'കുറ്റവാളിയായി മാറാൻ സാധ്യതയുണ്ടായിരുന്നയാൾ നല്ലവനായ ഉണ്ണിയായി, പണത്തോടുള്ള ആർത്തി അവരെ ക്രിമിനലാക്കി'

ഒരു പരിധിയിൽ കവിഞ്ഞുള്ള സമ്പത്ത് ആർജിക്കുവാനും അത് നിലനിർത്തുവാനും ചിലർക്ക് സാധിക്കില്ല. പരിധിയിൽ കവിഞ്ഞ് ഇതൊക്കെ നേടണമെങ്കിൽ ക്രോധം, കാപട്യം, കുതന്ത്രം, നിയമലംഘനം, വഞ്ചന തുടങ്ങിയ പൈശാചിക പ്രവൃത്തികൾ ഏറിയോ കുറഞ്ഞോ വേണ്ടി വരുമെന്നത് ഒരു പ്രായോ​ഗിക യാഥാർത്ഥ്യമാണ്. ബി​ഗ് ബോസ് താരങ്ങളിൽ ചിലർ എങ്ങനെ ക്രിമിനലുകളായെന്നും മറ്റ് ചിലർ സ്വഭാവ വ്യതിയാനത്തിലൂടെ എങ്ങനെ ജീവിതം നയിക്കുന്നുവെന്നും വിശകലനം ചെയ്ത് നോക്കാം.

ബി​ഗ് ബോസ് റിയാലിറ്റി ഷോ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഒരുപാടുണ്ട്. പലരുടേയും ജീവിതം സാമ്പത്തീകമായി പച്ച പിടിപ്പിച്ച ഒരു ഷോ കൂടിയായിരുന്നു ബി​ഗ് ബോസ്. ഈ ഷോയിൽ വന്ന് പേരെടുത്തവരും പേര് ദോഷം വരുത്തിവെച്ചവരുമുണ്ട്. നല്ലവരായ മത്സരാർത്ഥികളെ മാത്രമല്ല ബി​ഗ് ബോസ് ഷോയിൽ ഉൾപ്പെടുത്തുന്നത്.

Alleppey Ashraf jinto

സമൂഹത്തിൽ‌ നെ​ഗറ്റീവ് ഇമേജുള്ളവരേയും പോസറ്റീവ് ഇമേജുള്ളവരേയും സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പ്രശസ്തരും അപ്രശസ്തരുമൊക്കെ ചേർന്ന് മിക്സഡായ ഒരുപറ്റം ആളുകളെയാണ് പങ്കെടുപ്പിക്കുന്നത്. ബി​ഗ് ബോസിൽ പങ്കെടുത്ത് പ്രതിച്ഛായ ഉയർത്തിയവരും നഷ്ടപ്പെടുത്തിയവരുമുണ്ട്. ഇപ്പോഴിതാ ബി​ഗ് ബോസിൽ മത്സരാർത്ഥികളായി പങ്കെടുത്ത് ആരാധകർക്ക് ഷോക്ക് നൽകിയ ക്രിമിനൽ മുഖം മൂടികളെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ പങ്കാളികളായ ബി​ഗ് ബോസ് താരങ്ങളാണ് ഷിയാസ് കരീം, ബ്ലെസ്ലി, ജിന്റോ എന്നിവർ. ക്രിമിനൽ കേസുകളിലും മറ്റും അകപ്പെട്ട് കൊടും കുറ്റവാളിയായി മാറാൻ സാധ്യതയുണ്ടായിരുന്ന ഒരാൾ നല്ലവനായ ഉണ്ണിയായി പിന്നീട് മാറി. ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്ന സാബുമോനെ കുറിച്ച് വലിയ മുഖവുരയൊന്നും ആവശ്യമില്ല.

കേരളീയ സമൂഹത്തിന് എന്നെ കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാട് മാറ്റിത്തന്ന ഷോയാണ് ബി​ഗ് ബോസെന്ന് സാബു തന്നെ ഒരിക്കൽ പറയുകയുണ്ടായി. തന്റെ ജീവിത കാഴ്ചപ്പാടിൽ ഒരുപാട് മാറ്റമുണ്ടാക്കാനും ബി​ഗ് ബോസ് ഷോ സഹായിച്ചുവെന്നും സാബു പറഞ്ഞിട്ടുണ്ട്. ഒരിക്കലും കൂട്ടുകാർ ആകില്ലെന്ന് കരുതിയ പലരും പിന്നീട് സാബുവിന്റെ അടുത്ത സുഹൃത്തുക്കളായി. തന്റെ ജീവിതം തന്നെ മാറ്റി മാറിച്ച ഷോയാണ് ബി​ഗ് ബോസെന്നും സാബു പറയുന്നു.

ജീവിതമൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നോട്ട് പോകാൻ സാബുവിന് കഴിയുന്നുണ്ട്. അയാളെ പോലൊരു കുറ്റവാളിയെ എന്തിന് ബി​ഗ് ബോസ് ഷോയിൽ ഉൾപ്പെടുത്തി എന്നുള്ള ചോദ്യം സാബു ഷോയിൽ ഭാ​ഗമായപ്പോൾ ഉയർന്നിരുന്നു. എന്നാൽ യാതൊരു പിആർ വർക്കുമില്ലാതെ സാബു പതിയെ പ്രേക്ഷക മനസിലേക്ക് കടന്ന് കയറി സ്ഥാനം ഉറപ്പിച്ചു. ഇന്നും ബി​ഗ് ബോസിൽ വെച്ച് സ്വഭാവത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ സാബു നിലനിർത്തുന്നുണ്ട്.

Alleppey Ashraf jinto

ഒരു കോടിയുടെ ഫ്ലാറ്റ് മാത്രമല്ല നല്ല സിനിമകളുടെ ഭാ​ഗമാകാനും നല്ലൊരു അവതാരകനാകാനും ചാനൽ ഷോ ജഡ്ജായും ജീവിതം മൂല്യങ്ങൾ മുറുകെ പിടിച്ച് അഹങ്കാരം ലെവലേശമില്ലാതെ മുന്നോട്ട് നീങ്ങുകയാണ് അയാൾ. എന്നാൽ നമ്മൾ നല്ലവരെന്ന് നിനച്ചിരുന്ന പലരുടേയും തനിസ്വഭാവം പുറത്ത് വന്നപ്പോൾ കുറ്റവാളികളും കുഴപ്പക്കാരുമാണെന്ന് തെളിഞ്ഞു. ബി​ഗ് ബോസ് സീസൺ ആറിൽ കിരീടം നേടിയ ആളാണ് ജിന്റോ. ഷോ കഴിഞ്ഞ് പുറത്ത് വന്നശേഷം മോഷണകേസ്, പീഡന കേസ്, മയക്ക് മരുന്ന് കേസ് എന്നുവേണ്ട സകല സാമൂഹ്യവിരുദ്ധ പരിപാടികളുടേയും ആളാണ് ജിന്റോ എന്ന ആരോപണം ഉയർന്നു.

പോലീസ് സ്റ്റേഷനും കോടതികളിലും അയാൾ കയറി ഇറങ്ങുകയും ചെയ്തു. ഇത്തരം കുറ്റവാസനയുള്ള ആളെയാണ് ബി​ഗ് ബോസ് പ്രേക്ഷകർ വോട്ട് നൽകി വിജയിപ്പിച്ച് സ്വാതന്ത്ര്യസമര സേനാനിയെപ്പോലെ നോട്ട് മാലയും ബൊക്കെയുമൊക്ക നൽകി സമൂഹത്തിലേക്ക് ഇറക്കി വിട്ടത്. അതുപോലെ ബി​ഗ് ബോസ് താരം ബ്ലെസ്ലിയുടെ അറസ്റ്റും ഞെട്ടലോടെയാണ് ബി​ഗ് ബോസ് പ്രേക്ഷകർ വായിച്ച് അറിഞ്ഞത്.

ബ്ലെസ്ലിയുടെ സം​ഗീത വീഡിയോകൾക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു. സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാമ്പത്തിക ഭദ്രത ബ്ലെസ്ലിക്ക് ഉണ്ടായിരുന്നു. പണത്തോടുള്ള അത്യാർത്തി കാരണമാണ് ബ്ലെസ്ലി കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. ക്രിമിനൽ കേസിൽപ്പെട്ട മറ്റൊരു ബി​ഗ് ബോസ് താരം മാന്യതയുടെ അംബാസിഡറെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഷിയാസ് കരീമാണ്. തിരുമണ്ടനാണെങ്കിലും ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും വായിൽ തോന്നുന്ന അഭിപ്രായം വിളിച്ച് പറയും.

പലപ്പോഴായി ഇയാൾ നടത്തിയ തട്ടിപ്പുകൾ പുറത്ത് വരികയും പരാതിയും കേസുമായി മാറുകയും ചെയ്തിട്ടുണ്ട്. അതിൽ നിന്നും എങ്ങനെ എങ്കിലും രക്ഷപ്പെട്ട് മാന്യനായി അയാൾ പുറത്ത് വരും. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടുമെന്ന് പറയുന്നത് പോലെ ഇപ്പോൾ മണിച്ചിത്രത്താഴിട്ട് പൂട്ടാനുള്ള തെളിവുകളുമായി ഒരു സ്ത്രീ ഷിയാസിന് എതിരെ രം​ഗത്ത് വന്ന് കഴിഞ്ഞു എന്നും ആലപ്പി അഷ്റഫ് പറയുന്നു.

Read more about: bigg boss malayalm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X