ഒരു മാസം ചിലവ് മൂന്ന് ലക്ഷം, പണം സമ്പാദിക്കാനുള്ള തന്ത്രപ്പാട്, അദ്ദേഹത്തിന്റെ സ്ഥിതി വരാതിരിക്കട്ടെ; അഷ്റഫ്
ഒരാളിൽ നമ്മുടെ കാഴ്ചപ്പാടുകൾ അടിച്ച് ഏൽപ്പിച്ച് അടക്കി ഭരിക്കുമ്പോഴല്ല മറിച്ച് അവരും സ്വന്തമായി കാഴ്ചപ്പാടുള്ള സ്വതന്ത്രരായ വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞ് അവരെ ഉൾക്കൊള്ളുമ്പോഴാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം അംഗീകരിക്കപ്പെടുന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്ക് എതിരെ തരംതാണ അധിക്ഷേപമുയർത്തി പിന്നീട് അതിലെ മത്സരാർത്ഥിയായി കടന്ന് കയറിയ വ്യക്തിയാണ് അഖിൽ മാരാർ. ബിഗ് ബോസിൽ പോകുന്നതിനേക്കാൾ നല്ലത് ലുലുമാളിൽ പോയി തുണിപൊക്കി കാണിക്കുന്നതാണ് നല്ലതെന്നാണ് അഖിൽ മാരാർ പറഞ്ഞത്.
ശേഷം ആ ഷോയിൽ തന്നെ അഖിൽ കടന്ന് കൂടി. അഖിൽ മാരാരുടെ ആദ്യത്തെ നിലപാട് മാറ്റമായി പ്രേക്ഷകർ ശ്രദ്ധിച്ചത് അതായിരുന്നു. അഖിൽ മാരാരുടെ നിലപാട് മാറ്റങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന ആളായതുകൊണ്ടാകണം അഖിലിന്റെ വാക്കുകൾ മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞത്.

രാവിലെ പറയുന്ന അഭിപ്രായം ഉച്ച കഴിയുമ്പോൾ മാറ്റി പറയുന്ന ആളാണെന്നതും. എന്തായാലും ബിഗ് ബോസിൽ എത്തിയ അഖിൽ മാരാരുടെ പ്രകടനം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും വോട്ട് നൽകി അഞ്ചാം സീസണിൽ അയാളെ വിജയിപ്പിക്കുകയും ചെയ്തു. ഷോയിൽ വിജയിച്ച് കപ്പ് അടിച്ചുവെങ്കിലും ഹൗസിൽ വെച്ച് പലപ്പോഴും പക്വതയില്ലാത്ത പരാമർശങ്ങളും പ്രവൃത്തികളും മൂലം വിവാദങ്ങളിൽ പെട്ടിരുന്നു.
എന്തൊക്കയായാലും ബിഗ് ബോസ് വിജയം അഖിലിന്റെ തലവര തന്നെ മാറ്റി മറിച്ചു. അത് പണം കൊണ്ടായാലും സ്വഭാവം കൊണ്ടായാലും മറ്റൊരാളായി അഖിൽ മാറി. ഉപജീവനത്തിനായി തെരുവോരങ്ങളിൽ നാരങ്ങാ കച്ചവടം നടത്തിയൊരു വ്യക്തി പൊരുതി നേടിയെടുത്ത വിജയം നാം അംഗീകരിക്കേണ്ടതും പ്രശംസിക്കേണ്ടതുമാണ്. ഇപ്പോഴിതാ അഖിലിനെ കുറിച്ച് ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സർവ്വവിജ്ഞാനകോശമെന്ന് സ്വയം വിശ്വസിക്കുന്ന അഖിലിനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അഷ്റഫ് പറയുന്നു. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ അഖിൽ മാരാർ പണം സമ്പാദിച്ച് കൂട്ടാനുള്ള തത്രപ്പാടിലായിരുന്നു. ഉദ്ഘാടനങ്ങളും ഗൾഫ് യാത്രകളും ചാനൽ ഷോകളും വഴി പണം സമ്പാദിച്ച് കൂട്ടി. അദ്ദേഹം തന്നെ സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു തന്റെ ഒരു മാസത്തെ ചിലവ് മൂന്ന് ലക്ഷം രൂപയാണെന്ന്.
ഇത് തുറന്ന് പറഞ്ഞപ്പോൾ ട്രോളും പരിഹാസവും അഖിലിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പാവപ്പെട്ടവനോട് പണക്കാരനുള്ള പുച്ഛം അവസാനിക്കാൻ അവനും പണക്കാരനായാൽ മതി എന്നായിരുന്നു അന്ന് അഖിൽ പറഞ്ഞ മറുപടി. ഇതിൽ നിന്നും മനസിലായത് പണവും പ്രശസ്തിയുമാണ് എല്ലാത്തിന്റേയും മാനദണ്ഡം എന്നാണ് അഖിൽ മാരാർ പറയുന്നത് എന്നാണ്. പണവും പ്രശസ്തിയും ഉണ്ടായാൽ പിന്നെ അവർ പറയുന്ന ഏത് മണ്ടത്തരങ്ങളും അംഗീകരിച്ച് മിണ്ടാതിരിക്കും എന്നാകും അഖിൽ മാരാർ ഉദ്ദേശിക്കുന്നത്.

മണ്ടത്തരങ്ങളും നിലപാടില്ലായ്മയും ആവർത്തിച്ചുകൊണ്ടിരിക്കുന്ന അഖിൽ മാരാർ ചോദിക്കുന്നു എന്ത് തെറ്റാണ് താൻ ചെയ്തതെന്ന്. തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ തയ്യാറണെന്നും അയാൾ പറയുന്നുണ്ട്. പലരും വീഡിയോയിലൂടെയും മറ്റും അഖിൽ പറയുന്ന തെറ്റുകൾ ചൂണ്ടികാണിക്കുന്നുണ്ട്. പക്ഷെ അതിനെയൊന്നും അംഗീകരിക്കാൻ അഖിൽ ഒരിക്കലും തയ്യാറായിട്ടില്ല. മാത്രല്ല തെറ്റുകൾ ആവർത്തിക്കുന്നുമുണ്ട്. തെറ്റുകൾ മനസിലാക്കാൻ അഖിലിന് കഴിയുന്നില്ലെന്നത് ഒരു സത്യമാണ്. അഖിൽ മാരാരുടെ രാഷ്ട്രീയ പ്രവേശനം ഒരു എടുത്തുചാട്ടവും ആരോടോ ഉള്ള ഒരു വാശി പോലെയും ആയിരുന്നു.
മറ്റൊരു പാർട്ടിയിലേക്ക് ചേക്കേറിയ ശേഷം അഖിലിന്റെ വാക്കുകൾക്കും വാചകങ്ങൾക്കും ഘടനയിൽ മാറ്റം സംഭവിച്ചു. തന്റെ നിലപാടുകളെയും വാക്കുകളെയും എതിർക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനും സംബോധന ചെയ്യാനും തുടങ്ങി. സർവ്വവിജ്ഞാനകോശമെന്ന് സ്വയം വിശ്വസിക്കുന്ന അഖിലിനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. സ്ത്രീകളുടെ പ്രസവം സംബന്ധിച്ചും അദ്ദേഹം വിവാദ പരാമർശം നടത്തി.
നടിയെ ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയെ ആക്ഷേപിച്ച് നടത്തിയ പ്രസ്താവനകളെ കുറിച്ചൊന്നും ഞാൻ ഇവിടെ ഓർമിപ്പിക്കേണ്ടതില്ലല്ലോ. അങ്ങനെ എണ്ണിപ്പറയാവുന്ന എത്രയോ സംഭവങ്ങൾ അവരൊക്കെ കേസിന് പോയിരുന്നെങ്കിൽ അഖിലിന് പോലീസ് സ്റ്റേഷനിൽ നിന്നും കോടതിയിൽ നിന്നും ഇറങ്ങുവാൻ സമയമുണ്ടായിരിക്കുമോ.
അഖിൽ മാരാർ രാഷ്ട്രീയത്തിൽ ഇറങ്ങിയ സ്ഥിതിക്ക് ഒരു കാര്യം ഓർത്താൽ നന്നായിരിക്കും ഒരു കാലത്ത് ജനങ്ങൾ കൈവെള്ളയിൽ വെച്ചുകൊണ്ട് നടന്ന നേതാവായിരുന്നു പിസി ജോർജ്. യുഡിഎഫിനെയും എൽഡിഎഫിനെയും ഒറ്റയ്ക്ക് നിന്ന് പൊരുതിത്തോൾപ്പിച്ച ആൾ. ഇന്ന് അദ്ദേഹത്തിന്റെ അവസ്ഥ അഖിൽ മാരാരെ പോലുള്ളവർക്ക് ഒരു പാഠപുസ്തകം ആക്കാവുന്നതേയുള്ളൂ എന്നും അഷ്റഫ് പറയുന്നു.


Click it and Unblock the Notifications