ആദ്യം അടുക്കളപണി പിന്നെയാവാം അഭിനയം; തേനും പാലും ഒഴുക്കി സംസാരിക്കുന്നയാളല്ല, ഫ്രെസ്ട്രേഷൻ ഉള്ളവരുടെ വാക്കുകൾ!

ബാലതാരമായി എത്തി പിന്നീട് സീരിയലുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധേയയായി മാറിയ അഭിനേത‍്രിയാണ് ആലീസ് ക്രിസ്റ്റി. യുട്യൂബ് വ്ലോ​ഗുകളുമായി സജീവമായ താരം തനിക്ക് ലഭിച്ച വിമർശനങ്ങൾക്ക് പുതിയ വീഡിയോയിലൂടെ മറുപടി നൽകുന്നു. എന്റെ യുട്യൂബ് വീഡിയോകൾക്ക് വന്ന ചില കമന്റ്സ് ഞാൻ സ്ക്രീൻഷോട്ട് എടുത്ത് വെച്ചിരുന്നു. എപ്പോഴെങ്കിലും അതിനെല്ലാമുള്ള മറുപടി നൽകണമെന്ന് കരുതിയാണ് അന്ന് അത് എടുത്ത് വെച്ചത്. ഇപ്പോൾ അതിനുള്ള മറുപടി തരാൻ പോവുകയാണ്.

ഒരുപാട് പോസിറ്റീവ് കമന്റുകളും അതിന് ഇടയിൽ പുട്ടിന് പീരപോലെ ചില നെ​ഗറ്റീവ് കമൻ്റുകളും വരാറുണ്ട്. പോസിറ്റീവ് കമന്റിടുന്ന എല്ലാവരോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. ആദ്യ കമന്റ് വീട്ട് ജോലി അറിയാത്തവർക്ക് എന്തിനാണ് പാത്രങ്ങൾ. ഒരു പിണ്ണാക്കും അറിയില്ല. ഒരു ചായ പോലും ഉണ്ടാക്കാറില്ലല്ലോ എന്നായിരുന്നു. ഈ കമന്റ് വായിച്ചപ്പോൾ അതിട്ട വ്യക്തി എന്റെ വീട്ടിൽ വന്ന് ചായ കുടിച്ച് ഫുഡ് പോയിസൺ അടിച്ച് വയറിളകിയ ആളാണെന്ന് തോന്നും.

Alice Christy

എന്റെ കയ്യിൽ നിന്നും ഒരു ​ഗ്ലാസ് വെള്ളം പോലും മേടിച്ച് കു‌ടിച്ചിട്ടുള്ളവരല്ല ഇവരാരും. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് എനിക്ക് ചായപോലും ഇടാൻ അറിയില്ലെന്ന് പറയുന്നത്. ഞാൻ ഇള്ള കുഞ്ഞല്ലല്ലോ. ജീവിച്ച് പോകാനുള്ള പാചകം എനിക്ക് അറിയാം. കല്യാണത്തിന് മുമ്പ് പാചകം പഠിച്ച് പെർഫെക്ടായിട്ടല്ല ഞാൻ വന്നത്. എങ്കിലും ഞാൻ ഉണ്ടാക്കുന്ന ഭക്ഷണത്തിന് അത്യാവശ്യം രുചിയുണ്ടാകാറുണ്ട്.

അതുപോലെ ഞാൻ ​വീടിന്റെ പാല് കാച്ചലിന്റെ വീഡിയോ ഇട്ടപ്പോൾ വീടെന്ന ആ​ഗ്രഹം സഫലമാകാത്ത ഒരുപാട് പേരുടെ മെസേജ് കണ്ടിരുന്നു. നിങ്ങളോടാണ് എനിക്ക് പറയാനുള്ളത് ആരും വിഷമിക്കരുത്. അതിന്റെ സമയം ആകുമ്പോൾ ​ദൈവം കറക്ട് സമയത്ത് നടത്തി തരും. വീട് എന്റെ പ്ലാനിലുണ്ടായിരുന്നില്ല. പെട്ടന്ന് ഒരു നിമിഷം വന്ന ചിന്തയുടെ പുറത്ത് ചെയ്തതാണ്. സമയം വരുമ്പോൾ ദൈവം നിങ്ങളുടേയും സ്വപ്നം സഫലമാക്കി തരും.

ഞാൻ ചൈൽഡിഷായി പെരുമാറുന്നുവെന്നും ബോസിയാണെന്നും പറയുന്നവരോട്... വീഡിയോ കണ്ട് ആരെയും വിലയിരുത്തരുത്. എന്റെ ഭർത്താവ് സജിൻ ക്യാമറയ്ക്ക് മുന്നിൽ അൽപം നാണം ഉള്ളയാളാണ്. അല്ലാതെ എല്ലാവരും കരുതുന്നത് പോലെ എപ്പോഴും സോഫ്റ്റ് ഹാർ‌ട്ടുള്ള തേനും പാലും ഒഴുകുന്ന മനുഷ്യനൊന്നും അല്ല അദ്ദേഹം.

ഞങ്ങളുടെ വീട്ടിലെ ഏറ്റവും ആക്ടീവായ ഞങ്ങളുടെ എല്ലാവരുടേയും തല തിന്നുന്ന വ്യക്തിയാണ്. ഞാൻ ബോസിയല്ല. വീഡിയോ ലൈവായി ഇരിക്കാനായി ഇടിച്ച് കയറി സംസാരിക്കുന്നതാണ്. വീഡിയോയിൽ കാണുന്നത് പോലെയല്ല ആരുടേയും ലൈഫ് ആലീസ് പറയുന്നു. ഞാൻ കൊഞ്ചി സംസാരിക്കുന്നുവെന്നും ചിലർ വിമർശിച്ച് കണ്ടു. ഞാൻ എന്റെ ഭർത്താവിനോടും അനിയത്തിയോടും എന്റെ വീട്ടുകാരോടുമല്ലേ കൊഞ്ചി സംസാരിക്കുന്നത്.

Alice Christy

മറ്റാരുടെയെങ്കിലും അടുത്ത് കൊഞ്ചി പെരുമാറിയാൽ എനിക്ക് ഇളക്കമാണെന്ന് പറയും. ഞങ്ങൾ എല്ലാവരും പരസ്പരം സംസാരിക്കുന്നത് അൽപം കൊഞ്ചിയും ചൈൽഡിഷായുമെല്ലാമാണ്. ഞാൻ സംസാരത്തിന് ഇടയിൽ ദൈവമെന്ന് ഇടയ്ക്കിടെ പറയുന്നതിനേയും ചിലർ വിമർശിച്ച് കണ്ടു. ഞാൻ ദൈവ വിശ്വാസിയായ ഒരാളാണ്. എന്റെ ജീവിതത്തിൽ വിജയവും നേട്ടങ്ങളും ഉണ്ടാകുമ്പോൾ ഞാൻ ആദ്യം നന്ദി പറയുന്നത് ദൈവത്തോടാണ്. അമ്മ കമന്റ്സ് വായിക്കാറുണ്ട്.

അമ്മയെ അതൊക്കെ വിഷമിപ്പിക്കാറുണ്ട്. അമ്മയും അമ്മായിയമ്മയും എന്റെ ജീവിതത്തിൽ എനിക്ക് ഏറെ പ്രിയപ്പെവരാണ്. ഇരുപത് മിനിറ്റ് വീഡിയോ മാത്രം കണ്ട് നിങ്ങൾ അവരെ ഒന്നും പറയരുത്. അവർ രണ്ടുപേരും എനിക്ക് ഒരുപോലെയാണ്. അടുക്കളപണി ചെയ്യാൻ ഉപദേശിച്ചും കമന്റ് കണ്ടു. അടുക്കളപണി ആദ്യം പിന്നെ ആവാം അഭിനയം എന്നൊക്കെ ഒരു കമന്റ് കണ്ടു. ജോലിക്ക് പോകാതെ ഞാൻ വീട്ടിലിരുന്ന് അടുക്കളപണി ചെയ്തോളം കമന്റിട്ട വ്യക്തി മാസം ഒന്നരലക്ഷം രൂപ അയച്ച് തന്നാൽ മതി.

ഫ്രെസ്ട്രേഷൻ ഉള്ളവരുടെ വാക്കുകളായിട്ടാണ് ഇത്തരം കമന്റുകൾ കാണുമ്പോൾ തോന്നാറുള്ളത്. കാശുണ്ടെങ്കിലെ ജീവിതത്തിൽ സന്തോഷമുണ്ടാകൂ. പത്ത് രൂപയെങ്കിലും സ്വന്തമായി ഉണ്ടാക്കുമ്പോൾ അതൊരു സന്തോഷമാണ്. നാലാം ക്ലാസ് മുതൽ ജോലി ചെയ്ത് പണം ഉണ്ടാക്കി തുടങ്ങിയയാളാണ് താനെന്നും മറുപടിയായി ആലീസ് പറഞ്ഞു.

More from Filmibeat

Read more about: alice christy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X