ബിഗ് ബോസിലുളള സമയം തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് സാന്‍ഡ്ര! വൈറലായി പോസ്റ്റ്‌

By Prashant V R

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായി മുന്നേറിയ താരമാണ് അലക്‌സാന്‍ഡ്ര ജോണ്‍സണ്‍. സുജോയുമായുളള ബന്ധത്തിന് പിന്നാലെയാണ് സാന്‍ഡ്രയെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. മോഡലിംഗ് രംഗത്ത് സജീവമായ താരം എയര്‍ഹോസ്റ്റസ് കൂടിയാണ്. ബിഗ് ബോസില്‍ എത്തിയ ശേഷമാണ് സാന്‍ഡ്ര മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായത്.

ആര്‍ജെ രഘുവിനെ പോലെ കോഴിക്കോട്ടുകാരിയാണ് സാന്‍ഡ്രയും. ബിഗ് ബോസിന്റെ അവസാന നാളുകളില്‍ രജിത്തിന്റെ ഗ്രൂപ്പിനൊപ്പം നിന്നുകൊണ്ടായിരുന്നു സാന്‍ഡ്ര ഗെയിം കളിച്ചത്. ഇടയ്ക്ക് കണ്ണ് രോഗം കാരണം പുറത്തുപോവേണ്ടി വന്ന സാന്‍ഡ്ര തിരിച്ചുവന്ന ശേഷം ഒരുപാട് മാറിയിരുന്നു. ബിഗ് ബോസിന്റെ തുടക്കത്തില്‍ സുജോയുമായി നല്ല സൗഹൃദമായിരുന്നു സാന്‍ഡ്രയ്ക്ക്.

എന്നാല്‍ വൈല്‍ഡ്കാര്‍ഡ് എന്‍ട്രിയിലൂടെ

എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പവന്‍ എത്തിയ ശേഷം കാര്യങ്ങളെല്ലാം മാറിമറിയുകയായിരുന്നു. ഷോയിലേക്ക് തിരിച്ചെത്തിയ ശേഷം മുന്‍പുണ്ടായിരുന്ന അടുപ്പമൊന്നും സാന്‍ഡ്രയോട് സുജോ കാണിച്ചിരുന്നില്ല. അതില്‍ സാന്‍ഡ്രയ്ക്ക് വലിയ വിഷമമായിരുന്നു. അടുക്കാന്‍ ശ്രമിക്കും തോറും പുറത്തുളള ഇമേജിനെ ഭയന്ന് സുജോ അകലം പാലിക്കുകയായിരുന്നു.

രജിത്ത്, അമൃത അഭിരാമി

രജിത്ത്, അമൃത അഭിരാമി, രഘു, സുജോ എന്നിവര്‍ക്കൊപ്പം നിന്നാണ് ബിഗ് ബോസിന്റെ രണ്ടാം പകുതിയില്‍ സാന്‍ഡ്ര ഗെയിം കളിച്ചത്. മറ്റുളള മല്‍സരാര്‍ത്ഥികളെ പോലെ സാന്‍ഡ്രയ്ക്കും പുറത്ത് നിരവധി ആരാധകരുണ്ടായിരുന്നു. സാന്‍ഡ്ര ആര്‍മി, സാന്‍ഡ്ര ഫാന്‍സ് എന്നീ പേരുകളിലെല്ലാം നിരവധി ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ബിഗ് ബോസിലുണ്ടായിരുന്ന

ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് എല്ലാവരും വലിയ പിന്തുണയാണ് സാന്‍ഡ്രയ്ക്ക് നല്‍കിയത്. ബിഗ് ബോസ് അവസാനിച്ച ശേഷം നാട്ടിലെത്തിയ താരം തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. തന്റെ പേരിലുണ്ടായിരുന്ന ഇന്‍സ്റ്റാ ഫാന്‍ പേജുകള്‍ക്കും ആര്‍മികള്‍ക്കും നന്ദി അറിയിച്ചാണ് സാന്‍ഡ്ര എത്തിയിരിക്കുന്നത്. ഈ പ്രേത്യക നിമിഷം, രാവും പകലും അതിശയകരമായ ജോലി ചെയ്തതും ഇപ്പോഴും തുടരുന്നതുമായ എന്റെ ഇന്‍സ്റ്റാ ഫാന്‍ പേജുകള്‍ക്കും ആര്‍മിക്കും നന്ദി പറയാന്‍ ഞാന്‍ വിനിയോഗിക്കുന്നു.

Recommended Video

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
നിങ്ങളും എന്റെ ജീവിതത്തില്‍

നിങ്ങളും എന്റെ ജീവിതത്തില്‍ ഒരു പങ്കുവഹിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ പിന്തുണച്ചതിനും എന്നെ സ്‌നേഹിക്കുന്നതിനും എനിക്കുവേണ്ടി പോരാടുന്നതിനും വെറെ ലെവല്‍ പേജുകള്‍ കൈകാര്യം ചെയ്തതിനും വളരെ നന്ദി. എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു. സാന്‍ഡ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നേരത്തെ ബിഗ് ബോസ് ഹാങ് ഓവര്‍ ഇതുവരെ പോയിട്ടില്ലെന്നും അവിടെയുളള ഓരോരുത്തരെയും താന്‍ മിസ് ചെയ്യുന്നതായി സാന്‍ഡ്ര പറഞ്ഞിരുന്നു. ബിഗ് ബോസില്‍ ഇത്തവണ പേളിഷായി സുജോയെയും സാന്‍ഡ്രയെയുമാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍ പിന്നീടാണ് സുജോയ്ക്ക് പുറത്ത് ഗേള്‍ ഫ്രണ്ട് ഉണ്ടെന്നുളള വിവരം എല്ലാവരും അറിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X