നമുക്ക് ചുറ്റുമുള്ളവർ എത്ര ക്രൂരന്മാരാണെന്ന് തോന്നിപ്പോയി; മാന്യതയുടെ അതിർ വരമ്പുകൾ ലംഘിക്കാത്ത താരകുടുംബം!

മുപ്പത് വർഷത്തിലേറെയായി തെന്നിന്ത്യൻ സിനിമയുടെ ഭാ​ഗമായി സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സംവിധായകനും നിർമാതാവുമെല്ലാമായ ആലപ്പി അഷ്റഫ്. ഒട്ടുമിക്ക താരങ്ങളുമായും അഭിനേതാക്കളുമായും സൗഹൃദം പുലർത്തുന്ന ആലപ്പി അഷ്റഫ് നടി താര കല്യാണിന്റെ കുടുംബത്തെ കുറിച്ച് പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സ് എന്ന പ്രയോ​ഗത്തിന് ഏറ്റവും അർഹതയുള്ളവരാണ് താര കല്യാണും മകൾ സൗഭാ​ഗ്യയുമെന്ന് അഷ്റഫ് പറയുന്നു.

മാന്യതയുടെ അതിർ വരമ്പുകൾ ലംഘിക്കാത്ത താരകുടുംബം അതിജീവിച്ച വിവാദങ്ങളെ കുറിച്ചും പുതിയ വീഡിയോയിൽ അഷ്റഫ് മനസ് തുറന്നു. നമുക്ക് ചുറ്റും ജീവിക്കുന്നവരിൽ ചിലർ എത്രത്തോളം ക്രൂരന്മാരാണെന്ന് താരയും കുടുംബവും അനുഭവിച്ച വേദനകൾ കണ്ടപ്പോൾ തോന്നിയിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു.

Thara Kalyan Alleppey Ashraf
Photo Credit: Thara Kalyan / Instagram

ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് താരയുടെ മകൾ സൗഭാ​ഗ്യ സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയത്. ഏഴ് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലിന് ഉടമയുമാണ് താരപുത്രി. നമ്മുടെ സഹജീവികളിൽ ചിലരൊക്കെ എത്ര ക്രൂരന്മാരാണെന്ന് ഓർത്ത് ലജ്ജിച്ച് തല താഴ്ത്തേണ്ട അവസ്ഥയാണ്. സോഷ്യൽ ഇൻഫ്ലൂവൻസേഴ്സ് എന്ന വിശേഷണം അർഹിക്കപ്പെട്ട കുടുംബമാണ് താര കല്യാണിന്റെയും സൗഭാ​ഗ്യയുടേയും.

മാന്യതയുടെ അതിർ വരമ്പുകൾ ലംഘിക്കുകയോ വ്യൂവേഴ്സിനെ കൂട്ടാനായി സംസ്കാര ശൂന്യയമായ കണ്ടന്റുകളോ ഇവർ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറില്ല. പല്ലില്ലാതെ മോണകാട്ടി ചിരിക്കുന്ന അമ്മയുടെ മുഖമാണ് സുബ്ബലക്ഷ്മി എന്ന പേര് കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ വരിക. ആ ചിരിക്ക് പിന്നിൽ വേദന നിറഞ്ഞ ഒരു കഥയുണ്ട്. വാർധക്യസഹജമായി പല്ലുകൾ നഷ്ടപ്പെട്ടതല്ല.

മുപ്പത്തിയഞ്ചാമത്തെ വയസിൽ ഉണ്ടായ അപകടത്തിലാണ് അവർക്ക് പല്ലുകൾ നഷ്ടപ്പെട്ടത്. അതിസുന്ദരിയായിരുന്ന ആ മുപ്പത്തിയഞ്ചുകാരിക്ക് അന്ന് കൃത്രിമ പല്ലുകൾ വെക്കാൻ കഴിയാതെ പോയത് കടുത്ത സാമ്പത്തിക പ്രതിസന്ധി കൊണ്ടായിരുന്നു എന്നതാണ് സത്യം. പത്ത് വയസുള്ളപ്പോഴാണ് ക്ഷയ രോ​ഗം ബാധിച്ച് സുബ്ബലക്ഷ്മിക്ക് അമ്മയെ നഷ്ടപ്പെട്ടത്. പിന്നീട് പറക്കമുറ്റാത്ത സഹോദരങ്ങളുടെ ചുമതല വരെ സുബ്ബലക്ഷ്മിക്കായിരുന്നു.

ഈ കഷ്ടപ്പാടുകൾക്കെല്ലാം ഇടയിലാണ് സം​ഗീതവും നൃത്തവും സുബ്ബലക്ഷ്മി അമ്മ പഠിച്ചത്. പിന്നീട് വിവാഹശേഷം സിനിമയിലേക്ക് വന്നു. അതോടെയാണ് സാമ്പത്തിക ഭദ്രത കൈവരിച്ചത്. തനിക്ക് സാധിക്കാതെ പോയ സ്വപ്നങ്ങളാണ് മകൾ താര കല്യാണിലൂടെ സുബ്ബലക്ഷ്മി അമ്മ നേടിയത്. താര കല്യാൺ ഇന്ന് തന്റെ ഡാൻസ് സ്കൂളിലൂടെ നിരവധി കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്.

Thara Kalyan Alleppey Ashraf
Photo Credit: Thara Kalyan / Instagram

പെട്ടന്നുള്ള ഭർത്താവിന്റെ വിയോ​ഗം താര കല്യാണിന് ഒരു ഷോക്കായിരുന്നു. ആ വിയോ​ഗം നൽകിയ വേദന വിട്ടുമാറും മുമ്പ് സൈബർ ഇടങ്ങളിൽ നിന്ന് അവർക്ക് അപമാനം നേരിടേണ്ടി വന്നു. ഒരു പൊതുവേദിയിൽ സംസാരിക്കുന്നതിനിടെ ഭർത്താവ് മരിച്ചശേഷമാണ് താൻ സ്വാതന്ത്ര്യം അനുഭവിക്കുന്നതെന്ന് നടി പറഞ്ഞിരുന്നു. ആ പ്രസ്താവന വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയതാണ് കാരണം.

ഉത്തരവാദിത്വങ്ങൾ ചെയ്ത് തീർക്കാനുള്ള വ്യ​ഗ്രതയിൽ അവർ സ്വയം ജീവിക്കാൻ മറന്നുവെന്നത് മാത്രമെ ഉദ്ദേശിച്ചിരുന്നുള്ളു. അതുപോലെ തന്നെ താരയുടെ മകളുടെ വിവാഹ വീഡിയോ പുറത്ത് വന്നപ്പോൾ മരുമകനുമായി ചേർന്ന് നിൽക്കുന്ന താരയുടെ ഫോട്ടോ പ്രചരിപ്പിച്ച് മോശം വ്യാഖ്യാനം സോഷ്യൽമീഡിയയിലെ ഒരു വിഭാ​ഗം നനടത്തിയതും വിവാദമായിരുന്നു. അത് കണ്ട് ഉള്ളുലഞ്ഞ് താര കല്യാൺ നടത്തിയ പ്രതികരണം മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്നതായിരുന്നു.

തങ്ങൾക്ക് കിട്ടാത്ത സൗഭാ​ഗ്യങ്ങളെല്ലാം മകൾക്ക് കിട്ടട്ടേയെന്ന പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയുമാണ് താര കല്യാൺ തന്റെ മകൾക്ക് സൗഭാ​ഗ്യ എന്ന് പേര് നൽകിയത്. എല്ലാവിധ സ്വഭാവ ​ഗുണങ്ങളോടെയുമാണ് സൗഭാ​ഗ്യയെ മാതാപിതാക്കൾ വളർത്തികൊണ്ട് വന്നതുമെന്നും അഷ്റഫ് പറയുന്നു. നോവുകളുടെ നടുക്കടലിൽ മുങ്ങി നിൽക്കുമ്പോഴും മറ്റുള്ളവർക്ക് വേണ്ടി ചിരിക്കാൻ പഠിച്ച ചില മനുഷ്യരുണ്ട്. അവരെയാണ് എപ്പോഴും കൂടെ കൂട്ടേണ്ടതെന്ന് പറഞ്ഞാണ് അഷ്റഫ് വീഡിയോ അവസാനിപ്പിച്ചത്.

More from Filmibeat

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X