ഒരു ദിവസം കൂടെ താമസിക്കാന്‍ പറഞ്ഞു, നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് ജസീല

കന്നഡ ടെലിവിഷന്‍ രംഗത്ത് നിന്ന് മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ ഇടം നേടിയ താരമാണ് ജസീല . മലയാളത്തിലെ പ്രമുഖ ചാനലുകളില്ലെല്ലാം താരം വര്‍ക്ക് ചെയ്തിട്ടുണ്ട്. സീരിയലുകളില്‍ സജീവമായിരുന്നുവെങ്കിലും ജസീലയെ പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍മാജിക് ഷോയിലൂടെയാണ്. ഇന്ന് നടിയെ യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ നെഞ്ചിലേറ്റുന്നുണ്ട്. അന്യഭാഷ താരങ്ങള്‍ക്ക് മികച്ച പിന്തുയാണ് മലയാളി പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

Jaseela Parveen

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പറയുകയാണ് ജസീല. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പടുത്തിയത്. അഭിനയ മേഖലയില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തോടൊപ്പം പ്രണയത്തെ കുറിച്ചും താരം പറയുന്നുണ്ട്. ഷോയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ വൈറലാണ്. മെയ് 9 തിങ്കളാഴ്ചയാണ് ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുക.

ജസീലയുടെ വാക്കുകള്‍ ഇങ്ങനെ...'പരസ്യ ചിത്രം അഭിനയിക്കാന്‍ എത്തിയപ്പോഴാണ് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്. വൈകുന്നേരമായിരുന്നു ബെംഗളൂരുവില്‍ നിന്ന് എത്തിയത്. എന്നോടൊപ്പം കോഡിനേറ്ററിന്റെ സുഹൃത്തും ഉണ്ടായിരുന്നു. ഇദ്ദേഹമാണ് സുഹൃത്തും ബെംഗളൂരുവില്‍ നിന്ന് കൂടെ വരുന്നുണ്ടെന്നുള്ള കാര്യം പറഞ്ഞത്.

ഇയാള്‍ തന്നോട് ഒരു രാത്രി കഴിയാന്‍പറ്റുമോ എന്ന് ചോദിച്ചു. ഇത് കേട്ടയുടനെ കോഡിനേറ്ററെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും പിന്തുണയ്ക്കുന്ന താരത്തിലുള്ള സമീപനമായിരുന്നു. ഒരു രാത്രിയല്ലേ അയാളോടൊപ്പം കഴിയുവെന്ന് പറഞ്ഞു. എത്ര പൈസ വരെ തരുമെന്നെക്കെ ചോദിച്ചതായും ജസീല പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഞെട്ടലോടെ കേട്ടിരിക്കുകയായിരുന്നു എംജി ശ്രീകുമാർ. സംഭവം കൃത്യമായി അറിയണമെങ്കില്‍ തിങ്കളാഴ്ച എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുന്നത് വരെ കാത്തിരിക്കണം.

സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത തേനും വരമ്പും എന്ന പരമ്പരിയിലൂടെയാണ് ജസീല മലയാള ടെലിവിഷന്‍ രംഗത്ത് എത്തുന്നത്. പിന്നീട് സീകേരളം സംപ്രേക്ഷണം ചെയ്ത സുമംഗലി ഭവ, മിസിസ് ഹിറ്റ്‌ലര്‍ എന്നി പരമ്പരകളില്‍ അഭിനയിച്ചിരുന്നു. സുമംഗലി ഭവയില്‍ നെഗറ്റീവ് വേഷമായിരുന്നു. ഹിറ്റ്‌ലറില്‍ തീരെ ചെറിയ വേഷമായിരുന്നു നടിയുടേത്. ഫിറ്റ്‌നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ് ജസീല. ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളും വര്‍ക്കൗട്ട് ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഈ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്റ്റൈലന്‍ ലുക്കിലും നാടന്‍ വേഷത്തിലും നടി ഒരുപോലെ പ്രത്യക്ഷപ്പെടാറുണ്ട്.

Read more about: tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X