ബോസിലേക്ക് പോകുന്നവരോട് പറയാനുള്ള ഉപദേശങ്ങളും അഖിലും ഷിജുവും പങ്കുവെച്ചിരുന്നു. 'പുതിയ മത്സരാര്‍ഥികളോട് പറയാനുള്ളത മറ്റുള്ളവര്‍ പറയുന്നതൊന്നും കേട്ടിട്ട് അങ്ങോട്ട് പോവരുതെന്നതാണ്. കഴിഞ്ഞ സീസണില്‍ നടന്നത് പോലെ ചിലര്‍ പഠിച്ചിട്ട് വരും. എന്നാല്‍ അവിടെ സംഭവിക്കാന്‍ പോവുന്നത് വേറെ ചിലതായിരിക്കും. അതോടെ അവര്‍ക്ക് കളിക്കാന്‍ പറ്റാത്ത അവസ്ഥയാവും.
പന്തിന് അനുസരിച്ച് കളിക്കുക എന്നേയുള്ളു. എറിയാന്‍ പോകുന്ന ആള്‍ അതെങ്ങനെ എറിയുമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ സാധിക്കില്ല. അത് മനസിലാക്കി കളിക്കുക. ബിഗ് ബോസിലേക്ക് കയറി ചെന്നതിന് ശേഷം മാത്രം മത്സരം മനസിലാക്കുക. ഒരിക്കലും അഞ്ചാം സീസണ്‍ പോലെയായിരിക്കില്ല ആറാം സീസണ്‍. ബിഗ് ബോസ് ക്രിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ഒരു പ്ലാനുണ്ടാവും. അത് തിരിച്ചറിയണം. പിന്നെ പ്രേക്ഷകരാണ് ഏറ്റവും വലുതെന്നും മനസിലാക്കണം.

ഒന്ന് മുതല്‍ അഞ്ച് വരെ സീസണുകള്‍ മലയാളത്തില്‍ നടന്നു. അതില്‍ എത്ര പേര്‍ക്ക് നേട്ടമുണ്ടായെന്ന് ഒന്ന് തിരിച്ചറിഞ്ഞ് നോക്കുക. ഒരു പ്രതിഫലം നിശ്ചയിച്ചിട്ടാണ് നമ്മള്‍ അകത്തേക്ക് പോകുന്നത്. അതുപോലെ ഒത്തിരി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും സാധിക്കും. അങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കുമോന്നാണ് ഓരോരുത്തരും ചിന്തിക്കേണ്ടത്. സാധ്യതകള്‍ ഉണ്ടാവും. അത് പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ ബിഗ് ബോസിന് ശേഷം മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളുവെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.
മലയാള സിനിമയില്‍ ഞാന്‍ വളരെ കുറച്ചേ ഇപ്പോള്‍ അഭിനയിക്കുന്നുള്ളുവെന്നാണ് ഷിജു പറയുന്നത്. കൂടുതലും തെലുങ്ക് സിനിമയിലാണ് അഭിനയിച്ചിട്ടുള്ളത്. ബിഗ് ബോസിന് ശേഷവും അങ്ങനെ തന്നെയാണ്. ആറോളം തെലുങ്ക് സിനിമകളും ഒരു വെബ് സീരിസും ബിഗ് ബോസിന് ശേഷം തെലുങ്കില്‍ നിന്നും ലഭിച്ചു. എന്റെ ജീവിതം അതുമായി ബന്ധപ്പെട്ട തിരക്കില്‍ തന്നെയാണെന്നാണ് ഷിജു പറയുന്നത്.
ഞാന്‍ ബിഗ് ബോസിലേക്ക് പോയത് എന്റെ പേര് പുറംലോകത്തിന് കൂടുതല്‍ സുപരിചിതമാകണമെന്ന ലക്ഷ്യത്തോടെയാണ്. അത് സാധിച്ചുവെന്ന് പറയാം. എന്ന് കരുതി ബിഗ് ബോസ് കാരണം സിനിമയില്‍ വലിയ അവസരങ്ങളൊന്നും കിട്ടിയിട്ടില്ല. ഈ ഷോ നമ്മളെ സിനിമയില്‍ വലിയ ആളാക്കില്ലെന്ന കാര്യം ബിഗ് ബോസിലായിരിക്കുമ്പോഴും ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ മലയാളത്തില്‍ അഭിനയിച്ചിരുന്നപ്പോള്‍ പോലും എനിക്ക് അറിയാമായിരുന്നു എന്നും ഷിജു പറയുന്നു.


Click it and Unblock the Notifications