For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞ് ഭർത്താവ് അടിപൊളിയാണ്; പ്രണയിച്ചപ്പോഴുള്ള ആഗ്രഹം നിറവേറുന്നു, പുതിയ അതിഥി എത്തി, എലീന പറയുന്നു

  |

  അവതാരകയും ബിഗ് ബോസ് മത്സരാര്‍ഥിയുമായിരുന്ന എലീന പടിക്കല്‍ മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതയായത്. ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ രോഹിത്ത് പ്രദീപും എലീനയും വീട്ടുകാരുടെ സമ്മതത്തോട് കൂടി തന്നെ വിവാഹിതരാവുകയായിരുന്നു. ഇരുവരുടെയും പ്രണയകഥയും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള കഥകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം ഭര്‍ത്താവായ രോഹിത്തിനെ കുറിച്ചുള്ള കാര്യങ്ങളുമായി നടി വീണ്ടും എത്തിയിരിക്കുകയാണ്.

  പ്രണയിച്ച് നടന്നിരുന്ന കാലത്ത് ആഗ്രഹങ്ങളെല്ലാം രോഹിത്ത് ഇപ്പോള്‍ നിറവേറ്റി കൊണ്ടിരിക്കുകയാണെന്നാണ് ക്യൂബ് സ്‌റ്റോറീസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ എലീന പറയുന്നത്. ഭര്‍ത്താവ് എന്ന നിലയില്‍ രോഹിത്ത് ഒരേ പൊളിയാണെന്നും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നിട്ടുണ്ടെന്നുമെല്ലാം താരം വ്യക്തമാക്കുന്നു.

  കല്യാണം കഴിഞ്ഞ് കോഴിക്കോട് വന്നതോടെ ഇവിടുത്തെ മകളായി കൊണ്ടിരിക്കുകയാണ്. രോഹിത്തും ഞാനും തമ്മില്‍ ലവ് റിലേഷന്‍ ആയിരുന്നു. ഏഴ് വര്‍ഷം പ്രണയത്തിലായിരുന്നു. ഇപ്പോള്‍ അതില്‍ നിന്നും കുറച്ച് കൂടി അടിപൊളിയായി. പുറത്ത് പോകാന്‍ വീട്ടുകാരുടെ അനുവാദം ഇപ്പോള്‍ വാങ്ങേണ്ടതില്ല. ഞങ്ങള്‍ക്ക് ഒത്തിരി സ്വാതന്ത്ര്യം ലഭിച്ചു. പിന്നെ ഒന്നിച്ചിരിക്കാന്‍ ഒരുപാട് സമയം കിട്ടുന്നുണ്ട്. എപ്പോഴും കൂടെ ഉള്ളത് കൊണ്ട് മെസേജ് അയച്ച് ബുദ്ധിമുട്ടേണ്ടതില്ല, ഫോണ്‍ വിളികളും കുറഞ്ഞു. എല്ലാവരോടും എനിക്ക് പറയാനുള്ളത് ചെറിയ പ്രായത്തില്‍ തന്നെ കല്യാണം കഴിക്കുക എന്നതാണ്.

  നമുക്ക് ചേരുന്ന വ്യക്തിയാണെന്ന് മനസിലായി കഴിഞ്ഞാല്‍ സാമ്പത്തികവും ഉണ്ടെങ്കില്‍ വേഗം കല്യാണം കഴിക്കാം. ചെറുപ്പത്തിലേ ഉള്ള കല്യാണം ആണെങ്കില്‍ നമുക്ക് ആ കുടുംബം ഇങ്ങനെ വളര്‍ത്തി കൊണ്ട് വരാന്‍ പറ്റും. ഞങ്ങള്‍ രണ്ട് പേരും അത്രയ്ക്ക് പക്വത ഉള്ളവരല്ല. നിങ്ങളെ കൊണ്ട് ആവുമോന്ന് പലരും ചോദിച്ചിട്ടുണ്ട്. അതേ കുട്ടിത്തം ഞങ്ങള്‍ കൊണ്ട് നടക്കുന്നുണ്ട്. അതിനൊപ്പം പക്വതയായി കൊണ്ടിരിക്കുകയാണെന്നും എലീന പറയുന്നു. പങ്കാളി എന്ന നിലയില്‍ രോഹിത് എങ്ങനെ ഉണ്ട് എന്ന അവതാരകയുടെ ചോദ്യത്തിന് ഓഹ് അടിപൊളിയാണ്. സ്വന്തം ഭര്‍ത്താവിനെ കുറിച്ച് ഇങ്ങനെ പൊക്കി പറയാന്‍ പാടില്ല. എന്നാലും ഞാന്‍ പറയുകയാണ്.

  ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും തട്ടികൊണ്ട് പോയി വിവാഹം നടത്തി; വിധി ജീവിക്കാന്‍ പറഞ്ഞു, വിവാഹക്കഥ പറഞ്ഞ് പ്രസാദ്

  അദ്ദേഹം വളരെ മനോഹരമായ വ്യക്തിയാണ്. നമ്മള്‍ ഓരോരുത്തര്‍ക്കും ഓരോന്ന് പറയാന്‍ ഉണ്ടാവും. എന്നെ സംബന്ധിച്ചിടത്തോളം രോഹിത്ത് അടിപൊളിയാണ്. ഭര്‍ത്താവ് എന്ന നിലയില്‍ പൊളിയാണ്. ഇങ്ങനെ ഒക്കെ ആവുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. പെട്ടെന്നൊരു സുപ്രഭാതത്തില്‍ കുറച്ച് കൂടി മെച്ച്യൂഡ് ആയി. സ്‌നേഹിച്ച സമയത്ത് എന്തൊക്കെയാണോ പറഞ്ഞിട്ടുള്ളത്, അതൊക്കെ ഇപ്പോള്‍ പാലിച്ച് കൊണ്ടേ ഇരിക്കുകയാണ്. ആ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. തിരിച്ച് എന്നെ കുറിച്ച് ചോദിക്കാത്തത് നന്നായി.

  ഇവനെ വേണ്ടെന്ന് ചിലർക്ക് തോന്നിയാൽ പിന്നെ വിളിക്കില്ല; കലാ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഉല്ലാസ് പന്തളം

  എലീനയുടെയും രോഹിത്തിന്റെയും ഇടയില്‍ പുതിയൊരു അതിഥി വന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഇങ്ങനെയാവും വാര്‍ത്തകള്‍ പോവുന്നത്. എന്തായാലും ഒരു കുഞ്ഞുവാവയാണ് വന്നിരിക്കുന്നത്. ഓരോ കാര്യങ്ങള്‍ പഠിക്കണമല്ലോ. അങ്ങനെ ഒരു സൈബീരിയന്‍ ഹസ്‌കിനെ എനിക്ക് സമ്മാനിച്ചു. ഷാഡോ എന്നാണ് പേരിട്ടത്. രോഹിത്ത് തന്നെയാണ് ആ പേര് നല്‍കിയത്. രോഹിത്തിന്റെ മാതാപിതാക്കള്‍ക്ക് പെറ്റ്‌സിനോട് വലിയ താല്‍പര്യമില്ലായിരുന്നു. പക്ഷേ ഷാഡോയെ വാങ്ങിയതിന് ശേഷം രോഹിത്തിന്റെ അമ്മയും അച്ഛനും അമ്മയ്ക്ക് ഇപ്പോള്‍ ഞങ്ങളെ വേണ്ട. അവന്റെ പുറകേയാണ് അവരെന്നും എലീന വ്യക്തമാക്കുന്നു.

  Read more about: alina padikkal
  English summary
  Alina Padikkal Opens Up About Hubby Rohit After Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X