എന്താണ് ചെയ്ത് വെച്ചതെന്ന് അമ്മയോട് ചോദിച്ചു, പേഴ്സണലായി അയക്കാൻ വെച്ച മെസേജ് അറിയാതെ കമന്റിൽ കുറിച്ചു!

കണ്ടന്റ് ക്രിയേറ്റർ ഗ്രീഷ്മ ബോസിനെ അധിക്ഷേപിച്ച് അമ്മ ബീന ഷാജി കമന്റ് ഇട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ അമല ഷാജി. ഗ്രീഷ്മയെ ബോഡി ഷെയിം ചെയ്തുകൊണ്ടുള്ള കമന്റായിരുന്നു ബീന കുറിച്ചത്. അന്ന് അത് വലിയ രീതിയിൽ ചർച്ചയായി മാറുകയും ബീനയ്ക്ക് വലിയ രീതിയിൽ വിമർശനം ലഭിക്കുകയും ചെയ്തിരുന്നു. തന്നെ പരിഹസിച്ച് മുമ്പ് ​ഗ്രീഷ്മ വീഡിയോ ചെയ്തിരുന്നുവെന്നും അത് കണ്ട് പ്രകോപിതയായാണ് അമ്മ കമന്റിട്ടതെന്നും അമല പറയുന്നു.

എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു, അച്ഛന് സംഭവിച്ചത് അപ്പൂപ്പനും, അവസാനമായി ഒന്ന് കാണാൻ കഴിഞ്ഞില്ല!
എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു, അച്ഛന് സംഭവിച്ചത് അപ്പൂപ്പനും, അവസാനമായി ഒന്ന് കാണാൻ കഴിഞ്ഞില്ല!

പേഴ്സണലായി അയക്കാൻ വെച്ച മെസേജ് അറിയാതെ കമന്റിൽ കുറിച്ചതാണെന്നും അമല പറയുന്നു. പുഷ്പ സിനിമയുമായി ബന്ധപ്പെട്ട വീഡിയോകൾ ചെയ്ത് തുടങ്ങിയശേഷമാണ് കൂടുതലായും അറിയപ്പെട്ട് തുടങ്ങിയത്. തെലുങ്കിൽ നിന്നും നിരവധി പേർ സ്നേഹം കാണിക്കാനും ഫോളോ ചെയ്യാനും തുടങ്ങി.

Amala Shaji

അതോടെയാണ് തെലുങ്ക് സിനിമ ഡയലോ​ഗുകൾക്ക് ലിപ് സിങ്ക് ചെയ്ത് തുടങ്ങിയത്. ചിലർ ആ വീഡിയോകൾ വെച്ച് കോമഡികളും ട്രോളും ചെയ്യാൻ തുടങ്ങി. അതിൽ ഒരെണ്ണം എന്നെ വല്ലാതെ വേദനിപ്പിച്ചു. അത് ഏതാണ് എന്നത് ഇവിടെ പറയാൻ ഞാൻ ആലോചിക്കുന്നു. ഓൺ വോയിസിൽ ഫൺ വീഡിയോ ചെയ്യുന്ന ക്രിയേറ്റേഴ്സുണ്ട്. അവരിൽ ചിലർ മറ്റ് ക്രിയേറ്റേഴ്സിനെ വേദനിപ്പിക്കുന്ന തരത്തിൽ വീഡിയോകൾ ചെയ്യും.

അവരുടെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. ഉദാഹരണത്തിന് ഞാൻ ചെയ്ത ഓൺ വോയ്സ് വീഡിയോ കണ്ട മറ്റൊരു ക്രിയേറ്റർ ഇതൊക്കെ എടുത്ത് കളഞ്ഞിട്ട് പോയി ചത്തൂടെ എന്ന് ഒരു വീഡിയോയിൽ പറയുകയാണ്. വീഡിയോയ്ക്ക് വേണ്ടി അവർ ഈ ഭാഷ പ്രയോ​ഗിച്ചു. എന്റെ പേര് അവർ പറയുന്നില്ല. പക്ഷെ വീഡിയോ കാണുന്നവർക്ക് മനസിലാകും അവർ എന്നെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന്.

എന്റെ ഭർത്താവ് അന്ന് ജലപാനം ചെയ്തിട്ടില്ല, സഹോദരങ്ങളെ സഹായിക്കേണ്ടത് കടമ, കിച്ചുവിനെ ഒരിക്കലും ഞങ്ങൾ തടയില്ല!
എന്റെ ഭർത്താവ് അന്ന് ജലപാനം ചെയ്തിട്ടില്ല, സഹോദരങ്ങളെ സഹായിക്കേണ്ടത് കടമ, കിച്ചുവിനെ ഒരിക്കലും ഞങ്ങൾ തടയില്ല!

ഞാൻ ആ വീഡിയോ കണ്ടപ്പോൾ സ്കിപ്പ് ചെയ്ത് കളഞ്ഞു. പക്ഷെ കുറച്ച് മാസങ്ങൾക്കുശേഷം എന്റെ അമ്മയുടെ കണ്ണിൽ ആ വീഡിയോ പെട്ടു. അത് കണ്ടതും ആ വീഡിയോ ചെയ്ത വ്യക്തിക്ക് അമ്മ മെസേജ് അയച്ചു. ഇൻബോക്സിൽ അയക്കേണ്ട മെസേജ് അമ്മ ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്തത് കമന്റ് ബോക്സിൽ. മൂന്ന് ദിവസമായി ഫോൺ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഞാൻ തിരക്കിലായിരുന്നു. പിന്നീട് ഫോൺ വാങ്ങിച്ചു.

പുതിയ ഫോൺ കിട്ടി കഴിയുമ്പോൾ നിറയെ ഫോട്ടോയും വീഡിയോയും എടുക്കണമെന്നാണ് കരുതിയത്. അതിനായി ചാർജും ചെയ്തു. അതിനിടയിൽ തുടർ‌ച്ചയായി നിരവധി നോട്ടിഫിക്കേഷൻസും മെൻഷൻസും വരുന്നതായി ശ്രദ്ധയിൽപ്പെട്ടു. നോക്കിയപ്പോഴാണ് അമ്മയുടെ കമന്റ് പ്രശ്നമായതാണെന്ന് മനസിലായത്.

Amala Shaji

എന്താണ് ചെയ്ത് വെച്ചതെന്ന് അമ്മയോട് ഞാൻ പോയി ചോദിച്ചു. ഞാൻ അത് പറഞ്ഞത് തന്നെയാണ്. എന്റെ കൊച്ചിനെ പറഞ്ഞാൽ ഇനിയും ഇത് പറയും എന്നായിരുന്നു അമ്മയുടെ മറുപടി. പേഴ്സണൽ മെസേജ് അയക്കാനാണ് അമ്മ ഉദ്ദേശിച്ചത്. പക്ഷെ ഇൻസ്റ്റ​ഗ്രാമിനെ കുറിച്ച് അധികം അറിവില്ലാത്തതുകൊണ്ട് കമ‌ന്റ് ബോക്സിലായിപ്പോയി എന്ന് മാത്രം.

എന്റെ വീഡിയോ കാണിച്ചിട്ടാണ് അവർ എന്നെ കളിയാക്കി വീഡിയോ ചെയ്തത്. ഞാൻ പാട്ട് പാടുന്ന വീഡിയോ എടുത്താണ് അവർ ട്രോളിയത്. അവരുടെ ഭാ​ഗത്ത് നിന്നും ഇങ്ങനൊരു പെരുമാറ്റം ഞാൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും അമല ഷാജി പറയുന്നു. ടിക്ക് ടോക്ക് വീഡിയകളിലൂടെയാണ് അമല സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ജീവിതം ആരംഭിച്ചത്. നാൽപ്പത് ലക്ഷത്തിൽ അധികം ഫോളോവേഴ്സ് അമലയ്ക്കുണ്ട്.

തിരക്കിനിടയിലും പിഷാരടി എല്ലാം ചെയ്തുതന്നു! സര്‍ജറി ചെയ്യാന്‍ അഡ്മിറ്റായി: കണ്ണന്‍ സാഗര്‍
തിരക്കിനിടയിലും പിഷാരടി എല്ലാം ചെയ്തുതന്നു! സര്‍ജറി ചെയ്യാന്‍ അഡ്മിറ്റായി: കണ്ണന്‍ സാഗര്‍

സഹോദരി അമൃതയ്ക്കൊപ്പം ഡാൻസ് വീഡിയോ ചെയ്താണ് അമല ശ്രദ്ധ നേടി തുടങ്ങിയത്. തിരുവനന്തപുരം സ്വദേശിയാണ് താരം. ഇന്ന് തമിഴ്നാട്ടിൽ അടക്കം വലിയൊരു ആരാധകവൃദ്ധം അമലയ്ക്കുണ്ട്. 2019ലാണ് അമലയും അമൃതയും ടിക് ടോക്കിൽ സജീവമാകുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X