എലീനയ്‌ക്കൊപ്പം രേഷ്മയും ജസ്ലയും സാന്‍ഡ്രയും! ബിഗ് ബോസിന് ശേഷം ഇവരിങ്ങനെയാണ്!

ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചത് അടുത്തിടെയായിരുന്നു. 74ാമത്തെ എപ്പിസോഡിലായിരുന്നു പരിപാടിക്ക് താഴിട്ടത്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതിനാല്‍ ബിഗ് ബോസിന്റെ ഷൂട്ട് നിര്‍ത്തിവെക്കുകയാണെന്നും ഷോ അവസാനിപ്പിക്കുകയാണെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മത്സരാര്‍ത്ഥികളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് നിര്‍മ്മാതാക്കളും വ്യക്തമാക്കിയിരുന്നു. ഇതുവരെയെത്തിയ എല്ലാവരേയും വിജയികളായി പ്രഖ്യാപിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഷോ അവസാനിപ്പിച്ചുവെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഇപ്പോഴും ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നിരവധി താരങ്ങളാണ് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും ശ്രദ്ധേയമാവുന്നത്. സ്‌ക്രീനില്‍ ബദ്ധശത്രുക്കളെപ്പോലെ പെരുമാറിയവരും മുട്ടന്‍വഴക്കിട്ടവരുമെല്ലാം ഇപ്പോള്‍ സുഹൃത്തുക്കളാണ്. അവിടെ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് തന്നെ കാര്യങ്ങളെല്ലാം പറഞ്ഞ് തീര്‍ത്തിരുന്നുവെന്നും കൂടുതല്‍ പേരും പറഞ്ഞിരുന്നു. സാന്‍ഡ്ര, ജസ്ല, രേഷ്മ , എലീന ഇവരെല്ലാം വീഡിയോ കോള്‍ ചെയ്തിരുന്നു കഴിഞ്ഞ ദിവസം. സ്റ്റാറ്റസിലൂടെയായിരുന്നു ഇവര്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

വീഡിയോകോളുമായി താരങ്ങള്‍

വീഡിയോകോളുമായി താരങ്ങള്‍

ബിഗ് ബോസ് പുന:സംപ്രേഷണ എപ്പിസോഡുകള്‍ കാണാറുണ്ട് തങ്ങളെന്ന് വ്യക്തമാക്കിയും താരങ്ങളെത്തിയിരുന്നു. അവിടെ സംഭവിച്ച കാര്യങ്ങളുടെ വളരെ ചെറിയ ഭാഗം മാത്രമാണ് പ്രേക്ഷകര്‍ കണ്ടതെന്നും പലരും പറഞ്ഞിരുന്നു. ആര്യയും രജിത്തും ദയയും സാന്‍ഡ്രയുമൊക്കെ ഇത്തരത്തിലുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. ഇതിനിടയിലാണ് ബിഗ് ബോസിലെ സൗഹൃദം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്ന് വ്യക്തമാക്കി എലീനയെത്തിയത്. ജസ്ലയേയും സാന്‍ഡ്രയേയും ഫുക്രുവിനേയും രേഷ്മയേയും വിളിച്ചതിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട് എലീന.

സാന്‍ഡ്രയും ജസ്ലയും

സാന്‍ഡ്രയും ജസ്ലയും

അടുത്ത സുഹൃത്തുക്കളായിരുന്നു സാന്‍ഡ്രയും ജസ്ലയും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ജസ്ല ബിഗ് ബോസിലേക്ക് എത്തിയത്. ഇടയ്ക്ക് വഴക്കൊക്കെ ഉണ്ടാക്കിയിരുന്നുവെങ്കിലും പിന്നീട് എല്ലാവരുമായി സൗഹൃദത്തിലാവുകയായിരുന്നു താരം. ജസ്ലയുമായി പ്രത്യേകമായരു അടുപ്പമുണ്ട് തനിക്കെന്ന് സാന്‍ഡ്ര പറഞ്ഞിരുന്നു. മറ്റുള്ളവരെക്കുറിച്ചും ഗെയിം പ്ലാനുകളെക്കുറിച്ചും മറ്റുമൊക്കെ തങ്ങള്‍ ഇരുവരും സംസാരിക്കാറുണ്ടെന്നും സാന്‍ഡ്ര പറഞ്ഞിരുന്നു. ജസ്ല പോയപ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടം സാന്‍ഡ്രയ്ക്കായിരുന്നു.

രേഷ്മയുമായുള്ള സൗഹൃദം

രേഷ്മയുമായുള്ള സൗഹൃദം

രേഷ്മയുമായി അടുത്ത സൗഹൃദത്തിലായിരുന്നു എലീന. മോഡലിംഗില്‍ സജീവമായ രേഷ്മയെക്കുറിച്ച് കൂടുതല്‍ പേരും മനസ്സിലാക്കിയത് ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമായിരുന്നു. സ്‌കൂള്‍ ടാസ്‌ക്കിലെ അപ്രതീക്ഷിത സംഭവങ്ങളെത്തുടര്‍ന്നായിരുന്നു രേഷ്മയും പുറത്തേക്ക് പോയത്. ഇതിന് പിന്നാലെയായാണ് പരിപാടി അവസാനിപ്പിക്കുകയാണെന്നുള്ള വിവരവും എത്തിയത്. രേഷ്മയും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തുന്നുണ്ട്.

ഫുക്രുവുമുണ്ട്

ഫുക്രുവുമുണ്ട്

എല്ലാമെല്ലാമായ സുഹൃത്ത് ഫുക്രുവിനെയും എലീന വിളിച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആ കോളിലെ മൂന്നാമത്തെയാളുടെ മുഖം വ്യക്തമാക്കിയിരുന്നില്ല. അത് ആരാണെന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. താന്‍ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് നേരത്തെ എലീന പറഞ്ഞിരുന്നു. അദ്ദേഹമാണോ കോളിലെന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍.

Recommended Video

പരീക്കുട്ടി ആര്യയെ പറ്റി പറയുന്നത് കേട്ടോ | FilmiBeat Malayalam
മേക്കപ്പില്ലാത്ത ചിത്രം

മേക്കപ്പില്ലാത്ത ചിത്രം

മേക്കപ്പില്ലാത്ത ചിത്രം പങ്കുവെച്ചും എലീന എത്തിയിരുന്നു. സിംപിള്‍ എന്ന ക്യാപ്ഷനുമായാണ് ചിത്രം പോസ്റ്റ് ചെയ്തത്. മേക്കപ്പിട്ടിട്ടില്ലെന്നും താരം കുറിച്ചിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. ശരിക്കുമുള്ള കോലം ഇതാണല്ലേയെന്നായിരുന്നു ചിലരുടെ ചോദ്യം. നല്ല ചിത്രമെന്നുള്ള കമന്റുകളുമായാണ് മറ്റ് ചിലര്‍ എത്തിയത്. തുടക്കം മുതല്‍ പരിപാടി അവസാനിപ്പിക്കുന്നത് മുതല്‍ ഒരേപോലെ നിന്ന മത്സരാര്‍ത്ഥിയായി എല്ലാവരും വിശേഷിപ്പിച്ചത് എലീനയെ ആയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X