പല സെറ്റുകളിലും ഈഗോ പ്രശ്നങ്ങൾ, എന്നാൽ എനിക്കൊരു സീൻ കൂടുതൽ കിട്ടിയാൽ മഞ്ജു ചേച്ചിയുടെ പ്രതികരണം: സൗമ്യ
ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന് മുന്നേറുന്ന പരമ്പരയാണ് അളിയൻസ്. കുടുംബജീവിതത്തിലെ യഥാർത്ഥ സംഭവങ്ങളെ അത് പോലെ ടെലിവിഷനിൽ കാണുന്ന പ്രതീതിയാണ് അളിയൻസിന്റെ പ്രേക്ഷകർക്ക് ലഭിക്കാറുള്ളത്. മഞ്ജു പത്രോസ്, സൗമ്യ ഭാഗ്യൻ പിള്ള, നിയാസ് നർമകല, അനീഷ് രവി തുടങ്ങിയവരാണ് അളിയൻസിൽ പ്രധാന വേഷം ചെയ്യുന്നത്. മഞ്ജു പത്രോസിനെക്കുറിച്ച് സൗമ്യ ഭാഗ്യൻ പിള്ള പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അളിയൻസിൽ അഭിനയിക്കാൻ തിരുവനന്തപുരത്തേക്ക് വരാൻ എനിക്ക് പേടിയായിരുന്നു. ഇത്രയും ദൂരമല്ലേ. ആദ്യം എന്നെ വിളിച്ചത് മഞ്ജു ചേച്ചിയാണ്. വാ കേട്ടോ, ഞങ്ങളൊക്കെ ഇവിടെയുണ്ട്, ഒരു കുഴപ്പവും ഇല്ലെന്ന് പറഞ്ഞു. മുമ്പ് എനിക്കവരെ പരിചയമില്ല. അന്ന് തൊട്ട് ഇന്നുവരെ ഞങ്ങൾ അടുത്തടുത്താണ് താമസിക്കുന്നത്. ചേച്ചി എവിടെ പോകുന്നോ അവിടെ ഞാനുമുണ്ടാകും. എന്തുണ്ടെങ്കിലും ചേച്ചിയോട് പറയാം. ഷൂട്ട് അഞ്ച് മണി, ആറ് മണിയാകുമ്പോൾ കഴിയും.

പിന്നെ ഞങ്ങൾ കറങ്ങും. ഞങ്ങൾ രണ്ട് പേർക്കും ഈഗോ ഇല്ല. മറ്റ് പലയിടത്തും ഒരാൾക്ക് സീൻ കൂടിയാൽ പ്രശ്നമാണ്. ഡയലോഗ് എണ്ണി നോക്കും. അതൊക്കെ കോമഡി ഫീൽഡിലും ഉണ്ട്. പക്ഷെ അളിയൻസിൽ എനിക്കൊരു സീൻ കൂടുതലുണ്ടെങ്കിൽ ചേച്ചി ഭയങ്കര സന്തോഷത്തിലായിരിക്കും. മഞ്ജു ചേച്ചിയോട് അസൂയ തോന്നിയ കാര്യങ്ങൾ നന്നായി അഭിനയിക്കും, കാണാനുള്ള ഭംഗി, സ്ക്രിപ്റ്റ് എഴുതാനുള്ള മിടുക്ക് എന്നിവയാണെന്നും സൗമ്യ ഭാഗ്യൻ പിള്ള പറഞ്ഞു. അളിയൻസിലെ പത്ത് വല്ല കഥകളെടുത്താൽ അതിൽ ചേച്ചിയുടേതുണ്ടാകും. അതിലാണ് എനിക്ക് ഏറ്റവും അസൂയയെന്നും സൗമ്യ ഭാഗ്യൻ പിള്ള പറഞ്ഞു. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
സഹപ്രവർത്തകരിൽ മിക്കവർക്കും പ്രിയങ്കരിയാണ് മഞ്ജു പത്രോസ്. എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്നതിനെക്കുറിച്ചും മഞ്ജു പത്രോസ് ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. എന്റെ അപ്പനെയും അമ്മച്ചിയെയും എവിടെയെങ്കിലും മാറ്റി നിർത്തുന്നത് എനിക്ക് ചിന്തിക്കാൻ പറ്റില്ല. എന്റെ മകൻ നാളെ ഇങ്ങനെയൊരു താെഴിലിടത്തിലാണ് പോകുന്നതെങ്കിൽ അവനെ ആരെങ്കിലും വഴക്ക് പറഞ്ഞാൽ എനിക്ക് സഹിക്കുമോ. ഞാൻ അതാണ് ചിന്തിക്കുന്നത്. അവരോട് ഒരു ആർട്ടിസ്റ്റ് മാറി നിൽക്കുന്നു എന്ന് പറഞ്ഞാലോ. എന്റെ ഒരാളാണ് അവിടെ നിൽക്കുന്നതെങ്കിൽ ഞാനങ്ങനെ പെരുമാറില്ലല്ലോ. അത്രയേ ഞാൻ ചിന്തിക്കുന്നുള്ളൂ എന്നാണ് മഞ്ജു പത്രോസ് പറഞ്ഞത്.
നേരത്തെ മറിമായം എന്ന സിറ്റ്കോമിലും മഞ്ജു പത്രോസ് സാന്നിധ്യമറിയിച്ചിരുന്നു. എന്നാൽ പിന്നീട് നടി പിന്മാറി. ഇതേക്കുറിച്ച് മഞ്ജു പത്രോസ് പറയുന്നു പ്രൊഡക്ഷൻ കൺട്രോളറുടെ ബഹുമാനമില്ലാത്ത പെരുമാറ്റം ആണ് കാരണമെന്നാണ്. അവർക്ക് വേണ്ടി ചെയ്യേണ്ടത് എന്റെ ബാധ്യതയാണെന്ന തരത്തിൽ സംസാരിച്ചു. എന്നെ രക്ഷിക്കാൻ വേണ്ടിയല്ല എനിക്ക് വർക്ക് തന്നത്. അവർക്ക് ഒരു ലേഡി ആർട്ടിസ്റ്റിനെ വേണമായിരുന്നു. മഴവിൽ മനോരമയിൽ നിന്ന് വന്നതല്ലേ ഇവൾക്ക് നമ്മൾ ഒരു അവസരം കൊടുത്തതല്ലേ എന്ന ധാർഷ്ട്യമാണ് അയാൾക്ക്. അടിമകളാക്കി വെക്കാമെന്നത്. അതെനിക്ക് സഹിക്കാൻ പറ്റില്ലെന്നും മഞ്ജു പത്രോസ് അന്ന് തുറന്ന് പറഞ്ഞു.


Click it and Unblock the Notifications

