For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ശീലം അവസാനിപ്പിച്ചു! സിഗരറ്റ് വലിക്കുന്നത് നിര്‍ത്തി! വെളിപ്പെടുത്തലുകളുമായി സാന്‍ഡ്ര!

  |

  ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചിരിക്കുകയാണ്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് തടയാനുള്ള നീക്കത്തില്‍ പങ്കുചേരുകയാണ് തങ്ങളും എന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളുടെ മാത്രമല്ല അണിയറപ്രവര്‍ത്തകരുടേയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് പരിപാടി അവസാനിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെയെത്തിയ എല്ലാവരും വിജയിച്ചവരാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മോഡിലിംഗില്‍ സജീവമായ എയര്‍ഹോസ്റ്റസ് അലക്‌സാന്‍ഡ്രയും ഇത്തവണ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

  സ്വന്തമായി വ്യക്തിത്വല്ലാതെയാണ് സാന്‍ഡ്ര ഗെയിം കളിക്കുന്നതെന്ന വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. സുജോയുമായി പ്രണയത്തിലാണ് സാന്‍ഡ്രയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. ഈ സീസണിലെ പേളിഷ് ഇവരാണോയെന്നായിരുന്നു ചര്‍ച്ചകള്‍. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായി വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്തിയിരുന്നു. ബിഗ് ബോസില്‍ നിന്നും ലഭിച്ച സമ്മാനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ആരാധകരുടെ കമന്റിന് മറുപടികള്‍ നല്‍കിയിരുന്നു താരം. അതിനിടയിലാണ് പുകവലി ശീലം നിര്‍ത്തിയെന്ന് വ്യക്തമാക്കിയത്.

  ബിഗ് ബോസ് നല്‍കിയ സന്തോഷം

  ബിഗ് ബോസ് നല്‍കിയ സന്തോഷം

  ഇന്‍സ്റ്റഗ്രാമിലൂടെയാണ് സാന്‍ഡ്ര വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇതുവരെയുള്ള പോസ്റ്റുകളെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസിലെ സന്തോഷത്തില്‍ നിന്നും താനിതുവരേയും പുറത്തുകടന്നിട്ടില്ലെന്ന് താരം പറയുന്നു.്ഈ പിന്തുണയ്ക്കും സ്‌നേഹത്തിനും എങ്ങനെയാണ് നന്ദി പ്രകടിപ്പിക്കേണ്ടത് എന്നറിയില്ല. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും വോട്ടിനുമെല്ലാം നന്ദി പറയുന്നു. ബിഗ് ബോസ് വീട്ടിലെ ഓരോരുത്തേരയും ആ വീടിനേയും താന്‍ മിസ്സ് ചെയ്യുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

  കണ്ടുതീര്‍ന്നിട്ടില്ല

  കണ്ടുതീര്‍ന്നിട്ടില്ല

  ബിഗ് ബോസ് വിശേഷം പങ്കുവെച്ചുള്ള പോസ്റ്റിന് കീഴിലായി നിരവധി പേരാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. കമന്റുകള്‍ക്ക് കൃത്യമായ മറുപടിയുമായും സാന്‍ഡ്ര സജീവമാണ്. ബിഗ് ബോസ് എപ്പിസോഡുകള്‍ കണ്ടുതീര്‍ന്നോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. പണ്ട് തവളച്ചാട്ട മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ ഇതിലും നല്ലൊരു ട്രോഫി സമ്മാനമായി ലഭിച്ചിരുന്നുവെന്ന് പറഞ്ഞയാളോട് എക്‌സ്‌ചേഞ്ച് ചെയ്താലോ എന്നായിരുന്നു സാന്‍ഡ്ര ചോദിച്ചത്.

  പുകവലി നിര്‍ത്തി

  പുകവലി നിര്‍ത്തി

  സിഗരറ്റ് വലിക്കുന്നത് നല്ല ശീലമല്ലെന്നും അതുകൂടി ഒഴിവാക്കിയാല്‍ നല്ല കുട്ടിയാവുമെന്നുമായിരുന്നു ഒരാളുടെ കമന്റ്. താന്‍ അത് നിര്‍ത്തിയെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. അത് വ്യക്തിപരമായ കാര്യമല്ലേ, അതൊക്കെ ചോദിക്കുന്നതെന്തിനാണെന്നുള്ള ചോദ്യങ്ങളും ചിലര്‍ ഉയര്‍ത്തിയിരുന്നു. കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് സാന്‍ഡ്രയെ കാണുന്നത്. ആ സ്വാതന്ത്ര്യത്തിലാണ് ഇതേക്കുറിച്ച് പറഞ്ഞത്. സിഗരറ്റ് ആര് വലിച്ചാലും ആരോഗ്യത്തിന് ഹാനികരമാണെന്നായിരുന്നു കമന്റ് പോസ്റ്റ് ചെയ്തയാള്‍ നല്‍കിയ മറുപടി.

  ആ വിളി മിസ്സ് ചെയ്യുന്നു

  ആ വിളി മിസ്സ് ചെയ്യുന്നു

  മഞ്ഞക്കിളി എന്ന വിളി താന്‍ മിസ്സ് ചെയ്യുന്നുണ്ടെന്നും സാന്‍ഡ്ര പറഞ്ഞിരുന്നു. മഞ്ഞയാണോ പ്രിയപ്പെട്ട നിറമെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ജസ്ലയ്‌ക്കൊപ്പം സ്‌മോക്കിംഗ് ഏരിയയില്‍ സാന്‍ഡ്രയും പോവാറുള്ളതും സിഗരറ്റ് വലിക്കുന്നതുമായ രംഗങ്ങളും പുറത്തുവന്നിരുന്നു. സുജോ, രഘു, പാഷാണം ഷാജി ഇവര്‍ക്കൊപ്പം സാന്‍ഡ്രയും സ്‌മോക്കിംഗ് ഏരിയയിലേക്ക് പോവാറുണ്ട്. ഇതേക്കുറിച്ചായിരുന്നു ആരാധകന്‍ ചോദിച്ചത്.

  Rajit army's cyber attack against mohanlal and asianet | Filmibeat Malayalam
  മികച്ച ദിവസങ്ങള്‍

  മികച്ച ദിവസങ്ങള്‍

  ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയതെന്ന് സാന്‍ഡ്ര നേരത്തെ പറഞ്ഞിരുന്നു. ബിഗ് ബോസ് ശരിക്കുമൊരു കുടുംബമായിരുന്നു. വര്‍ഷങ്ങളായി ഒറ്റയ്ക്ക് ജീവിച്ചുവരുന്ന തന്നെ സംബന്ധിച്ചിടത്തോളം അതൊരു കൂട്ടുകൂടുംബമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചും താരം എത്തിയിരുന്നു.

  English summary
  Alasandra Johnson says that she stopped smoking habit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X