വീട്ടുകാരുടെ സമ്മതം കിട്ടിയപ്പോള്‍ നിശ്ചയം പെട്ടെന്ന് നടത്തുകയായിരുന്നു, തുറന്നുപറഞ്ഞ് എലീന പടിക്കല്‍

By Midhun Raj

നടിയും അവതാരകയായുമായ എലീന പടിക്കലിന്‌റെ വിവാഹ നിശ്ചയം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കാമുകന്‍ രോഹിത്ത് പ്രദീപുമായുളള നടിയുടെ എന്‍ഗേജ്‌മെന്‌റ് നടന്നത്. ബാംഗ്ലൂരില്‍ പഠിക്കുന്ന സമയത്തായിരുന്നു രോഹിത്തുമായി എലീന പ്രണയത്തിലായത്. അതേസമയം ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വീട്ടുകാരുടെ സമ്മതം കിട്ടിയപ്പോള്‍ നിശ്ചയം അങ്ങ് നടത്തുകയായിരുന്നു നടി പറഞ്ഞിരുന്നു.

 alinapadikal-rohitpradeep

ഞങ്ങള്‍ കുറച്ചുകൂടെ പക്വതയില്‍ എത്തിയ ശേഷം പ്രണയം പുറത്തുപറയാം എന്നാണ് കരുതിയത്. അച്ഛനും അമ്മയും എനിക്ക് എല്ലാ കാര്യത്തിലും വലിയ പിന്തുണ തരാറുണ്ട്. എന്നാല്‍ പ്രണയത്തിന്‌റെ കാര്യത്തില്‍ മാത്രം നോ എന്നായിരുന്നു അവരുടെ പ്രതികരണം, എലീന പറയുന്നു. അവരുടെ യെസ് കിട്ടിയാല്‍ വിവാഹ നിശ്ചയം നടത്താം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. അങ്ങനെ അച്ഛനെയും അമ്മയെയും പറഞ്ഞ് സമ്മതിപ്പിച്ച് ഒരു വിധം ഒകെയാക്കിയപ്പോള്‍ വിവാഹ നിശ്ചയം പെട്ടെന്ന് അങ്ങ് നടത്തി.

എന്നെ കുറിച്ച് മുന്‍പ് രോഹിത്തിന് കൂടുതല്‍ ഒന്നും അറിയില്ലായിരുന്നു. ഷോ ആങ്കര്‍ ചെയ്യുന്ന ഒരു പെണ്‍കുട്ടി. ഒരു സുഹൃത്തിന്‌റെ ഡിസ്‌പ്ലേ പിക്ചറില്‍ എന്നെ കണ്ടതിന് ശേഷമാണ് ആദ്യമായി സംസാരിക്കാന്‍ വന്നത്. അന്ന് എന്നോട് സംസാരിച്ചപ്പോള്‍ ജെനുവിന്‍ ആണെന്ന് തോന്നി എന്നാണ് പറഞ്ഞത്. ഒരു ദിവസം കൊണ്ട് ആളുകളെ എങ്ങനെയാണ് മനസിലാക്കാന്‍ പറ്റുന്നത് എന്ന് ചോദിച്ചപ്പോള്‍ ഡ്രസിങ്, മാനറിസം, സ്‌റ്റൈല്‍ തുടങ്ങിയ കാര്യങ്ങളൊക്കെ നോക്കി ഒരാളെ മനസിലാക്കാം എന്ന് രോഹിത്ത് പറഞ്ഞു.

അനന്യ പാണ്ഡെയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

കല്യാണത്തിന്‌റെ ഡേറ്റ് ഒകെ കണ്ടതാണ്. നല്ല രീതിയില്‍ വിവാഹം നടത്തണം എന്നായിരുന്നു തീരുമാനം. എന്നാല്‍ അപ്പോഴേക്കും കല്യാണത്തിന് 50 പേര്‍ മതി എന്ന മുഖ്യമന്ത്രിയുടെ അറിയിപ്പ് വന്നു. എന്തായാലും നിശ്ചയിച്ച തിയ്യതിയില്‍ തന്നെ വിവാഹം നടത്താനാണ് തീരുമാനം. പക്ഷേ ആ ഡേറ്റ് ഇതുവരെ ഔദ്യോഗികമായി ഞങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആഗസ്റ്റില്‍ കോഴിക്കോട് വെച്ചായിരിക്കും വിവാഹം, അഭിമുഖത്തില്‍ എലീന പറഞ്ഞു.

Read more about: alina padikkal bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X