»   » ഉന്നത പോലീസ് ഉദ്യോഗസ്ഥനോടൊപ്പമുള്ള യാത്ര, ഊമക്കത്ത്, അര്‍ച്ചന സുശീലനെതിരെ പുതിയ ആരോപണം !!

ഉന്നത പോലീസ് ഉദ്യോഗസ്ഥനോടൊപ്പമുള്ള യാത്ര, ഊമക്കത്ത്, അര്‍ച്ചന സുശീലനെതിരെ പുതിയ ആരോപണം !!

Posted By: Nihara
Subscribe to Filmibeat Malayalam

ജയില്‍ ഡി ഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നിരിക്കുകയാണ് സീരിയല്‍ താരമായ അര്‍ച്ചന സുശീലന്. ഇരുവരുടേയും യാത്രയുമായി ബന്ധപ്പെട്ട് ലഭിച്ച ഊമക്കത്താണ് വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചത്.

നടിക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ നടിയുടെ അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഊമക്കത്താണ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നയിച്ചത്. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ അര്‍ച്ചന വില്ലത്തിയായി തിളങ്ങിയ താരമാണ്. കഥാപാത്രത്തിലെല്ലാം വില്ലത്തരം ഉള്ളതുകൊണ്ട് പൊതു ചടങ്ങുകളിലും മറ്റും വെച്ച് വളരയെധികം വിമര്‍ശനം ഈ താരം ഏറ്റുവാങ്ങിയിട്ടുണ്ട്.

സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ആസിഫ് അലി !!

രമ്യാ നമ്പീശനോടൊപ്പം ലിപ് ലോക്ക് ചെയ്യാന്‍ മടിച്ച് പ്രമുഖ നടന്‍, കാരണം അറിയണോ ??

വിവാദങ്ങളുടെ തോഴി

സീരിയല്‍ താരം അര്‍ച്ചന സുശീലന്റെ പേരില്‍ ഇതിന് മുന്‍പും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പാലാരിവട്ടത്ത് നിര്‍ത്തിയിട്ട കാറില്‍ താരത്തെ സംശയാസ്പദമായി കണ്ടെത്തിയിരുന്ന കാര്യം മുന്‍പ് വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ആരോപണം താരത്തിന് നേരെ ഉയര്‍ന്നിട്ടുള്ളത്.

അവതാരകയായി തുടക്കം

വില്ലന്‍ സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെയാണ് ആ നടി കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. മിനി സ്‌ക്രീനില്‍ അവതാരകയായാണ് അര്‍ച്ചന തുടക്കമിട്ടത്. മലയാളം അത്ര നന്നായി ഉച്ചരിക്കാന്‍ അറിയാത്ത താരത്തിന്റെ കൊഞ്ചിയുള്ള സംസാരം പ്രേക്ഷകരെ വളരെയധികം ആകര്‍ഷിച്ചിരുന്നു.

സീരിയല്‍ രംഗത്തെ പ്രധാന താരമായി മാറി

മലയാളം അരിയാത്തിന്‍രെ പേരില്‍ പല സംവിധായകരും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് മുന്‍പ് അര്‍ച്ചന പറഞ്ഞിരുന്നു. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത കാണാക്കിനാവിലൂടെയാണ് അര്‍ച്ചന അഭിനയരംഗത്തേക്ക് ചുവടു വെച്ചത്.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു

നെഗറ്റീവ് ടെച്ചുള്ള കഥാപാത്രങ്ങളിലൂടെയാമ് അര്‍ച്ചന ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എന്‍രെ മാനസപുത്രി, പൊന്നമ്പിളി, കറുത്ത മുത്ത് തുടങ്ങിയ സീരിയലുകളിലൂടെ മികച്ച വില്ലത്തിയായി അര്‍ച്ചന മാറി.

മലയാളത്തിന് പുറമേ തമിഴിലും മികവ് തെളിയിച്ചു

മലയാളത്തിന് പുറമേ തമിഴ് സീരിയലിലും അര്‍ച്ചന വേഷമിട്ടിരുന്നു. ഇടയ്ക്ക് സിനിമയില്‍ വില്ലത്തിയായി അരങ്ങേറിയെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.

അഭിനയ രംഗത്ത് സജീവമാണ്

നെഗറ്റീവ് റോളുകളില്‍ ഇപ്പോഴും അഭിനയ ലോകത്ത് സജീവമാണ് അര്‍ച്ചന സുശീലന്‍. സ്‌ക്രീനില്‍ വില്ലത്തരമാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ ഇങ്ങനെ അല്ലെന്ന് മുന്‍പ് താരം വ്യക്തമാക്കിയിരുന്നു.

ഒന്നിന് പുറകേ ഒന്നായി വിവാദങ്ങള്‍

പലരും ചെയ്യാന്‍ മടിക്കുന്നതാണ് നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ വളരെ കൂളായി സമീപിക്കുന്ന താരത്തെ തേടി നിരവധി വിവാദങ്ങളും എത്തിയിരുന്നു. കൊച്ചിയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ താരത്തെ കണ്ടെത്തിയെന്ന തരത്തിലുള്ള വാര്‍ത്ത മുന്‍പ് പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ വിവാദം താരത്തെ തേടിയെത്തിയിട്ടുള്ളത്.

വില്ലത്തരത്തില്‍ നിന്നും കോമഡിയിലേക്ക്

വില്ലത്തരവും നെഗറ്റീവ് ടൈപ്പുമായി കഴിയുന്നതിനിടയിലും അര്‍ച്ചന കോമഡി കൈകാര്യം ചെയ്യാനും ശ്രമിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരിപാടിയിലാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്.

മലയാളം അറിയാത്തതിന്റെ പേരില്‍ അവഗണിക്കപ്പെട്ടു

പാതി മലയാളിയായ അര്‍ച്ചനയുടെ പിതാവ് കൊല്ലം സ്വദേശിയാണ് മാതാവ് നേപ്പാള്‍ സ്വദേശിയും. മലയാളം വ്യക്തമായി അറിയാത്തതിന്റെ പേരില്‍ പല സീരിയലുകളില്‍ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് മുന്‍പ് അര്‍ച്ചന വ്യക്തമാക്കിയിരുന്നു.

ഇടയ്ക്ക് പോസിറ്റീവ് കഥാപാത്രത്തെയും അവതരിപ്പിച്ചു

അമ്മക്കിളി എന്ന സീരിയലില്‍ പോസിറ്റീവ് കഥാപാത്രമായാണ് അര്‍ച്ചന സുശീലന്‍ എത്തിയത്. വില്ലത്തരം മാത്രമല്ല സ്വാഭാവിക കഥാപാത്രവും തനിക്ക് ചേരുമെന്ന് ഇതിലൂടെ തെളിയിക്കുകയും ചെയ്തു.

English summary
Allegation against serial actress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam