'രേണു വേഷം കെട്ടി വരുന്ന ഒറ്റ റീലുണ്ടെങ്കിൽ റീച്ചാണ്, സുധിയുടെ ഭാര്യയെ അംഗീകരിക്കേണ്ട കാര്യമെന്തെന്ന ചിന്ത'
സോഷ്യൽമീഡിയയിലെ വൈറൽ താരവും കണ്ടന്റെ മേക്കറുമാണെന്ന് മനസിലാക്കിയതുകൊണ്ടാണ് രേണു സുധിക്ക് ബിഗ് ബോസ് മലയാളം സീസൺ ഏഴിലേക്ക് ക്ഷണം ലഭിച്ചത്. രേണു കൊടുങ്കാറ്റായി മറ്റ് മത്സരാർത്ഥികളെ മലർത്തിയടിക്കുമെന്ന് കരുതിയാണ് ബിബി പ്രേക്ഷകരും ഇരുന്നത്. എന്നാൽ ടാസ്ക്കുകൾ ഒന്നൊന്നായി വന്ന് തുടങ്ങിയപ്പോൾ രേണു കാറ്റുപോയ ബലൂൺ പോലെ മൂലക്കായി.
ഒപ്പം ഹോം സിക്ക്നെസ്സും മരിച്ചുപോയ ഭർത്താവിന്റെ ഓർമകളും അലട്ടി തുടങ്ങിയപ്പോൾ ശാരീരികമായി മാത്രമല്ല മാനസീകമായും തകർന്നു. ഹൗസിൽ തുടരാൻ ബുദ്ധിമുട്ട് അറിയിച്ച രേണു മുപ്പത്തിയഞ്ചാം ദിവസം സ്വയം ഷോ ക്വിറ്റ് ചെയ്ത് പുറത്ത് വന്നു. ഇപ്പോഴിതാ ബിഗ് ബോസ് വിന്നറായ അഖിൽ മാരാർ രേണുവിന്റെ ബിഗ് ബോസ് ഹൗസ് ജീവിതത്തെ കുറിച്ച് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

രേണു സുധി ബിഗ് ബോസ് മെറ്റീരിയലല്ലെന്ന് അഖിൽ പറയുന്നു. സുധിക്ക് അപ്പുറം മറ്റൊരു കണ്ടന്റുണ്ടാക്കാൻ രേണുവിന് കഴിയില്ലെന്നും അഖിൽ കൂട്ടിച്ചേർത്തു. അവർ എങ്ങനെയാണ് കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടതെന്ന് നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ. ഒരാളെ മത്സാർത്ഥിയായി എടുക്കുമ്പോൾ അയാളെ കൊണ്ട് എങ്ങനെ കണ്ടന്റുണ്ടാക്കാം എന്നാണ് ആലോചിക്കേണ്ടത്.
കലാകാരനായ ഭർത്താവ് അപ്രതീക്ഷിതമായ അപകടത്തിൽ മരണപ്പെട്ടശേഷം വിധവയാക്കപ്പെട്ട സ്ത്രീയോട് തോന്നിയ സഹതാപവും എംപതിയുമായിരുന്നു രേണുവിന്റെ കണ്ടന്റ്. ആ ഒരു എംപതിയിൽ ഒരുപാടുപേർ അവരെ സഹായിക്കാൻ തീരുമാനിച്ചു. ജീവിതം മറ്റ് പലരുടേയും ഹെൽപ്പുകൊണ്ട് മുന്നോട്ട് പോകുന്നുവെന്ന് തോന്നിയതിനുശേഷം ഇനിയെങ്ങനെ മുന്നോട്ട് ജീവിക്കാമെന്ന് ടെൻഷൻ അടിച്ച് ഇരിക്കുമ്പോൾ അവരുടെ അടുത്തേക്ക് ചില ഓൺലൈൻ മാധ്യമങ്ങൾ വർക്കുകളും അഭിമുഖങ്ങളും ആവശ്യപ്പെട്ട് ചെല്ലുന്നു.
അവർ ഇന്റർവ്യൂസിൽ വന്നിരുന്ന് സംസാരിക്കാൻ തുടങ്ങിയപ്പോൾ ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല. കൊല്ലം സുധിയെന്ന കലാകാരനെ ഞങ്ങൾ അംഗീകരിക്കാം. കൊല്ലം സുധിയുടെ ഭാര്യയായ നിന്നെ ഞങ്ങൾ അംഗീകരിക്കേണ്ട കാര്യമെന്താണെന്ന മനോഭാവമായി ജനങ്ങൾക്ക്. ഇവൾ എന്താ വലിയ സിനിമാ നടിയായോ?, ഇവളെന്താ വലിയ സംഭവമായോ എന്നൊക്കെയുള്ള തരത്തിൽ ജനത്തിന് രേണുവിനോട് തോന്നിയ വിരോധം സോഷ്യൽമീഡിയയിൽ നെഗറ്റീവായി മാറി.
അത് രേണുവിന് റീച്ചായി. ആ റീച്ച് യൂസ് ചെയ്യാൻ പല ഓൺലൈൻ മാധ്യമങ്ങളും തീരുമാനിക്കുന്നു. രേണുവിനെ ഓൺലൈൻ മാധ്യമങ്ങൾ കൊണ്ടുനടന്ന് ആഘോഷിച്ചു. സമൂഹം മുഴുവൻ രേണുവിനെ പരിഹസിക്കുമ്പോഴും ഓൺലൈൻ മാധ്യമങ്ങൾ റീച്ചിന് വേണ്ടി അവരെ ആഘോഷിച്ചു. റീച്ച് ലിമിറ്റിന് അപ്പുറത്തേക്ക് കടന്നപ്പോൾ രേണുവിന് വരുമാനവും കിട്ടി തുടങ്ങി. രേണു മേക്കപ്പ് ഇടാൻ തുടങ്ങി.

നീ ആരാ സുന്ദരിയാകാൻ ഇവിടെ എന്ന ചോദ്യമായി. കാരണം ജനത്തിന് അതൊന്നും ഇഷ്ടമല്ല. സെറീന മേക്കപ്പിട്ടാൽ ജനം അംഗീകരിക്കും. പക്ഷെ രേണു ചെയ്താൽ അംഗീകരിക്കില്ല. എല്ലാത്തിലും ജനങ്ങൾക്ക് അതിന്റേതായ റീഡിങ്ങുണ്ട്. സമൂഹം രേണുവിനെ പരിഹസിച്ചതും അതിലൂടെ കിട്ടിയ കണ്ടന്റും നെഗറ്റീവുമാണ് രേണുവിനെ പലർക്കും സുപരിചിതയാക്കിയത്. അല്ലാതെ രേണു സ്വയം സൃഷ്ടിച്ച കണ്ടന്റ് എന്താണ്?. ബിഗ് ബോസിലും രേണുവിന് നല്ല കണ്ടന്റ് റീച്ച് കിട്ടുമായിരുന്നു.
ഫാഷൻ ഷോ പോലെ എന്തെങ്കിലും രേണുവിനെ കൂടി പങ്കെടുപ്പിച്ച് നടത്തിയിരുന്നുവെങ്കിൽ. ആദിലയും നൂറയുമെല്ലാം വേഷം കെട്ടി വന്നാലും രേണു സുധി വേഷം കെട്ടി വരുന്ന ഒറ്റ റീൽ മതി രേണു ബിഗ് ബോസിലുണ്ടെന്ന് കേരള ജനത അറിയാൻ. കാരണം രേണു എത്ര വേഷം കെട്ടി വന്നാലും ജനം അത് അംഗീകരിക്കില്ല. നീ എന്തിന് ഇത് ചെയ്യണം?, നീ ഇവിടെ ആരുമല്ല, നടിയല്ല, സെലിബ്രിറ്റിയല്ല എന്നൊക്കെ ജനത്തിന് രേണുവിനെ കുറിച്ച് തോന്നും.
വിധവ കളിച്ച് വീട്ടിൽ കുത്തിയിരുന്ന് രേണു പട്ടിണി കിടന്ന് ചാവണമെന്നാണോ ഇവർ പറയുന്നത്?. ഇതൊക്കെയാണ് രേണുവിന് കിട്ടിയ കണ്ടന്റ്. ഇതിന് അപ്പുറത്തേക്ക് ഒന്ന് ഉണ്ടാക്കാൻ രേണുവിന് പറ്റുന്നില്ല. അവർ ഒരു സാദാ സ്ത്രീയാണ്. അതുകൊണ്ട് ഹൗസിൽ ഒറ്റപ്പെട്ട് പോയി. ഒറിജിനലാണ് അവർ. കൊല്ലം സുധിക്ക് അപ്പുറത്തേക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും അഖിൽ മാരാർ പറയുന്നു.


Click it and Unblock the Notifications