For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയ്ക്ക് സങ്കടം ആ ഒരു കാര്യത്തിലാണ്, ഇടയ്ക്ക് കരയുന്നത് കാണാം, വിവാഹ വിശേഷം പങ്കുവെച്ച് എലീന

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് എലീന പടിക്കൽ. അഭിനേത്രി എന്നതിൽ ഉപരി അവതാരക കൂടിയാണ് താരം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെയാണ് നടി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. സീരിയലിൽ നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും ഏറെ രസകരമായ ക്യാരക്ടറായിരുന്നു എലീന അവതരിപ്പിച്ചത്.

  ഫ്ലാറ്റിനായുള്ള പ്ലാനിങ്ങ് ഒന്നുമില്ലായിരുന്നു, ആലോചിച്ചത് ഒരു കാര്യം മാത്രം, മണിക്കുട്ടൻ പറയുന്നു

  Alina Padikkal

  സീരിയലിന് ശേഷം അവതാരകയായി തിളങ്ങുമ്പോഴാണ് ബിഗ് ബോസ് സീസൺ 2 ൽ എത്തുന്നത്. ബി ബി 2 ലെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർഥിയായിരുന്നു എലീന. ഷോയുടെ അവാസാനം വരെ അവിടെ നിൽക്കാൻ എലീനയ്ക്ക് കഴിഞ്ഞിരുന്നു. കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് ഷോ നിർത്തി വയ്ക്കുന്നത്. ഇപ്പോഴിത വിവാഹത്തിന് തയ്യാറെടുക്കുകയാണ് എലീന. ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് എലീനയും രോഹിത് പി നായരും വിവാഹിതരാവുന്നത്. ആഗസ്റ്റ് 30 ന് രോഹിത്തിന്റെ സ്വദേശമായ കോഴിക്കോട് വെച്ചാണ് കല്യാണം നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് താരവിവാഹം നടക്കുന്നത്.

  ഭക്ഷണം ആസ്വദിച്ച് കഴിച്ച് മെഗാസ്റ്റാർ, ''ഉസാർക്ക് നാരങ്ങ കുശാൽക്ക് മുന്തിരിങ്ങ'',വീഡിയോ വൈറൽ

  വിവാഹത്തിന് ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഇപ്പോഴിത കല്യാണ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. മനോരമ ഓൺലൈനോടാണ് എലീന മനസ് തുറക്കുന്നത്. ഒരു സങ്കട‍ത്തെ കുറിച്ചും എലീന പറയുന്നുണ്ട്. നടിയുടെ വാക്കുകൾ ഇങ്ങനെ... ജനുവരിയിലായിരുന്നു വിവാഹനിശ്ചയം. ആഗസ്റ്റ് ആകുമ്പോഴേയക്കും കൊവിഡ് പ്രതിസന്ധികൾ മാറുമെന്ന് വിചാരിച്ചാണ് ഡേറ്റ് തീരുമാനിച്ചത് എന്നാൽ അത് ഉണ്ടായില്ല. എങ്കിലും നിശ്ചയിച്ച സമയത്ത് തന്നെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.

  എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് പ്രതീക്ഷകൾ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്നും എലീന പറയുന്നു. ആഡംബരങ്ങളോടൊന്നും വലിയ താൽപര്യമില്ല. എന്നാൽ ഇപ്പോൾ സുഹൃത്തുക്കൾക്കും കസിൻസിനും വിവാഹത്തിൽ പങ്കെടുക്കാനാവണം എന്നുമാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. സുഹൃത്തുക്കളിൽ അധികം പേരും കേരളത്തിന് പുറത്തുള്ളവരാണ്. കസിൻസ് പലരും വിദേശത്താണ്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് കൊണ്ട് അവർക്കൊന്നും കല്യാണത്തിന് വരാനാവില്ല. ആക്കാര്യത്തിൽ ദുഃഖമുണ്ടെന്നും എലീന പറയുന്നു.

  ഹിന്ദു-ക്രിസ്ത്യൻ ആചാരങ്ങൾ ഉൾപ്പെടുത്തി, വളരെ ലളിതമായിട്ടായിരിക്കും വിവാഹം നടക്കുക 26ാം തീയതി ഞാനും കുടുംബവും സുഹൃത്തുക്കളും കോഴിക്കോട്ടേയ്ക്ക് പോകും. വിവാഹത്തിന് ഒരു ടിപ്പിക്കൽ ഹിന്ദു വെഡ്ഡിങ് സാരി ആയിരിക്കും ധരിക്കുക. വിവാഹസാരി തയ്യാറാക്കുന്നത് ആര്യ നായർ എന്ന എന്റെ സുഹൃത്താണ്. വളരെ സിംപിളായ ഒരു സാരിയാണ്. എന്റെയും രോഹിത്തിന്റെ പേരിന്റെ ആദ്യത്തെ അക്ഷരങ്ങൾ ഉപയോഗിച്ചാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. . അപ്പന്റെയും അമ്മയുടെയും പേര് സാരിയിൽ എഴുതണമെന്ന ഒരു ആഗ്രഹം മാത്രമാണ് ഞാൻ പറഞ്ഞത്. പിന്നെ അമ്മയുടെയും അപ്പയുടെയും ഒരു ആശംസ സാരിയിൽ ഉണ്ടാകും. അത് അവർ നേരിട്ട് ആര്യയെ അറിയിക്കുകയായിരുന്നു. സാരി കിട്ടുമ്പോൾ മാത്രമേ അതെന്താണെന്ന് എനിക്കറിയാനാവൂ. സ്വർണത്തിനോട് അത്ര താൽപര്യം ഇല്ല. എങ്കിലും ഹിന്ദു ആചാരപ്രകാരമുള്ള വെഡ്ഡിങ് ആയതുകൊണ്ട് കാഴ്ചയിൽ ഭംഗി കിട്ടാനായി വളരെ കുറച്ച് ആഭരണങ്ങൾ അണിയുമെന്നും എലീന പറയുന്നുക്രിസ്ത്യൻ വെഡ്ഡിങ് ലുക്കിലാണ് റിസപ്ഷന് എത്തുക. ഷാംപെയ്ൻ നിറത്തിലുള്ള ഗൗൺ ആണ് ധരിക്കുക.

  അമ്മയുടെ വിഷമത്തെ കുറിച്ചും എലീന അഭിമുഖത്തിൽ പറയുന്നുണ്ട്. അമ്മ ഇടയ്ക്ക് ഇരുന്ന് കരയുന്നതു കാണാം. ‘എന്നെ പിരിഞ്ഞു നിൽക്കണമല്ലോ, കല്യാണം കഴിഞ്ഞാൽ ഞാനിനി വീട്ടിലേക്ക് വരുമോ' എന്നല്ലാമാണ് അമ്മയുടെ ചിന്ത. പക്ഷേ സത്യം എന്തെന്നു വച്ചാൽ, വിവാഹം കഴിഞ്ഞ് ഏറെ വൈകാതെ ഷൂട്ടുകൾ തുടങ്ങും. അതിനു വീട്ടിൽ നിന്നു പോകുന്നതാണ് എളുപ്പം. അതുകൊണ്ട് ഏറെ വൈകാതെ വീട്ടിലേക്ക് തിരിച്ചെത്തും.പിന്നെ പുതിയൊരു ഫാമിലിയെ കിട്ടുന്നു, അവിടെ ഞാന്‍ എങ്ങനെ ആയിരിക്കും എന്നൊക്കെ ആലോചിക്കുമ്പോൾ എക്സൈറ്റ്മെന്റ് ഉണ്ടെന്നും വിവാഹത്തെ കുറിച്ച് എലീന വാചാലയാകുന്നു.

  സരോവ്‌സ്‌കി ക്രിസ്റ്റല്‍സും ബീഡ്‌സും പതിച്ച ലഹങ്ക | FilmiBeat Malayalam

  കടപ്പാട് ; മനോരമ ഓൺലൈൻ

  Read more about: alina padikkal
  English summary
  Alina Padikkal And Rohit Nair Marriage: Bigg Boss Malayalam Fame Opens Up Her Mother's Reaction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X