കഴിഞ്ഞ തവണ ബിഗ് ബോസിന് സംഭവിച്ചത് ഇതാണ്; മത്സരാര്‍ഥികള്‍ ആരൊക്കെയായിരിക്കുമെന്ന ചോദ്യത്തിന് എലീന പറയുന്നു

ബിഗ് ബോസ് മത്സരാര്‍ഥിയും അവതാരകയുമായ എലീന പടിക്കല്‍ ഈ വര്‍ഷം വിവാഹിതയാവാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണ്. ഏറെ കാലമായി കൊണ്ട് നടന്ന പ്രണയം ബിഗ് ബോസ് കാരണമാണ് സഫലമായത്. അടുത്തിടെ വിവാഹനിശ്ചയം നടത്തിയതിന് പിന്നാലെയാണ് പ്രണയത്തെ കുറിച്ച് എലീന കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

ഇപ്പോഴിതാ പുതിയ ബിഗ് ബോസിലേക്ക് ആരൊക്കെ ഉണ്ടാവുമെന്ന ചോദ്യത്തിന് കാരണം സഹിതം മറുപടി പറഞ്ഞിരിക്കുകയാണ് എലീന. യുവാക്കളെ കൂടുതലായും മത്സരത്തില്‍ പങ്കെടുപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നു.

 ബിഗ് ബോസ് താരങ്ങളെ കുറിച്ച് എലീന

ഷംന ഖാസിം, അനുമോള്‍, മണിക്കുട്ടന്‍, കനി കുസൃതി, മൈഥിലി, സാധിക, ഹേമന്ത്, ടിക് ടോക് താരങ്ങള്‍, പ്രമുഖര്‍ ആയ ഏതെങ്കിലും കപ്പിള്‍സ് ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്ന് ആരെങ്കിലുമൊകെക ഉണ്ടാകണം എന്നാണ് എനിക്ക് പറയാനുള്ളത്. എനിക്ക് ആദ്യമേ തന്നെ പറയാനുള്ളവരുടെ പേര് ഇതൊക്കെയാണ്. ബിഗ് ബോസ് പോലൊരു വലിയ റിയാലിറ്റി ഷോയില്‍ വന്ന് വെറുതെ ഒരു സംഭാഷണങ്ങള്‍ പറയുകയല്ല വേണ്ടത്. അതിന്റെ ഉള്ളില്‍ ഒരുപാട് ഫിസിക്കല്‍ ആക്റ്റിവിറ്റിസും ഒരുപാട് ടാസ്‌കുകളും ചെയ്യാനുണ്ട്. അതുകൊണ്ട് നല്ല ഹെല്‍ത്തി ആയിട്ടും സ്റ്റാമിന ഉള്ള യുവാക്കളെ ഉള്‍പ്പെടുത്തുന്നതാകും നല്ലതെന്നാണ് എന്റെ അഭിപ്രായം.

ബിഗ് ബോസ് താരങ്ങളെ കുറിച്ച് എലീന

ഓരോ ഫീല്‍ഡില്‍ നിന്നും ഓരോ ആളുകളെ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. അപ്പോഴാണ് വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വരികയുള്ളു. നല്ലൊരു ടോക് നടക്കാനുള്ള സാധ്യത ഇതിലൂടെ കാണുന്നുണ്ട്. കഴിഞ്ഞ തവണ എന്താണ് പറ്റിയതെന്ന് പറഞ്ഞാല്‍, ഒരേ പോലെ ഫിലിം ഫീല്‍ഡില്‍ നിന്നും, അല്ലെങ്കില്‍ ഒരേ മേഖലയില്‍ നിന്നും ആളുകള്‍ ഒരുമിച്ചു വന്ന സീന്‍ ആണ് നടന്നത്. അതുകൊണ്ട് ആക്ടിവിസ്റ്റ്‌സ്, സിനിമ, സീരിയല്‍ താരങ്ങള്‍, അല്ലെങ്കില്‍ മോഡലിംഗ് ഫീല്‍ഡ് അങ്ങനെ വ്യത്യസ്ത മേഖലയില്‍ നിന്നും ഉള്‍പ്പെടുത്തിയാല്‍ നന്നാകുമെന്ന് തോന്നുന്നു.

ബിഗ് ബോസ് താരങ്ങളെ കുറിച്ച് എലീന

ഞാന്‍ ആദ്യം ലിസ്റ്റിട്ട ആളുകള്‍ പല മേഖലയില്‍ നിന്നുള്ളവരാണ്. അതിപ്പോള്‍ സ്വഭാവം കൊണ്ട് നോക്കുകയാണെങ്കില്‍ അനുമോള്‍ എപ്പോഴും ഹാപ്പി ആയിട്ടാണ് കണ്ടിട്ടുള്ളത്, കനി ചേച്ചി വളരെ ബോള്‍ഡായ ഒരു സ്ത്രീ. മൈഥിലി വളരെ സൈലന്റ് ആയിട്ടാണ് കണ്ടിട്ടുള്ളത്. ഷംന വളരെ ബോള്‍ഡാണ് ഒപ്പം ക്യൂട്ടും. സാധിക ചേച്ചി, രഹ്ന ഫാത്തിമ, ഇവരെ കഴിഞ്ഞ സീസണില്‍ തന്നെ കാണണം എന്ന് ആഗ്രഹിച്ചവര്‍ ആണ്. പുരുഷന്മാരെ നോക്കുമ്പോള്‍ നടന്‍ മണിക്കുട്ടന്‍, ഹേമന്ത് മേനോന്‍, കസ്തൂരിമാന്‍ ഫെയിം റമീസ് രാജ. റമീസ് പവനെപോലെ ഒക്കെ തന്നെ വളരെ അഗ്രിസ്സീവ് ആകും എന്നാണ് എനിക്ക് തോന്നുന്നത്.

 ബിഗ് ബോസ് താരങ്ങളെ കുറിച്ച് എലീന

ഇവരുടെ ഒക്കെ കൂടെ ഉള്‍പ്പെടുത്താവുന്ന ആളാണ് നവീന്‍ അറയ്ക്കല്‍, സീത ഫെയിം ഷാനവാസ് ചേട്ടന്‍ അങ്ങനെ ഒരുപാട് പേരുണ്ട്. പിന്നെ യുവതാരങ്ങലുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ടിക് ടോക് താരം അഖില്‍ സിജെ, ഡെവിള്‍ കുഞ്ചു. ഹെലന്‍ ഓഫ് സ്പാര്‍ട്ട, ഇവരൊക്കെ നല്ല മത്സരാര്‍ഥികള്‍ ആയിരിക്കും. ട്രാന്‍സ്‌ജെന്‍ഡറില്‍ നിന്നുള്ള ഒരാള്‍, അല്ലെങ്കില്‍ ഗേ പാര്‍ട്ണേഴ്സ്, അല്ലെങ്കില്‍ അടുത്തിടെ ഫോട്ടോഷൂട്ട് വഴി വൈറല്‍ ആയ ദമ്പതികള്‍ അങ്ങനെ ആരെങ്കിലും ഒക്കെ ഉള്‍പ്പെടുത്തിയാല്‍ നല്ലതാണെന്നും എനിക്ക് അഭിപ്രായമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X