ബിഗ് ബോസ് 3യിലേക്ക് എന്നെ ഒന്ന് വിടുമോ? പുതിയ സീസണിനെ കുറിച്ച് താരങ്ങള്‍

By Midhun Raj

എലീന പടിക്കലിന്‌റെയും ഭാവി വരന്‍ രോഹിത്തിന്‌റെയും വിവാഹ നിശ്ചയ ചടങ്ങ് ഇന്നാണ് നടന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് എലീനയും രോഹിത്തും വിവാഹിതരാവുന്നത്. എലീന പടിക്കലിന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ ബിഗ് ബോസ് താരങ്ങളും പങ്കെടുത്തിരുന്നു.

ബിഗ് ബോസ് മല്‍സരാര്‍ത്ഥികളും എലീനയുടെ സുഹൃത്തുക്കളുമായ അലക്‌സാന്‍ഡ്ര ജോണ്‍സണ്‍, രേഷ്മാ രാജന്‍, പ്രദീപ് ചന്ദ്രന്‍, മഞ്ജു പത്രോസ്, സുരേഷ് കൃഷ്ണന്‍, ദിയ സന തുടങ്ങിയവരെല്ലാം ചടങ്ങിന് എത്തി. നിശ്ചയത്തിന് പിന്നാലെ താരങ്ങളെല്ലാം എലീനയ്ക്കും രോഹിത്തിനും ആശംകള്‍ നേര്‍ന്ന് സംസാരിച്ചു. ഒപ്പം പുതിയ ബിഗ് ബോസ് സീസണിനെ കുറിച്ചുളള ചോദ്യങ്ങള്‍ക്കും എല്ലാവരും മറുപടി നല്‍കി.

ബിഗ് ബോസ് മിസ് ചെയ്യുന്നുണ്ടായിരുന്നു

ബിഗ് ബോസ് മിസ് ചെയ്യുന്നുണ്ടായിരുന്നു എന്ന് സാന്‍ഡ്ര പറയുന്നു. ഇപ്പോള്‍ ഒരു വര്‍ഷമായില്ലെ. ചിലപ്പോ സീസണ്‍ 3 തുടങ്ങുമ്പോ ഭയങ്കരായിട്ട് മിസ് ചെയ്യാന്‍ ചാന്‍സുണ്ട്. ബിഗ് ബോസ് 3യില്‍ ഉണ്ടാവുമോ എന്ന ചോദ്യത്തിന് ബിഗ് ബോസ് 3യിലേക്ക് എന്നെ ഒന്ന് വിടുമോ എന്നാണ് എന്റെയൊരു ചോദ്യം. കാരണം വിട്ടായിരുന്നെങ്കില്‍ എനിക്ക് ഒന്ന് സന്തോഷായേനെ. വേറാരും അല്ല ഞാന്‍ തന്നെ.

കോണ്‍ടാക്റ്റ് ഇല്ലാന്നു വെച്ച്

കോണ്‍ടാക്റ്റ് ഇല്ലാന്നു വെച്ച് ഇപ്പോള്‍ ആരും തന്‌റെ ശത്രുവൊന്നും അല്ല എന്നും സാന്‍ഡ്ര പറയുന്നു. കോണ്‍ടാക്റ്റ് ചെയ്താ ചിലപ്പോ ശത്രുവാകും. അതാണ് ഞാന്‍ അധികം കോണ്‍ടാക്റ്റ് ചെയ്യാത്തത്. വിവാഹത്തെ കുറിച്ച് എനിക്ക് ഒരു ഐഡിയയും ഇല്ലെന്ന് സാന്‍ഡ്ര പറയുന്നു. എനിക്ക് തിരക്കൊന്നുമില്ല. കുറച്ച് പ്രതീക്ഷകളൊക്കെയുണ്ട്. വലിയതായി ഒന്നുമല്ല. എന്നെ പോലെ ഹാപ്പിയായിട്ട് പോസിറ്റീവ് ആയിട്ട് ലൈഫ് കാണുന്ന ഒരാളായിരിക്കണം. എന്നേ ഉളളൂ.

അത്രേയുളളു

അത്രേയുളളു, വലിയ വലിയ ആഗ്രഹമൊന്നുമില്ല. എന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കണം. വേദനിപ്പിക്കരുത്. സാന്‍ഡ്ര പറഞ്ഞു. അതേസമയം സാന്‍ഡ്രയ്ക്ക് പിന്നാലെ രേഷ്മയും ബിഗ് ബോസിനെ കുറിച്ച് സംസാരിച്ചു. പോവുന്നവര്‍ അടിച്ചുപൊളിക്കുക. ഒന്നിനെ കുറിച്ചും പരിഭ്രാന്തരാകാതിരിക്കുക. കാരണം എന്തായാലും പോവുമെന്ന് തീരുമാനിച്ചു. അപ്പോ ആസ്വദിക്കുക. വേറെ ഒന്നും കൂടുതല്‍ ആലോചിക്കേണ്ട. കാരണം കൂടുതല്‍ ആലോചിച്ചിട്ടുണ്ടെങ്കില്‍ ഒന്നും നമ്മുക്ക് ചെയ്യാനാകില്ല.

കാരണം അതിന്റെയകത്ത്

കാരണം അതിന്റെയകത്ത് കയറിയാല്‍ ഒന്നും നമ്മളുടെ അടുത്ത് അല്ല ഉളളത്. കോണ്‍ഫിഡന്റായിട്ടിരിക്കുക. നന്നായിട്ട് ചെയ്യുക. രേഷ്മ പറഞ്ഞു. ബിഗ് ബോസിലേക്ക് ഇനി താനുണ്ടാവില്ലെന്ന് പരീക്കുട്ടി പറഞ്ഞു. ബിഗ് ബോസില്‍ ഇനി പുതിയ പുലികള്‍ വരട്ടെ. നമുക്ക് പരിപാടി കാണാം. ബിഗ് ബോസിന് ശേഷമുളള മാറ്റത്തെ കുറിച്ചും പരീക്കുട്ടി പറഞ്ഞു.

ഞാന്‍ മൂന്ന്

ഞാന്‍ മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷം നമ്മളെ അറിയാന്‍ പാടില്ലാത്ത ആളുകളുടെ ഇടയില് നമ്മള് സിനിമയില്‍ അഭിനയിച്ചതിനേക്കാളും ഡബിള്‍ എഫക്ടാണ് കിട്ടിയത്. ഒരു ഫെയിം കിട്ടി. അത് തന്നെ വലിയ കാര്യമല്ലെ. ബിഗ് ബോസ് 3യിലേക്ക് വരുന്നവരോട് ഒന്നും പറയാന്‍ ഇല്ല. കണ്ണില്‍ ഇന്‍ഫക്ഷന്‍ വരാതെ നോക്കുക. അത് മാത്രമേയുളള. എനിക്ക് അവിടെ നില്‍ക്കണമെന്നുണ്ടായിരുന്നു എന്നാല്‍ കണ്ണ് വയ്യാതെ ആയപ്പോള്‍ തിരിച്ചുപോരേണ്ടി വന്നു.

വീഡിയോ കാണാം

Recommended Video

രജിത് കുമാര്‍ വീണ്ടും ബിഗ്‌ബോസിലേക്കോ ? | FilmiBeat Malayalam

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X