ആര്യച്ചേച്ചി അത് പറഞ്ഞപ്പോള്‍ അന്നും ഇന്നും തോന്നിയത് ഇതാണെന്ന് സാന്‍ഡ്ര! അച്ഛനുമായി ഞാനും ക്ലോസാണ്!
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലായിരുന്നു ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചത്. അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഈ തീരുമാനം. 74ാമത്തെ എപ്പിസോഡിനൊടുവിലായാണ് പരിപാടി അവസാനിപ്പിച്ചത്. പുറത്തുവരുന്നതില്‍ സന്തോഷമാണെങ്കിലും നിലവിലെ അവസ്ഥയില്‍ തങ്ങളും സങ്കടത്തിലാണെന്ന് വ്യക്തമാക്കുകയായിരുന്നു താരങ്ങള്‍.
ടാസ്‌ക്കുകളില്‍ കടുത്ത പോരാട്ടവും വഴക്കുമൊക്കെയുണ്ടായിരുന്നുവെങ്കിലും എല്ലാം അവിടെ പറഞ്ഞവസാനിപ്പിച്ച് സുഹൃത്തുക്കളായാണ് തങ്ങള്‍ ഇറങ്ങിയതെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിക്കൊണ്ടിരിക്കുകയാണ് താരങ്ങള്‍.
പുറത്തെത്തിയതിന് ശേഷം ലോക് ഡൗണായതിനാല്‍ താരങ്ങളെല്ലാം വീടുകളില്‍ തന്നെ കഴിയുകയാണ്. ബിഗ് ബോസ് പുന:സംപ്രേഷണം കാണുന്നുണ്ട് പലരും. ഇതേക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അലക്‌സാന്‍ഡ്ര. കൊറോണ വൈറസിനെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും പറയുന്ന കാര്യങ്ങള്‍ പാലിക്കേണ്ടതിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയായിരുന്നു താരം. ഇതിന് ശേഷമായാണ് ബിഗ് ബോസ് കാണുന്നതിനെക്കുറിച്ച് പറഞ്ഞത്.

അലക്‌സാന്‍ഡ്ര മാത്രമല്ല പിതാവും വിശേഷങ്ങള്‍ പങ്കുവെച്ച് സംസാരിച്ചിരുന്നു. നല്ലൊരു എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തേത്. ആര്യച്ചേച്ചി ആര്യ ചേച്ചിയുടെ ഫാദറിനെക്കുറിച്ച് പറയുന്ന എപ്പിസോഡാണ്. എനിക്കത് അന്ന് കേട്ടപ്പോഴും ഭയങ്കരമായി ഫീലായിരുന്നു. ഇന്നും അത് കേട്ടപ്പോള്‍ അതേ ഫീലാണ് വന്നത്.
കാരണം അച്ഛനുമായി ഞാനും ഭയങ്കര ക്ലോസാണ്. ദൈവം സഹായിച്ച് നമുക്കൊരിക്കലും അത്തരമൊരു സന്ദര്‍ഭത്തിലൂടെ കടന്നുപോവേണ്ടി വന്നിട്ടില്ല. ഇനി വരാതിരിക്കട്ടെയെന്നാണ് അന്നും ഇന്നും പ്രാര്‍ത്ഥിച്ചത്. അവരൊക്കെ ഒരുപാട് ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവരാണ്. അതുകൊണ്ട് അത് നമുക്ക് കൂടുതല്‍ ഹൃദ്യമായി തോന്നിയെന്നായിരുന്നു സാന്‍ഡ്രയുടെ പിതാവ് പറഞ്ഞത്.
അത് പോലെ തന്നെ ഞങ്ങള്‍ ഗെയിമൊക്കെ കളിച്ച എപ്പിസോഡാണ്. എല്ലാവരും നന്നായി കളിച്ചു. വീണ ചേച്ചിയൊക്കെ നന്നായി പങ്കെടുത്തു. പിന്നെയുള്ളത് യേശുദാസിന്റെ ജന്മദിനമാണ്. വളരെ ഭംഗിയായി. വളരെക്കാലത്തിന് ശേഷമാണ് പല പ്രിയഗാനങ്ങളും കേട്ടത്. എല്ലാവരും അറിഞ്ഞ് വരുന്നതേയുള്ളൂ. അതിന്റേതായ ക്യൂട്ട് നിമിഷങ്ങളുണ്ടെന്നും സാന്‍ഡ്ര പറഞ്ഞിരുന്നു.
തുടക്കത്തിലെ എപ്പിസോഡുകളാണ് ഇപ്പോള്‍ പുന:സംപ്രേഷണം ചെയ്യുന്നത്. തന്നെക്കുറിച്ച് കൂടുതല്‍ പരിചയപ്പെടുത്തുന്നതിനിടയിലായിരുന്നു ആര്യ അച്ഛനെക്കുറിച്ച് പറഞ്ഞത്. അച്ഛന്റെ അസുഖത്തെക്കുറിച്ചും അപ്രതീക്ഷിതമായുള്ള വിയോഗത്തെക്കുറിച്ചും പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു താരം. അച്ഛന്‍ പോയതിന് പിന്നാലെയായി സഹോദരനേയും താരത്തിന് നഷ്ടമായിരുന്നു.


Click it and Unblock the Notifications