ഫാൻസ് അല്ലാത്തവർ പോലും രജിത് കുമാറിനോടൊപ്പം, ആ ഓളം മറ്റാർക്കും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല

ഹിന്ദിയിൽ ആരംഭിച്ച ബിഗ് ബോസ് ഷോ വലിയ വിജയമായതിനെ തുടർന്നാണ് മലയാളത്തിലും മറ്റ് ഭാഷകളിലും ഷോ ആരംഭിക്കുന്നത്. സൂപ്പർ താരങ്ങൾ അവതാരകരായി എത്തിയ ഷോ തുടക്കത്തിൽ തന്നെ മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. 2018 ൽ ആയിരുന്നു മലയാളത്തിൽ ബിഗ് ബോസ് ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയത്.

rajith kumar

സാബു മോൻ, പേളി, രഞ്ജിനി എന്നിവരായിരുന്നു ആദ്യത്തെ സീസണിലെ മത്സരാർഥികൾ. സാബു ആയിരുന്നു വിജയി രണ്ടാം സ്ഥാനം പേളി മാണിക്കായിരുന്നു. 2020 ആണ് സീസൺ 2 ആരംഭിക്കുന്നത് ഡോക്ടർ രജിത് കുമാർ, ആര്യ, അമൃത- അഭിമരാമി സുരേഷ്, വീണ, മഞ്ജു എന്നിവരായിരുന്നു രണ്ടാം സീസണിൽ എത്തിയത്. കൊവിഡ‌ിനെ തുടർന്ന് ഷോ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ബിഗ് ബോസ് സീസൺ 3 തുടങ്ങുന്നത്. എന്നാൽ ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കവെ ഷോ നിർത്തി വയ്ക്കുകയായിരുന്നു. മത്സരം 100 ദിവസം പൂർത്തിയാക്കിയില്ലെങ്കിലും വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. ജൂലൈ 24ാം തീയതി ആയിരുന്നു ഫിനാലെ നടന്നത്. ആഗസ്റ്റ് 1 ന് ഷോ സംപ്രേക്ഷണം ചെയ്യും. മണിക്കുട്ടൻ ആണ് സീസൺ 3യുടെ വിജയി. സായ്, ഡിംപൽ , റംസാൻ അനൂപ് എന്നിവരാണ് ഈ സീസണിൽ ടോപ്പ് ഫൈവിൽ എത്തിയത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് മലയാളം സീസണിലെ ഏറ്റവും മികച്ച 5 മത്സരാർഥികളെ കുറിച്ചാണ്. സാബു, മണിക്കുട്ടൻ, ഡിംപൽ ,സായ് , പേളി, എന്നിവരുടെ പേരാണെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. എന്നാൽ ഇത് പൂർണ്ണമായും യോജിക്കാൻ മറ്റുള്ളവർക്ക് കഴിഞ്ഞിട്ടില്ല. ഷിയാസ്, അർച്ചന ഫിറോസ് ഖാൻ, രജിത് കുമാർ എന്നിവരുടെ പേരും ഉയർത്തുന്നുണ്ട്. രജിത് കുമാർ ഉണ്ടാക്കിയ ഓളം ഒരു ടിവി ഷോയിലും ആരും ഉണ്ടാക്കിയിട്ടില്ല എന്നാണ് ഒരു ആരാധകൻ പറയുന്നത്. രജിത് ഫാൻസ് അല്ലാത്തവർ പോലും മികച്ച ഗെയിമർ ഡോക്ടറെന്ന് തുറന്ന് സമ്മതിക്കുകയാണ്. 2020 ലെ ബിഗ് ബോസ് രണ്ടാം സീസൺ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. തുടക്കം മുതൽ സംഭവ ബഹുലമായിരുന്നു ബിഗ് ബോസ് സീസൺ 2.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X