ബിഗ് ബോസ് ആദ്യഭാഗത്തില്‍ വിളിച്ചു! പങ്കെടുക്കാനായില്ല! വെളിപ്പെടുത്തലുമായി എലീന പടിക്കല്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകരെല്ലാം വിടാതെ പിന്തുടരുകയാണ് ബിഗ് ബോസ്. വ്യത്യസ്തമായ സംഭവങ്ങളുമായാണ് ഓരോ ദിവസവും പരിപാടി എത്തുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ എലീന പടിക്കലും പരിപാടിയില്‍ മാറ്റുരയ്ക്കുന്നുണ്ട്. അവസാനനിമിഷമായിരുന്നു താരവും ഈ പരിപാടിയിലേക്ക് എത്തുന്നുണ്ടെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നത്. അവതാരകയായി മാത്രമല്ല അഭിനേത്രിയായും എലീന എത്തിയിരുന്നു. ഭാര്യയെന്ന പരമ്പരയില്‍ നയനയെന്ന വില്ലത്തിയായി മികച്ച പ്രകടനമായിരുന്നു എലീന പുറത്തെടുത്തത്. ബിഗ് ബോസ് ആദ്യത്തെ സീസണില്‍ പങ്കെടുക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും അടുത്ത ഭാഗം വരുമ്പോള്‍ പോവണമെന്ന് ആഗ്രഹിച്ചിരുന്നതായും താരം പറയുന്നു.

ജീവിതത്തില്‍ കിട്ടാവുന്ന മികച്ച അനുഭവങ്ങളിലൊന്നാണ് അതെന്നും എന്തായാലും പോവണമെന്നും അന്നേ തീരുമാനിച്ചിരുന്നു. രണ്ടാമത്തെ സീസണില്‍ നിന്നും കോള്‍ വന്നപ്പോള്‍ ആദ്യം സ്റ്റക്കായി. സീസണ്‍ വണ്ണിലായിരുന്നു അടുത്ത സുഹൃത്തുക്കളെല്ലാമുണ്ടായിരുന്നത്. സീസണ്‍ 2 എങ്ങനെയായിരിക്കുമെന്നോ ആരൊക്കെയായിരിക്കും ഉണ്ടാവുന്നതെന്നോ അറിയില്ല. കുറേ ആലോചിച്ചതിന് ശേഷമാണ് ഇതേക്കുറിച്ച് തീരുമാനിച്ചത്. രക്ഷിതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളുമായും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളോടാണ് ഇതേക്കുറിച്ച് പറഞ്ഞത്.

Alina Padikkal

Recommended Video

Bigg Boss Malayalam Season 2 Day 3 Review | Filmibeat Malayalam

ശരിക്കും മിസ്സ് ചെയ്യാന്‍ പോവുന്നത് അച്ഛനേയും അമ്മയേയുമാണ്. അവരെ മാത്രമല്ല സുഹൃത്തുക്കളുടെ ഒരു ലിസ്റ്റ് തന്നെയുണ്ട്. അവരേയും മിസ്സ് ചെയ്യു. ഷൂട്ട് കഴിഞ്ഞതിന് പിന്നാലെയായി ബാംഗ്ലുരിലേക്ക് പോവുക, സുഹൃത്തുക്കള്‍ക്കൊപ്പം എന്‍ജോയ് ചെയ്യുക, ഇതാണ് പരിപാടി, അതൊക്കെ മിസ്സ് ചെയ്യുമെന്നും എലീന പറഞ്ഞിരുന്നു. തമാശയും പാട്ടുമൊക്കെയായി മുന്നേറുകയാണ് ബിഗ് ബോസ്. പ്രധാനപ്പെട്ട ടാസ്‌ക്കുകളോ ട്വിസ്റ്റുകളോയൊന്നും ഇതുവരെ വന്നിട്ടില്ല. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X