ആര്യയുടെ വീട്ടില്‍ എലീനയും പ്രദീപും സുരേഷ് കൃഷ്ണനും! ബിഗ് ബോസിന് ശേഷമുള്ള കൂടിക്കാഴ്ചയാണ്!

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നാണ് ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചത്. മോഹന്‍ലാല്‍ നേരിട്ടെത്തിയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. 75ാമത്തെ എപ്പിസോഡിലെത്തി നില്‍ക്കുന്നതിനിടയിലായിരുന്നു പരിപാടി അവസാനിപ്പിച്ചത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന താരങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. പുറത്തെ സാഹചര്യങ്ങള്‍ എങ്ങനെയാണെന്നറിയാത്തതിന്റെ ആശങ്കയായിരുന്നു മത്സരാര്‍ത്ഥികളില്‍ കണ്ടത്. ബിഗ് ബോസില്‍ നിന്നെത്തിയതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരങ്ങളെത്തുന്നുണ്ട്.

നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷം പ്രിയപ്പെട്ടവരെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആര്യ ഇപ്പോള്‍. പ്രദീപ് ചന്ദ്രന്‍, സുരേഷ് കൃഷ്ണന്‍, എലീന പടിക്കല്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. അതീവ സന്തോഷത്തോടെയാണ് ഇവരെല്ലാം ചിത്രത്തിന് പോസ് ചെയ്തത്. ആര്യയുടെ മകളായ റോയയും ചിത്രത്തിലുണ്ടായിരുന്നു. കുടുംബത്തെ കാണുമ്പോഴാണ് സന്തോഷം തോന്നുന്നത്. ഏറ്റവും പ്രിയപ്പെട്ടയാള്‍ക്കാരെ നാളുകള്‍ക്ക് ശേഷമായാണ് കണ്ടത്. കുടുംബത്തിലെ മറ്റുള്ള അംഗങ്ങളെ മിസ്സ് ചെയ്യുന്നുണ്ടെന്നും ആര്യ കുറിച്ചിരുന്നു.

ആര്യയുടെ വീട്ടില്‍

ആര്യയുടെ വീട്ടില്‍

ബിഗ് ബോസ് അവസാനിപ്പിച്ചതിന് പിന്നാലെയായി താരങ്ങള്‍ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. ബിഗ് ബോസില്‍ നിന്നും വന്നതിനാല്‍ ക്വാറന്റൈന്‍ പ്രശ്‌നമായി തോന്നുന്നിലെന്ന് പല താരങ്ങളും പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷം ചെയ്യേണ്ട കാര്യങ്ങളും പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും എല്ലാം മാറ്റിവെക്കുകയായിരുന്നു ഇവരെല്ലാം. ലോക് ഡൗണ്‍ നാലാം ഘട്ടം പ്രഖ്യാപിച്ചത് അടുത്തിടെയായിരുന്നു. ബിഗ് ബോസിലെ ആ സൗഹൃദം പുതുക്കുന്നതിനായി എലീനയും സുരേഷ് കൃഷ്ണനും പ്രദീപ് ചന്ദ്രനും ആര്യയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു.

ഫുക്രു എവിടെ?

ഫുക്രു എവിടെ?

തിരുവനന്തപുരത്തുള്ളവരെല്ലാം ഒരുമിച്ചുള്ള ഫോട്ടോ കണ്ടപ്പോള്‍ ഫുക്രു എവിടെയെന്നായിരുന്നു ആരാധകരുടെ ചോദ്യം. അര്‍ജുന്‍ റോസ്റ്റ് ചെയ്തുകൊന്നുവെന്നുള്ള മറുപടികളും പോസ്റ്റിന് കീഴിലുണ്ട്. അര്‍ജുനെ ട്രോളി എത്തിയ ഫുക്രുവിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എലീനയും ആര്യയുമായി അടുത്ത സൗഹൃദത്തിലാണ് ഫുക്രു. ബിഗ് ബോസിന് ശേഷം ഒരുമിച്ചായിരുന്നു ഇവര്‍ തിരിച്ചുവന്നത്. ഇടയ്ക്ക് കാണാനെത്തുമെന്ന് പറഞ്ഞായിരുന്നു പിരിഞ്ഞതെങ്കിലും ലോക് ഡൗണില്‍ വീട്ടില്‍ കുരുങ്ങുകയായിരുന്നു ഇവരെല്ലാം.

കാത്തിരിക്കുകയാണെന്ന് സംഗീത

കാത്തിരിക്കുകയാണെന്ന് സംഗീത

രഘുവിന്റെ ഭാര്യയായ സംഗീതയും പോസ്റ്റിന് കീഴില്‍ കമന്റുമായെത്തിയിരുന്നു. അടിപൊളിയെന്നായിരുന്നു സംഗീത പറഞ്ഞത്. ബിഗ് ബോസ് കുടുംബത്തിലെ എല്ലാവരേയും കാണാനായി കാത്തിരിക്കുകയാണെന്നും അതില്‍ നിങ്ങളുമുണ്ടെന്നുമായിരുന്നു ആര്യ പറഞ്ഞത്. ഞാനും ദിവസങ്ങളെണ്ണിത്തുടങ്ങിയെന്നായിരുന്നു സംഗീതയുടെ മറുപടി.

സുജോയുടെ കമന്റ്

സുജോയുടെ കമന്റ്

സുജോ മാത്യുവായിരുന്നു ആദ്യം പോസ്റ്റിന് കീഴില്‍ കമന്റുമായെത്തിയത്. തുടക്കം മുതലേ തന്നെ ആര്യയുമായി സൗഹൃദത്തിലായിരുന്നു സുജോ. ഇടയ്ക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും അത് രമ്യമായി പരിഹരിച്ചിരുന്നു ഇരുവരും. സോഷ്യല്‍മീഡിയയിലൂടെ ഇവരെല്ലാം വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. സഞ്ജനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും സുജോ എത്തിയിരുന്നു.

നിയമങ്ങള്‍ ബാധകമല്ലേ?

നിയമങ്ങള്‍ ബാധകമല്ലേ?

അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന ബിഗ് ബോസ് താരങ്ങളുടെ പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. നിങ്ങള്‍ക്ക് മാസ്‌ക്കൊന്നും ബാധകമല്ലേയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ഫോട്ടോ എടുക്കാന്‍ വേണ്ടിയാണ് മാസ്‌ക് റിമൂവ് ചെയ്തതെന്ന്. ആ സമയം മതി അസുഖം വ്യാപിക്കാന്‍. അത് പോലെ ഞങ്ങളാരും നിങ്ങളോട് ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യാന്‍ പറഞ്ഞില്ലല്ലോയെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Recommended Video

രജിത്തിനെ പുറത്താക്കിയത് ഇവരെന്ന് ശ്രീകാന്ത് മുരളി | Oneindia Malayalam
 വിമര്‍ശനങ്ങളും

വിമര്‍ശനങ്ങളും

ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യ. ശക്തമായ പിന്തുണ ലഭിക്കുന്നതിനൊപ്പം തന്നെ കടുത്ത വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. ആര്യയെ രാജവെമ്പാലയായാണ് ചിലര്‍ വിശേഷിപ്പിച്ചത്. മകളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ മോശം കമന്റുകള്‍ വരുന്നത് പതിവായതോടെയായിരുന്നു ആര്യ സൈബര്‍ സെല്ലിന് പരാതി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X