ഇതേ ആഴ്ചയിൽ തന്നെ നടന്ന മറ്റ് രണ്ട് ഡെലിവറികൾ..., പണത്തിന്റെ ചാകര; ദിയയെക്കുറിച്ച് ആലപ്പി അഷ്റഫ്
ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ഡെലിവറി വ്ലോഗ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എല്ലാ വിധ സൗകര്യങ്ങളോടെയും വീട്ടുകാരുടെ സാമീപ്യത്തിൽ ദിയക്ക് കുഞ്ഞിന് ജന്മം നൽകാനായത് നിരവധി പേർ ചൂണ്ടിക്കാട്ടി. കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധ്യതയുള്ള ഡെലിവറി വ്ലോഗാണിത്. ദിയക്ക് ലഭിച്ചത്രയും പരിചരണവും സ്നേഹവും പ്രസവ സമയത്ത് എല്ലാ സ്ത്രീകൾക്കും ആവശ്യമാണെന്ന അഭിപ്രായം ഇതിനോടകം വന്നിട്ടുണ്ട്.
ഇതിനിടെ സംവിധായകൻ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ത്രീ ഇഡിയറ്റസ് എന്ന സിനിമയിലേത് പോലെയാണ് ദിയയുടെ ഡെലിവറി വ്ലോഗെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ഒരു അമ്മ അനുഭവിക്കുന്ന പ്രസവ വേദനയും പ്രാണൻ പോകുന്ന തരത്തിലുള്ള അവരുടെ നിലവിളിയും കാണുന്നത് ഹൃദയഭേദകമാണ്. വിജയം വരിച്ച ആ ചിത്രത്തിലെ സക്സസ്ഫുൾ ഫോർമുലയാണ് ഇവിടെ ദിയയുടെ കാര്യത്തിലും പ്രയോഗിച്ചത്. ആ സിനിമയിലെ പോലെ അപ്പർ ബോഡി മാത്രമാണ് ലെെവായി കാണിച്ചിട്ടുള്ളത്.

ആ ചിത്രത്തിലും കൂടെ നിൽക്കുന്ന കൂട്ടുകാർ ചേർന്ന് പുഷ് എന്ന് പറയുന്നുണ്ട്. ഇവിടെ ദിയയുടെ കാര്യത്തിലും എല്ലാവരും ചേർന്ന് അത് പറയുന്നത് കേൾക്കാം. സിനിമയിൽ പ്രസവം കഴിഞ്ഞയുടൻ കൂട്ട കയ്യടി. ദിയയുടെ പ്രസവം കഴിഞ്ഞയുടൻ കയ്യടിയും ആർപ്പുവിളിയും ഉയർന്നിരുന്നു. രണ്ട് പ്രസവവും ബോക്സ് ഓഫീസിൽ സൂപ്പർഹിറ്റ്. പണത്തിന്റെ ചാകര.
എന്നാൽ ഇതേ ആഴ്ചയിൽ തന്നെ വേറെ രണ്ട് ഡെലിവറികൾ കൂടി യൂട്യൂബിൽ ലെെവായി സംപ്രേഷണം ചെയ്തിരുന്നു. എന്നാൽ അത് രണ്ടും ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. അവർ യൂട്യൂബിന്റെ നിയമങ്ങൾ ലംഘിച്ചതാണ് കാരണമെന്ന് അറിയാൻ കഴിഞ്ഞു. അവർ പ്രസവ രംഗം അപ്പാടെ ചിത്രീകരിച്ചത് കൊണ്ടാകാം മോണിറ്റെെസേഷനിൽ നിന്നും ഒഴിവാക്കിയത്. ഇപ്പോൾ അവർ എഡിറ്റ് ചെയ്ത് ആ പ്രശ്നം പരിഹരിച്ചതായി യൂട്യൂബിൽ കാണാമെന്ന് ആലപ്പി അഷ്റഫ് പറയുന്നു.

ദിയക്ക് അനുമോദനങ്ങളും ആശംസകളുമായി ലക്ഷക്കണക്കിന് പേരെത്തുമ്പോഴും നിശിതമായി വിമർശിച്ച് കൊണ്ട് ചിലരൊക്കെ രംഗത്ത് വന്നു. അതിൽ യൂട്യൂബറായ ഒരു സ്ത്രീ പറയുന്നത് ദിയ കാണിച്ച പല കാര്യങ്ങളും ഫേക്കാണെന്നാണ്. വേദന അറിയാതെ പ്രസവിക്കാൻ വേണ്ടി എടുക്കുന്ന എപ്പിഡ്യൂൽ എന്ന ഇഞ്ചക്ഷൻ എടുത്ത് കഴിഞ്ഞാൽ വേദന ഉണ്ടാകാനുള്ള സാധ്യത തീരെ കുറവാണെന്നാണ് അവരുടെ പക്ഷമെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
അലറി വിളിച്ചതും വെപ്രാളം കാണിച്ചതും വീഡിയോക്ക് വേണ്ടിയുള്ള അഭിനയമാണെന്നാണ് അവർ പറയുന്നത്. പ്രസവ വേദന തുടങ്ങിയാൽ എനിമയെടുത്ത് വയർ കാലിയാക്കിയിരിക്കുന്ന ഗർഭിണിക്ക് എന്തെങ്കിലും കുടിക്കാൻ കൊടുക്കുന്നതല്ലാതെ ഒരു ഭക്ഷണവും കഴിക്കാൻ കൊടുക്കാറില്ലെന്നും ഈ യൂട്യൂബർ വാദിക്കുന്നതെന്നും ആലപ്പി അഷ്റഫ് പറയുന്നു. അതേസമയം വലിയ ജനപിന്തുണ ദിയക്ക് കിട്ടിയെന്നും ആലപ്പി അഷ്റഫ് പറയുന്നു.
എത്രത്തോളം വേദന സഹിച്ചാണ് അമ്മമാർ പ്രസവിക്കുന്നത്. അമ്മമാരെ അനാഥാലയങ്ങളിലും അമ്പല നടയിലും ഉപേക്ഷിക്കുന്നവർക്ക് ഇത് തിരിച്ചറിവിനുള്ള അവസരം കൂടിയാണിത്. വേദന സംഹാരി ഉപയോഗിച്ച് പ്രസവിച്ചിട്ടും ഇത്രയും വേദനയും വെപ്രാളവും അനുഭവിച്ചിട്ടുണ്ടെങ്കിൽ യാതൊരു വേദന സംഹാരിയും ഉപയോഗിക്കാതെ ഞങ്ങളെ പ്രസവിച്ച അമ്മമാർ എത്രത്തോളം വേദന അനുഭവിച്ചിട്ടുണ്ടാകുമെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com/_diyakrishna_/?hl=en നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)


Click it and Unblock the Notifications











