ബി​ഗ് ബോസിൽ കയറാനുള്ള തത്രപ്പാടോ?; ഉദ്ദേശിച്ചത് ഫോട്ടോഷൂട്ട്, യഥാർത്ഥ വിവാഹമായിരുന്നില്ലെന്ന് അലിൻ ജോസ് പെരേര!

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോയും ചിത്രങ്ങളും അലിൻ ജോസ് പെരേരയുടെ വിവാഹത്തിന്റേതായിരുന്നു. തിയേറ്ററിന് മുന്നിൽ നിന്ന് സിനിമ റിവ്യു പറഞ്ഞും ഡാൻസ് കളിച്ചും പാട്ട് പാടിയും നവമാധ്യമങ്ങളിൽ ശ്രദ്ധനേടിയ ആളാണ് അലിൻ ജോസ് പെരേര.‍ സിനിമ നടനാവുക എന്ന ലക്ഷ്യമാണ് അലിനുള്ളത്. അതേസമയം റിവ്യുകളിലൂടെയും വൈറൽ കണ്ടന്റുകൾ ഉണ്ടാക്കാൻ ശ്രമിച്ചതിലൂടെയും പലവട്ടം ട്രോളും പരിഹാസവും അലിൻ ഏറ്റുവാങ്ങിയിട്ടുണ്ട്.

അലിനെപോലെ തന്നെ സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്ന ശ്രീലക്ഷ്മിയുമായി അലിന്റെ വിവാഹം കഴിഞ്ഞുവെന്നാണ് കഴി‍ഞ്ഞ ദിവസം പ്രചരിച്ചത്. ഇരുവരും വധൂവരന്മാരുടെ വേഷത്തിൽ പുഷ്പഹാരം അണിഞ്ഞ് ക്ഷേത്രത്തിന് മുന്നിലൂടെ നടന്ന് വരുന്ന വീ‍ഡിയോകളും ഫോട്ടോകളും വൈറലായിരുന്നു.

Alin Jose Perera
Photo Credit: Alin Jose Perera / Facebook

വിവാഹം യഥാർത്ഥത്തിൽ കഴിഞ്ഞുവോയെന്ന് ഓൺലൈൻ മീ‍ഡിയ ചോദിച്ചപ്പോൾ കഴിഞ്ഞുവെന്നായിരുന്നു ഇരുവരുടേയും മറുപടി. പ്രണയ വിവാഹമായിരുന്നുവെന്നും അലിനും ശ്രീലക്ഷ്മിയും പറഞ്ഞിരുന്നു. ആലോചിച്ച് എടുത്ത തീരുമാനമാണ് അലിനുമായുള്ള വിവാ​ഹമെന്ന് വധു ശ്രീലക്ഷ്മി പലവട്ടം ആവർത്തിക്കുകയും ചെയ്തിരുന്നു.

അലിൻ ഒരു ദിവസം മെസേജ് അയച്ച് പറഞ്ഞു ശ്രീ എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന്. ഒരു ചായയൊക്കെ കുടിച്ച് സംസാരിച്ചാലോയെന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരൻ ഇടപ്പള്ളിയിൽ വന്നു. അങ്ങനെ ഞങ്ങൾ സംസാരിച്ചു. പുള്ളി എന്നോട് പറഞ്ഞു എനിക്ക് തന്നെ ഭയങ്കര ഇഷ്ടമാണ് കല്യാണം കഴിക്കാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചു. ഞാൻ ഒന്ന് ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. അങ്ങനെ വീട്ടിൽ ചെന്ന് ഞാൻ കുറേനേരം ആലോചിച്ചു.

എന്നിട്ട് എത്തിയ തീരുമാനമാണ് വിവാഹം കഴിക്കാമെന്നത് എന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്. അലിൻ ജോസിനെ വിവാഹം കഴിക്കുന്നതിൽ കുഴപ്പമൊന്നുമുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും അലിന് പെണ്ണ് കിട്ടില്ലെന്ന തരത്തിൽ കമന്റുകൾ കണ്ടിരുന്നുവെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. അലിന് എന്താണ് കുഴപ്പം. അലിന് പ്രത്യേകിച്ച് കുഴപ്പമുള്ളതായൊന്നും എനിക്ക് തോന്നിയിട്ടില്ല.

കുറേ ആൾക്കാർ പറയുന്നുണ്ടോല്ലോ അലിന്റെ കല്യാണം ഒരിക്കലും നടക്കില്ല. അലിന് പെണ്ണ് കിട്ടില്ല എന്നൊക്കെ. അത്തരത്തിലുള്ള കമന്റുകൾ നിരവധി ഞാൻ കണ്ടിരുന്നു. അങ്ങനെ അലിന് പെണ്ണ് കിട്ടിയിരിക്കുകയാണ്. ഞങ്ങൾ തമ്മിൽ കല്യാണം കഴിച്ച് സെറ്റായി എന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്. എന്നാൽ അതൊരു ഫേക്ക് വിവാഹമായിരുന്നു വെളിപ്പെടുത്തുകയാണ് ഇരുവരും.

Alin Jose Perera
Photo Credit: Alin Jose Perera / Facebook

യഥാർത്ഥ വിവാഹമായിരുന്നില്ലെന്ന് അലിൻ ജോസ് പെരേരയും ശ്രീലക്ഷ്മിയും പറഞ്ഞു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല. വിവാഹം കഴിഞ്ഞുവെന്നത് സത്യമല്ല. ഞങ്ങൾ നല്ല ഫ്രണ്ട്സാണ്. കുറേ നാളുകളായുള്ള പരിചയമാണ്. ഫോട്ടോഷൂട്ട് ചെയ്യാൻ വേണ്ടിയാണ് വധൂവരന്മാരുടെ വേഷത്തിൽ പോയത്. പക്ഷെ അത് ഇങ്ങനെയൊക്കെ സംഭവിച്ചു. ആൾക്കാർ തെറ്റിദ്ധരിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നാണ് ഇരുവരും പറഞ്ഞത്.

അലിന്റെ വിവാഹ വീഡിയോ പുറത്ത് വന്നപ്പോൾ തന്നെ ഫേക്ക് വിവാഹമാണെന്നും ബി​ഗ് ബോസിൽ കയറാനുള്ള അലിന്റെ തത്രപ്പാടിന്റെ ഭാ​ഗമാണെന്നും സുഹൃത്തും സിനിമ റിവ്യൂവർ എന്ന നിലയിൽ വൈറലായ ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി പറഞ്ഞിരുന്നു. വിവാഹം നടന്നുവെന്ന തരത്തിൽ ഫോട്ടോഷൂട്ട് ചെയ്യുക എന്നത് തന്റെ പ്ലാനായിരുന്നുവെന്നും അത് അലിൻ തട്ടിയെടുത്തതാണെന്നും ആറാട്ടണ്ണൻ പറഞ്ഞിരുന്നു.

നിരവധി പേരാണ് അലിനും ശ്രീലക്ഷ്മിക്കും എതിരെ നെ​ഗറ്റീവ് കമന്റുമായി എത്തുന്നത്. ബാഡ് ബോയ്സ് അടക്കം നിരവധി മലയാള സിനിമകളിൽ ചെറിയ വേഷങ്ങൾ അലിൻ ജോസ് പെരേര ചെയ്ത് കഴിഞ്ഞു. അടുത്തിടെ ഒരു സീരിയലിലും അഭിനയിച്ചിരുന്നു. വിവാഹം കഴിഞ്ഞുവെന്ന വാർത്തകൾ അലിനും സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തിരുന്നു.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X