ആ മഞ്ഞുരുകി! ഞങ്ങള്‍ അവിടേക്ക് പോയി! അച്ഛനെയും അമ്മയേയും കണ്ടു! എല്ലാവരും നന്നായി പെരുമാറിയെന്ന് നന്ദന
ഒളിച്ചോട്ട വിവാഹവും, പിന്നീടുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം വ്‌ളോഗിലൂടെ സംസാരിച്ചിരുന്നു നന്ദനയും ഗോകുലും. അറേഞ്ച്ഡ് മാര്യേജായി നടത്താനുള്ള പ്ലാനിലായിരുന്നു വീട്ടുകാര്‍. അതിനിടയിലായിരുന്നു നന്ദന ഇറങ്ങിപ്പോയത്. അന്നത്തെ സാഹചര്യത്തില്‍ അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു എന്നായിരുന്നു ഇരുവരും പറഞ്ഞത്. 10 മാസമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. വീട്ടുകാരുമായി ഒന്നിച്ചൂടേ, അച്ഛനും അമ്മയും സഹോദരങ്ങളുമല്ലേ, അവരെ കാണാനായി പോയില്ലേയെന്നുള്ള ചോദ്യങ്ങള്‍ നേരത്തെ തന്നെ വരുന്നുണ്ടായിരുന്നു. അടുത്തിടെയായിരുന്നു അച്ഛച്ഛന്റെ വിയോഗം. അതറിഞ്ഞ് ഞങ്ങള്‍ വീട്ടിലേക്ക് പോയിരുന്നുവെന്ന് നന്ദന പറയുന്നു. പുതിയ വീഡിയോയിലൂടെയായിരുന്നു ഇരുവരും ഇതേക്കുറിച്ച് വിശദീകരിച്ചത്.
മരണം അറിഞ്ഞിട്ടും പോയില്ലേ, നീ പോവില്ലല്ലോ എന്ന തരത്തിലുള്ള കമന്റുകളൊക്കെ വരുന്നുണ്ടായിരുന്നു. കാര്യങ്ങളെക്കുറിച്ച് അറിയാതെയാണ് പലരും ഞങ്ങളെ വിമര്‍ശിക്കുന്നത്. അച്ഛച്ഛനെ അവസാനമായി കാണാനായി ഞങ്ങള്‍ പോയിരുന്നു. എന്റെ വീട്ടുകാര്‍ക്ക് എന്തെങ്കിലും ആശുപത്രി കേസുകളോ, അസുഖമോ വന്നാല്‍ പോവുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. വീട്ടില്‍ പോയ സമയത്ത് എല്ലാവരും എന്നോട് നന്നായി തന്നെയാണ് പെരുമാറിയത് എന്നായിരുന്നു ഗോകുല്‍ പറഞ്ഞത്. ആരും ദേഷ്യത്തോടെയൊന്നും സംസാരിച്ചിട്ടില്ല. വേര്‍തിരിവുകളൊന്നും കാണിച്ചിട്ടില്ല. ജീവിതമാണ്, അത്രയേുള്ളൂ, ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പോയില്ലെങ്കില്‍ പിന്നെ മനുഷ്യരാണോയെന്നായിരുന്നു നന്ദന പറഞ്ഞത്. വെറുതെ വാശി പിടിച്ച് നിന്നിട്ട് കാര്യമില്ലല്ലോ. പിണക്കങ്ങളും വഴക്കുകളുമൊക്കെ ജീവിതത്തിന്റെ ഭാഗമല്ലേ. എത്രനാളാണ് ഈ പ്രശ്‌നങ്ങളൊക്കെ വെച്ചിരിക്കുന്നത്. വീട്ടുകാരെ കാണാന്‍ പറ്റാത്തത് നമ്മുടെ മനസില്‍ ഭയങ്കര വിഷമമായി കിടക്കുന്നുണ്ടായിരുന്നു.

എനിക്ക് വേണ്ടി സംസാരിക്കാനോ, കാര്യങ്ങള്‍ പറയാനോ എനിക്ക് ആരുമില്ലല്ലോയെന്ന് കുഞ്ഞന്‍ എന്നോട് പറയാറുണ്ട്. വീട് എന്ന് ചിന്തിച്ച് ജീവിച്ച ആളാണ്. എനിക്കങ്ങനെ ഫ്രണ്ട്‌സൊന്നും ഇല്ല. എന്തെങ്കിലും വയ്യായ്ക വരുമ്പോള്‍ അച്ഛനെയും അമ്മയേയും കാണാന്‍ തോന്നാറുണ്ട്. ഇതേക്കുറിച്ചൊക്കെ കുഞ്ഞന്‍ പറയുമ്പോള്‍ എനിക്കും സങ്കടം തോന്നാറുണ്ടെന്നായിരുന്നു ഗോകുല്‍ പറഞ്ഞത്. ഇനി എന്നോട് എങ്ങനെ പെരുമാറുന്നു എന്നതാണ് ഞാന്‍ നോക്കുന്നത്. മറക്കാനും പൊറുക്കാനുമുള്ളൊരു കഴിവ് ദൈവം നമുക്ക് തന്നിട്ടുള്ളത്. വാശി പിടിച്ച് നിന്നിട്ട് ഒരു കാര്യവുമില്ലെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്. നേരത്തെയൊക്കെ ഞാന്‍ വാശി കാണിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഒരു ലൈഫിലേക്ക് വന്നപ്പോഴാണ് എനിക്ക് മനസിലായത് എന്നും ഗോകുല്‍ പറഞ്ഞിരുന്നു.
എനിക്ക് ഈ വീടാണ് എല്ലാം. ഇവിടെ നിന്നും പോവുകയെന്നത് വിഷമമുള്ള കാര്യമാണ്. അതുപോലെ തന്നെയല്ലോ കുഞ്ഞനും, എന്നാണ് ഞാന്‍ ചിന്തിക്കാറുള്ളത്. അപ്പോള്‍ അവള്‍ക്കൊരു വിഷമം വന്നാല്‍ കൂടെ നില്‍ക്കേണ്ട ആളല്ലേ ഞാന്‍. കുഞ്ഞനെ അവിടെ നിര്‍ത്തിയിട്ട് വേണമെങ്കില്‍ എനിക്ക് ഇങ്ങോട്ടേക്ക് പോരാം. പക്ഷേ, അത് ശരിയായ കാര്യമല്ലല്ലോയെന്നും ഗോകുല്‍ പറഞ്ഞിരുന്നു.
പൊന്നുവും, ഷെബിനും, കുഞ്ഞനും, കുണുക്കിയുമെല്ലാം എന്നോട് സംസാരിച്ചിരുന്നു. അന്ന് അങ്ങനെയൊരു കാര്യമുണ്ടായെന്ന് വെച്ച് ജീവിതകാലം മുഴുവന്‍ അവരെ മാറ്റി നിര്‍ത്താനൊന്നും പറ്റില്ല. ഏട്ടനും അവിടെ നിന്നപ്പോള്‍ എനിക്ക് സമാധാനമായിരുന്നു. എന്നെ അവിടെയാക്കി പോന്നിരുന്നെങ്കില്‍ എനിക്ക് ടെന്‍ഷനായേനെ. അങ്ങനെ ഞാന്‍ പോന്നിരുന്നുവെങ്കില്‍ അതിനും നെഗറ്റീവ് വരും. ഇപ്പോള്‍ പണ്ടത്തെപ്പോലെ രണ്ടുകൂട്ടരും സ്‌നേഹത്തോടെ പോവുകയാണ്. അവിടെ പോയി എല്ലാവരെയും കാണാനായതില്‍ സന്തോഷവും സമാധാനവുമുണ്ട്. നിങ്ങള്‍ ചെയ്തതാണ് ശരിയെന്നായിരുന്നു വീഡിയോയുടെ താഴെ വന്ന കമന്റുകളെല്ലാം.


Click it and Unblock the Notifications











