For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മെഹന്ദി ദിനത്തിൽ 'പരം സുന്ദരി'യ്ക്ക് ചുവട് വെച്ച് എലീന പടിക്കൽ, ചിത്രങ്ങൾ വൈറലാവുന്നു...

  |

  അഭിനേത്രി അവതാരക എന്നിങ്ങനെ മിനിസ്ക്രീനിൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മറിയ താരമാണ് എലീന പടിക്കൽ. അവതാരകയായ എലീന ഭാര്യ എന്ന പരമ്പരയിലൂടെയാണ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും മികച്ച പ്രേക്ഷ സ്വീകാര്യത നേടാൻ നടിക്ക് കഴിഞ്ഞിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 2 ലെ മത്സരാർത്ഥിയുമായിരുന്നു എലീന. സീസൺ 2 അവസാനിപ്പിക്കും വരെ താരം ഷോയിൽ ഉണ്ടായിരുന്നു. മികച്ച മത്സരാർഥിയായിരുന്നു താരം. പ്രേക്ഷക പിന്തുണയും ഉണ്ടായിരുന്നു.

  alina

  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് എലീനയുടെ മെഹന്തി ചിത്രങ്ങളാണ്. നട തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും നടി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. മെഹന്തി 2k 21 എന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പർപ്പിള്‍ നിറത്തിലുള്ള ലെഹങ്കയാണ് എലീന ധരിച്ചിരിക്കുന്നത്.

  പരസ്പരം പറയാതെ പ്രണയിച്ചു, എല്ലാം മനസ്സിലാക്കുന്ന കൂട്ടുകാരി, നിവിൻ-റിന്ന പ്രണയകഥ

  താൻസ് കൗച്ചറാണ് എലീനയുടെ മെഹന്തി ദിനത്തിലെ ലെഹങ്ക ഡിസൈൻ ചെയ്തിരിക്കുന്നത്.. പർപ്പിൾ നിറത്തിന്റെ പ്രൗഢിക്കൊപ്പം എംബ്രോയ്ഡറിയുടെ മനോഹാരിത ലെഹങ്കയെ ആകർഷകമാക്കുന്നു. വസ്ത്രത്തിന് അനിയോജ്യമായ ആഭരണമാണ് എലീന തിരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ചോക്കർ സെറ്റും കമ്മലും നെറ്റിച്ചുട്ടിയുമാണ് ലെഹങ്കയ്ക്കൊപ്പം അണിഞ്ഞിരിക്കുന്നത്. ചുണ്ടുകളും കണ്ണുകളും ഹൈലൈറ്റ് ചെയ്തുള്ള മേക്കപ്പാണ് ഇട്ടിരിക്കുന്നത്. സിമ്പിൾ മേക്കപ്പായിരുന്നു. അലീന ജോസഫ് ആണ് നടിയെ മെഹന്തിക്കായി തയ്യാറാക്കിയത്. . സഫ്‌വാനയാണ് മൈലാഞ്ചി അണിയിച്ചത്. പേഴ്സനൽ സ്റ്റൈലിസ്റ്റ് നിതിൻ സുരേഷ് ആണ് എലീനയുടെ സ്റ്റൈലിസ്റ്റ്. മൈലാഞ്ചി ഇടുന്നതും മെഹന്ദിക്കായി ഒരുങ്ങുന്നതും എലീന ഇൻസ്റ്റഗ്രാം സ്റ്റോറിയായും പങ്കുവെച്ചിരുന്നു.

  വേദികയെ പിടിച്ചുമാറ്റി സിദ്ധുവിനൊപ്പം ഡാൻസ് ചെയ്ത് സൂര്യ, ഉടൻ അവിടെ എത്തി ഋഷി....


  എലീനയ്ക്ക് ആശംസക നേർന്ന് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് എലീനയും രോഹിതും വിവാഹിതരാവുന്നത്. രോഹിത്തിന്റെ സ്വദേശമായ കോഴിക്കോട് വച്ചാണ് ചടങ്ങുകൾ നടക്കുന്നത്.

  വിവാഹത്തിന് വളരെ സിമ്പിളായിട്ടുള്ള ഹിന്ദു വെഡ്ഡിങ് സാരി ആണ് താരം ധരിക്കുന്നത് സുഹൃത്താണ് എലീനയ്ക്ക് വേണ്ടി സ്പെഷ്യൽ സാരി ഒരുക്കിയിരിക്കുന്നത്. കൂടാതെ വിവാഹ സാരിയിൽ ഒരു സർപ്രൈസും താരത്തിന് വേണ്ടി ഒരുക്കിയിട്ടുണ്ട്. അമ്മയും അച്ഛനുമാണ് സാരിയിലൂടെ ഒരു സർപ്രൈസ സന്ദേശം മകൾക്ക് നൽകുക. രോഹിത്തിന്റേയും എലീനയുടേയും പേരിന്റെ ആദ്യത്തെ അക്ഷരങ്ങൾ ഉപയോഗിച്ചാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.

  ഹിന്ദു-ക്രിസ്ത്യൻ ആചാരങ്ങൾ ഉൾപ്പെടുത്തി, വളരെ ലളിതമായിട്ടാകും വിവാഹം നടക്കുക. ക്രിസ്ത്യൻ വെഡ്ഡിങ് ലുക്കിലാണ് റിസപ്ഷന് എത്തുക. ഷാംപെയ്ൻ നിറത്തിലുള്ള ഗൗൺ ആണ് വേഷം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, വളരെ അടുത്ത ആളുകൾ മാത്രമേ വിവാഹത്തിന് പങ്കെടുക്കുകയുളള എന്ന് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷ ഒന്നും ഇല്ലായിരുന്നെന്നും ആഡംബരങ്ങളോടൊന്നും വലിയ താൽപര്യമില്ലെന്നും താരം പറഞ്ഞിരുന്നു . ആഗസ്റ്റോടെ കൊവിഡ് പ്രതിസന്ധികൾ മാറുമെന്നാണ് വിചാരിച്ചാണ് വാഹം ആഗസ്റ്റ് 30 ലേയ്ക്ക് തീരുമാനിക്കുന്നതെന്നും അഭിമുഖത്തിൽ എലീന പറഞ്ഞിരുന്നു .

  വിവാഹത്തിന് ശേഷമുള്ള താരങ്ങളുടെ പദ്ധതികളെ കുറിച്ചും ടൈംസ് ഓഫ് ഇന്ത്യയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ''പ്രണയിച്ചാണ് വിവാഹം കഴിക്കുന്നതെങ്കുലും സാധാരണ കമിതാക്കളെ പോലെ സഞ്ചരിക്കാൻ കഴിഞ്ഞിട്ടില്ല. അത്തരത്തിലുള്ള ഞങ്ങളുടെ ആഗ്രഹങ്ങളൊക്കെ സഫലമാക്കാൻ കാത്തിരിക്കുകയാണെന്നാണ് എലീന പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ യാത്രകളെ ഒരുപാട് ഇഷ്ടടപ്പെടുന്നവരാണ് ഞങ്ങൾ. അതു കൊണ്ട് തന്നെ ആദ്യത്തെ പ്ലാൻ യാത്ര ചെയ്യുകയാണെന്നും എലീന പറഞ്ഞിരുന്നു ജനുവരിയിലായിരുന്നു എലീനയുടേയും റോഹിത്തിന്റേയും വിവാഹനിശ്ചയം നടന്നത്. ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.

  ചിത്രം; കടപ്പാട്, എലീന ഇൻസ്റ്റഗ്രാം

  സരോവ്‌സ്‌കി ക്രിസ്റ്റല്‍സും ബീഡ്‌സും പതിച്ച ലഹങ്ക | FilmiBeat Malayalam

  വീഡിയോ കണാം

  Read more about: alina padikkal
  English summary
  Alina Padikkal -Rohit Marriage: Alina Preparing For Her Mehendi Ceremony, Video Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X