രണ്ട് പ്രാവശ്യം വിവാഹമോചനം കഴിഞ്ഞയാൾ, ആര്യയുടെ കാമുകൻ കൊടും ചതിയനായിരുന്നു: ആലപ്പി അഷ്റഫ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി ആര്യ ബഡായ് ഇന്ന് ബിസിനസ് രം​ഗത്തും ശ്രദ്ധേയ സാന്നിധ്യമാണ്. കഴിഞ്ഞ വർഷമായിരുന്നു ആര്യയുടെയും സിബിൻ ബെഞ്ചമിന്റെയും വിവാഹം. രണ്ട് പേരുടെയും രണ്ടാം വിവാഹമാണിത്. ഏറെക്കാലമായി ആര്യയും സിബിനും സുഹൃത്തുക്കളാണ്. ഒരു ഘട്ടത്തിൽ ജീവിത പങ്കാളികളാകാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ആര്യയു‍ടെ ജീവിതത്തെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമ വേണ്ടിയിരുന്നില്ലെന്ന് ചിന്തിച്ചു! നാല് വർഷമെടുത്തു സെറ്റായി വരാൻ! സംവൃത അന്ന് പറഞ്ഞത്
സിനിമ വേണ്ടിയിരുന്നില്ലെന്ന് ചിന്തിച്ചു! നാല് വർഷമെടുത്തു സെറ്റായി വരാൻ! സംവൃത അന്ന് പറഞ്ഞത്

ബി​ഗ് ബോസ് ഷോയിൽ മത്സരാർത്ഥിയെത്തിയത് ആര്യക്ക് നഷ്ടങ്ങളാണുണ്ടാക്കിയതെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ബി​ഗ് ബോസിൽ നിന്നും ആര്യക്ക് പണം കിട്ടിയതൊഴിച്ചാൽ ബി​ഗ് ബോസ് എന്ന ഷോ ആര്യക്ക് നഷ്ടക്കച്ചവടമായിരുന്നു. ഇമേജിനൊപ്പം തന്റെ പ്രേമഭാജനത്തെയും നഷ്ടമായി. ഇത് ആര്യ ഡിപ്രഷനിലേക്ക് തള്ളി വിട്ടു. ഇതിൽ നിന്നെല്ലാം മോചിതയാകാൻ ഒരു വർഷക്കാലം വേണ്ടി വന്നെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.

Alleppey Ashraf  Arya Badai

ആര്യയുടെ നിഷ്കളങ്കമായ സ്നേഹത്തെ കാമുകനായ വില്ലൻ ചൂഷണം ചെയ്യുകയാണെന്ന് ആ പാവം അറിഞ്ഞില്ല. സിനിമയിലെ വില്ലൻമാരെ പോലും കവച്ച് വെച്ച അഭിനയം കാഴ്ച വെച്ചയാളാണ് ഇതെന്ന് പറയാതെ വയ്യ. രണ്ട് പ്രാവശ്യം വിവാഹമോചനം കഴിഞ്ഞയാളാണ് ഇയാൾ. മൂന്ന് വർഷം പ്രണയവും ലിവിം​ഗ് ടു​ഗെ​ഗറുമായി ആര്യയെ എല്ലാ വിധത്തിലും ചൂഷണം ചെയ്ത ശേഷം നിഷ്കരുണം ഉപേക്ഷിച്ചു. ബി​ഗ് ബോസിലെ 75 ദിവസത്തെ സംഘർഷഭരിതമായ ജീവിതത്തിന് ശേഷം പുറത്തിറങ്ങിയ ആര്യ ആദ്യം വിളിച്ചത് തന്റെ മകളെയോ വീട്ടുകാരെയോ ആയിരുന്നില്ല. ആ കൊടും ചതിയനെയാണ്.

മരണവീട്ടിലും മേക്കപ്പ്! അവിടെ എനിക്കത് ചെയ്യേണ്ടി വന്നു! കാരണം പറഞ്ഞ് പൊന്നു! വിമര്‍ശനങ്ങള്‍ക്ക് മറുപടി
മരണവീട്ടിലും മേക്കപ്പ്! അവിടെ എനിക്കത് ചെയ്യേണ്ടി വന്നു! കാരണം പറഞ്ഞ് പൊന്നു! വിമര്‍ശനങ്ങള്‍ക്ക് മറുപടി

പിന്നീ‌ടാണ് തന്നെ ഞെട്ടിച്ച, മനസിനെ അപ്പാടെ തകർത്ത് കളഞ്ഞ ആ സത്യം ആര്യ അറിയുന്നത്. അയാൾ താൻ പരിചയപ്പെടുത്തിയ തന്റെ പ്രിയ കൂട്ടുകാരിയുമായി ജീവിതം തുടങ്ങിക്കഴിഞ്ഞു. ആര്യ തന്നെ ചതിച്ച കാമുകനെ പറ്റി പറയുമ്പോൾ ഇന്നും വിങ്ങിപ്പൊട്ടാറുണ്ട്. ആര്യ അനുഭവിച്ച ട്രോമയിലൂടെ കടന്ന് പോയത് ദുർബലയായ പെൺകുട്ടിയായിരുന്നെങ്കിൽ അതിന്റെ പര്യവസാനം വലിയ ​ദുരന്തമായേനെ. ഇവിടെയാണ് ആര്യ എന്ന പെൺകരുത്തിനെ നാം കാണേണ്ടതെന്നും ആലപ്പി അഷ്റഫ് പറയുന്നു.

കാമുകൻ തന്നെ വഞ്ചിച്ചതിനെക്കുറിച്ച് നേരത്തെ ആര്യ തുറന്ന് സംസാരിച്ചിട്ടുണ്ട്. ബി​ഗ് ബോസിൽ കയറുന്നത് വരെ ഒരു പ്രശ്നവുമില്ലായിരുന്നു. ഞാ ബി​ഗ് ബോസിലേക്ക് കയറുന്നതിന് മുമ്പ് വിളിച്ചപ്പോൾ അത്രയും ദിവസങ്ങൾ എന്നെ കാണാൻ പറ്റാത്തതിൽ അയാൾ കരയുകയായിരുന്നു. ആ 75 ദിവസത്തിനുള്ളിൽ എന്താണ് മാറിയതെന്ന് എനിക്കറിയില്ല. ഈ ബന്ധത്തിൽ അത്രയും ഇൻവെസ്റ്റഡ് ആയിരുന്നു ഞാൻ. എന്താണ് പ്രശ്നമെന്ന് ദെെവം സഹായിച്ച് ഞാൻ കണ്ടുപിടിച്ചു. അയാളും തന്റെ സുഹൃത്തും തമ്മിൽ ബന്ധമായി. അത് അറിഞ്ഞപ്പോൾ വെടി വെച്ച് കൊല്ലാൻ തോന്നിയെന്നും ആര്യ അന്ന് കരഞ്ഞ് കൊണ്ട് പറഞ്ഞു.

More from Filmibeat

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X