'സുധി ചേട്ടന്റെ ചരമ വാർഷിക ദിനത്തിൽ വീടിന് മുന്നിൽ ഡാൻസ്, ബോധമില്ലേ?' അലിൻ ജോസ് പെരേരയ്ക്ക് വ്യാപക വിമർശനം

നടൻ കൊല്ലം സുധിയുടെ രണ്ടാം ചരമ വാർഷിക ദിനമായിരുന്നു കഴിഞ്ഞ ദിവസം. കൊല്ലം സുധിയുടെ വിയോ​ഗം കുടുംബത്തിനുണ്ടാക്കിയ ആഘാതം ചെറുതല്ല. ഭാര്യ രേണു ഈ വിഷമത്തിൽ നിന്നും ഇന്നും പൂർണമായും പുറത്ത് വന്നിട്ടില്ല. ജീവിതം മുന്നോട്ട് കൊണ്ട് പോകാനായി കരഞ്ഞിരിക്കാതെ അഭിനയ രം​ഗത്തേക്ക് ക‌ടന്ന് വന്നിരിക്കുകയാണ് രേണു. കടുത്ത സെെബർ ആക്രമണം വന്നെങ്കിലും ഇതെല്ലാം അതിജീവിച്ച് രേണു സുധി മുന്നോട്ട് പോകുന്നു. സുധിയുട ചരമ വാർഷിക ദിനത്തിൽ വിവിധ ഓൺലെൻ മാധ്യമങ്ങളോട് രേണു സുധി സംസാരിച്ചിട്ടുണ്ട്. രേണുവിന്റെ വീട്ടിലേക്ക് ചരമ വാർഷിക ദിനത്തിൽ സഹപ്രവർത്തകരായ സുഹൃത്തുകളെത്തി.

അലൻ ജോസ് പെരേരയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാകുന്നത്. രേണുവിന്റെ വീടിന് മുന്നിൽ വെച്ചുള്ള പെരേരയുടെ ഡാൻസ് എന്ന് പറഞ്ഞാണ് വീഡിയോ വെെറലാകുന്നത്. ചരമ വാർഷിക ദിനത്തിൽ വീടിന് മുന്നിൽ തുള്ളിച്ചാടി ഡാൻസ് ചെയ്യുന്ന ഇയാൾ‌ക്കെതിരെ വ്യാപക വിമർശനമാണ് വരുന്നത്.

Alan Jose Pereira  Renu Sudhi
Photo Credit: Youtube / Shehin s

'ഒരു കലാകാരൻ അപകടത്തിൽ മരിച്ച് പോയതിന്റെ രണ്ടാം വർഷ ഓർമ്മ ആചരിക്കാൻ വന്ന ആൾ അവിടെ വീടിന്റ നടു മുറ്റത്ത് വെച്ച് നടത്തിയ ഈ പ്രവൃത്തിയേ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. എന്റെ അഭിപ്രായം ഞാൻ ഇവിടെ കുറിക്കുന്നു. ആര് എന്നെ എന്ത് വിചാരിച്ചാലും കുഴപ്പം ഇല്ല ഇത് തെറ്റ് ആയി പോയി. വളരെ മോശം ആയി പോയി. വളരെ വിഷമം ഉണ്ട് ഇത് കണ്ടപ്പോൾ. ഇതിൽ കൂടുതൽ ഇപ്പോൾ പറയുന്നില്ല,' ഒരാളുടെ കമന്റിങ്ങനെ. 'സുധി ചേട്ടൻ മരിച്ചതിന്റെ ഓർമ ദിവസം നിന്നെ അവിടെ ഡാൻസ് ചെയ്യാൻ വിളിച്ചത് രേണു ആണോ?', 'ഇവന് ബോധമില്ലേ' എന്നും കമന്റുണ്ട്. ‌

യൂട്യൂബിലും ഇൻസ്റ്റ​ഗ്രാമിലും എക്സിലുമെല്ലാം അലിൻ ജോസ് പെരേരയുടെ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇത്തരക്കാർ പൊതുശല്യമായി മാറിയിരിക്കുകയാണെന്നും അഭിപ്രായമുണ്ട്. അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ എപ്പോഴും ജനശ്രദ്ധ നേടുന്നയാളാണ് അലിൻ ജോസ് പെരെേരെ. ക്യാമറ കണ്ടാൽ കോപ്രായം കാണിക്കുന്നു എന്ന പരിഹാസം നാളുകളായി അലിൻ ജോസ് കേൾക്കുന്നുണ്ട്. അതേസമയം സോഷ്യൽ മീഡയയിലെ ജനശ്രദ്ധ ഉപയോ​ഗിച്ച് ഇന്ന് സിനിമകളിൽ വരെ അലിൻ ജോസ് സാന്നിധ്യമറിയിക്കുന്നു.

കടുത്ത പരിഹാസ കമന്റുകൾ വരുന്നുണ്ടെങ്കിലും ഇതൊന്നും അലിൻ ജോസ് കാര്യമാക്കുന്നില്ല. രേണു സുധിയുടെ പുതിയ വെബ് സീരീസിൽ അലിൻ ജോസ് പെരേരയും അഭിനയിക്കുന്നുണ്ട്. അഭിനയവും ഫോട്ടോഷൂട്ടുമെല്ലാമായി കരിയറിൽ തിരക്കുകളിലാണ് രേണു സുധി. സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നവരിൽ ഒരാളായി രേണു മാറിയിരിക്കുന്നു. കടുത്ത പരിഹാസങ്ങൾ രേണുവിന് നേരെയും വരുന്നുണ്ട്. എന്നാൽ ഇവയെല്ലാം അവ​ഗണിച്ച് രേണു സുധി മുന്നേറുന്നു.

കഴിഞ്ഞ ദിവസം രേണുവിനെതിരെ കൊല്ലം സുധിയുടെ മുൻ ഭാര്യ എന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ രം​ഗത്ത് വന്നിരുന്നു. ആദ്യ ഭാര്യയുമായി പിരിഞ്ഞ ശേഷം കൊല്ലം സുധി തന്നെയാണ് വിവാഹം ചെയ്തതെന്നും തന്റെ വിവാഹ ബന്ധം തകരാൻ കാരണം രേണുവും കൊല്ലം സുധിയും തമ്മിലുള്ള അടുപ്പമാണെന്നും ഈ സ്ത്രീ ആരോപിച്ചു. എന്നാൽ കൊല്ലം സുധി നിയമപരമായി വിവാഹം ചെയ്തത് തന്നെ മാത്രമാണെന്നാണ് രേണു പറയുന്നത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X