അമ്മയുടെ വായിലിരിക്കുന്നത് കേട്ടു; സ്വത്തുകൾ എനിക്ക് വേണം, വീട്ടുകാരുമായുള്ള പ്രശ്നത്തെക്കുറിച്ച് അലിൻ ജോസ്

സോഷ്യൽ മീഡിയയുടെ കാലത്ത് കണ്ടന്റ് ക്രിയേറ്റർമാരായി മാറിയ നിരവധി പേരുണ്ട്. ചിലർ സീരിയസായ കണ്ടന്റുകളോ ഫാമിലി വ്ലോ​ഗുകളോ ചെയ്തപ്പോൾ ചിലർ സ്വയം കോമാളി വേഷം കെട്ടുകയാണുണ്ടായത്. സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോൾ നേരിടുന്ന വ്യക്തിയാണ് അലിൻ ജോസ് പെരേര. ക്യാമറയ്ക്ക് മുന്നിലെ സംസാരവും പ്രവൃത്തിയുമാണ് ട്രോളുകൾ വരാൻ കാരണം. ഇന്ന് ഓൺലെെൻ മീഡിയകളിൽ സ്ഥിരം സാന്നിധ്യമാണ് അലിൻ ജോസ് പെരേര.

താര വിവാഹങ്ങളിലും സിനിമാ ഇവന്റുകളിലുമെല്ലാം ഇന്ന് അലിൻ ജോസ് പെരേരയെ കാണാം. പലയിടത്തും അതിഥിയായെത്താൻ ഇയാൾ പണവും വാങ്ങുന്നുണ്ട്. അലിൻ ജോസിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ജനങ്ങൾക്ക് ഇന്ന് കൗതുകമുണ്ട്. സ്വന്തം കുടുംബത്തെക്കുറിച്ചും വരുമാനത്തെക്കുറിച്ചും സംസാരിക്കുകയാണ് അലിൻ ജോസിപ്പോൾ. ഫെയിം സ്റ്റെപ്സിന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.

Alin Jose Perera
Photo Credit: Facebook / Alin Jose Perera

വരുമാനം ചെലവായി പോകുന്നതാണ്. ലക്ഷങ്ങൾ ചെലവായിക്കൊണ്ടിരിക്കുകയാണ്. കുടുംബപരമായുള്ള ഓഹരിയുണ്ട്. അതാണ് സേവിം​ഗ്സ്. അല്ലാതെ ഈ ഫീൽഡ് വെച്ച് എന്തുണ്ടാക്കി എന്ന് ചോദിച്ചാൽ സീറോ ബാലൻസാണ്. അമ്മയെയും അമ്മൂമ്മയെയും നോക്കുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം വീട്ടിലേക്ക് പോകുന്നുണ്ട്. ഏകദേശം വീട്ടിലെ ചെലവുകളൊക്കെ താൻ നോക്കുന്നുണ്ടെന്നും അലിൻ ജോസ് പെരേര പറഞ്ഞു.

അഭിമുഖത്തിൽ അമ്മയെ അലിൻ ഫോൺ ചെയ്യുന്നുണ്ട്. ദേഷ്യത്തോടെയാണ് അമ്മ സംസാരിക്കുന്നത്. എന്തായി വരുന്നില്ലേ എന്നാണ് അമ്മ ആദ്യം ചോദിക്കുന്നത്. ഇന്റർവ്യൂവിൽ സംസാരിക്കുകയാണെന്ന് പറഞ്ഞപ്പോൾ പിന്നെ എന്തിനാണിപ്പോൾ ഫോൺ വിളിച്ചതെന്ന് അമ്മ ദേഷ്യത്തോടെ ചോദിക്കുന്നു. ചെലവിനൊക്കെ ഞാൻ പെെസ തരാറില്ലേ, അത് ചോദിക്കാൻ വേണ്ടി വിളിച്ചതാണെന്ന് അലിൻ ജോസ് പറഞ്ഞപ്പോൾ അത് ചോദിക്കാനാണോ നീ ഇപ്പോൾ വിളിച്ചത്, എന്റെ കയ്യിൽ നിന്നും മേടിക്കരുത് എന്ന് അമ്മ ദേഷ്യത്തോടെ മറുപടി നൽകി.

Alin Jose Perera
Photo Credit: Youtube / Fame Steps.

അതുവരെ ആത്മവിശ്വാസത്തോ‌ടെ ഇരുന്ന അലിൻ ജോസ് പെരേര അമ്മയുടെ വഴക്ക് കേട്ടതോടെ ഒന്ന് പരുങ്ങി. അമ്മയുടെ വായിലിരിക്കുന്നത് കേട്ടെന്ന് അലിൻ ജോസിന് ട്രോളുകൾ വരുന്നുണ്ട്. ലക്ഷങ്ങൾ വരുമാനമുള്ളയാൾ എന്തിന് കുടുംബ സ്വത്ത് എന്തിന് ആ​ഗ്രഹിക്കുന്നു എന്ന് ചോദിച്ചപ്പോൾ ഞാൻ മാത്രമല്ല, കുടുംബ സ്വത്തിന് കോടതി കയറുന്ന ഒരുപാട് മലയാളികൾ ഉണ്ടെന്നാണ് അലിൻ ജോസ് മറുപടി നൽകിയത്. ഒരാളുടെ മകനായി ജീവിക്കുമ്പോൾ അവരുടെ കാല ശേഷം അവരുണ്ടാക്കിയത് വെറുതെ ആകരുത്. ചിലപ്പോൾ വീട്ടുകാർ സ്വത്തുക്കൾ അനാഥാലയത്തിന് കൊടുക്കുമെന്നും അലിൻ ജോസ് പെരേര പറയുന്നുണ്ട്.

മര്യാദയില്ലാത്ത വർത്തമാനം കുടുംബത്തിൽ നിന്നും ഞാൻ കേട്ടിട്ട‍ുണ്ട്. അതുകൊണ്ട് തന്നെയാണ് ഫിലിം ഫീൽഡിൽ ഞാൻ ആക്‌ടീവായി നിൽക്കുന്നത്. ഫിലിം റിവ്യൂവിന്റെ പേരിൽ പത്ത് പേരറിഞ്ഞു. ആ ഫെയിമിൽ ഒരുപാട് പേരുടെ കല്യാണത്തിന് പോയി. ആ കൂട്ടത്തിൽ ഷിയാസ് കരീമിന്റെ കല്യാണത്തിന് പോയപ്പാേഴാണ് ഈ പ്രശസ്തിയും ജനശ്രദ്ധയും കൂടാൻ കാരണമെന്നും അലിൻ ജോസ് പെരേര പറയുന്നു.

സന്തോഷ് വർക്കിക്ക് ശേഷം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ആളാണ് അലിൻ ജോസ് പെരെരേ. ഇന്ന് സന്തോഷ് വർക്കിയേക്കാൾ മീഡിയ ശ്രദ്ധ ലഭിക്കുന്നത് അലിൻ ജോസിനാണ്. അതേസമയം നേരത്തെ രണ്ട് പേർക്കും നേരെ പീഡന പരാതിയുൾപ്പെടെ വന്നിരുന്നു, സോഷ്യൽ മീഡിയയിലെ ട്രോളുകൾ വിഷമിപ്പിക്കുന്നുണ്ടെന്നാണ് സന്തോഷ് വർക്കിയും അലിൻ ജോസ് പെരേരയും പറയുന്നത്. എന്നാൽ മീഡിയകൾക്ക് മുന്നിലെ കോപ്രായങ്ങൾ നിർത്തിക്കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ആറാട്ടണ്ണൻ എന്ന പേരിലാണ് സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X